HOME
DETAILS

18ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; ചരിത്രത്തിന്റെ കൊടുമുടിയിൽ ഇന്ത്യൻ നായകൻ

  
July 24 2025 | 12:07 PM

Indian under 19 cricket team captain Ayush Mathre hit the Fastest Century in Youth Test

യൂത്ത് ടെസ്റ്റിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ അണ്ടർ 19 ടീം ക്യാപ്റ്റൻ ആയുഷ് മാത്രെ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ സെഞ്ച്വറി നേടിയാണ് ആയുഷ് പുതിയ നേട്ടത്തിലേക്ക് കാലെടുത്തുവെച്ചത്. യൂത്ത് ടെസ്റ്റ് മത്സരങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയാണ് ആയുഷ് ഇംഗ്ലണ്ടിനെതിരെ അടിച്ചെടുത്തത്. 64 പന്തിൽ നിന്നാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. 2022ൽ ശ്രീലങ്കയ്‌ക്കെതിരായ യൂത്ത് ടെസ്റ്റിൽ 88 പന്തിൽ സെഞ്ച്വറി നേടിയ ഇംഗ്ലണ്ടിന്റെ ജോർജ്ജ് ബെല്ലിന്റെ റെക്കോർഡ് തകർത്താണ് ആയുഷ് ഈ റെക്കോർഡ് തന്റെ പേരിലാക്കി മാറ്റിയത്. 

2025 ഐപിഎല്ലിൽ നിന്നും ചെന്നൈ സൂപ്പർ കിങ്‌സിനായി മിന്നും പ്രകടനമാണ് ഈ 18കാരൻ പുറത്തെടുത്തത്. ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിന്റെ പകരക്കാരനായാണ് ആയുഷ് മാത്രെ ചെന്നൈ ടീമിൽ എത്തിയത്.  ലിസ്റ്റ് എ ക്രിക്കറ്റിൽ മുംബൈക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയ താരമാണ് ആയുഷ്. ഈ സീസണിൽ വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്ക് വേണ്ടി ആയുഷ് മാത്രെ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. നാഗാലാന്റിനെതിരെയുള്ള മത്സരത്തിലാണ് താരം സെഞ്ച്വറി നേടി തിളങ്ങിയത്. 117 പന്തിൽ 181 റൺസ് ആണ് താരം നേടിയത്.15 ഫോറുകളും 11 സിക്സുകളും ആണ് താരം നേടിയത്. 

ഈ മിന്നും പ്രകടനങ്ങൾക്ക് പിന്നാലെ ലിസ്റ്റ് എ ക്രിക്കറ്റിൽ 150 റൺസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറാനും ആയുഷ് മാത്രെക്ക്  സാധിച്ചിരുന്നു. 17 വയസും 168 ദിവസവും പ്രായമുള്ളപ്പോഴാണ് ആയുഷ് ഈ നേട്ടം സ്വന്തമാക്കിയത്. ഇതിനു മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത് യശസ്വി ജെയ്‌സ്വാൾ ആയിരുന്നു. 2019ൽ ജാർഖണ്ഡിനെതിരെ 150 റൺസ് നേടിയാണ് ജെയ്‌സ്വാൾ ഈ നേട്ടം സ്വന്തമാക്കിയത്. 17 വയസും 29 ദിവസവും പ്രായമുള്ളപ്പോൾ ആണ് ജെയ്‌സ്വാൾ ഈ നേട്ടം സ്വന്തമാക്കിയിരുന്നത്.

അതേസമയം ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം സമനിലയിൽ അവസാനിച്ചു. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 309 റൺസാണ് നേടിയത്. ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 279 റൺസിനാണ് പുറത്തായത്. ഇന്ത്യൻ നിരയിൽ വിഹാർ മൽഹോത്ര സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് 30 റൺസിന്റെ ലീഡ് ആണ് ഉണ്ടായിരുന്നത്. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 324/5 എന്ന നിലയിൽ ഡിക്ലയർ ചെയ്തു. എന്നാൽ അവസാന ദിവസം 332 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ചെന്നൈ താരത്തിന്റെ സെഞ്ച്വറി കരുത്തിൽ ഇന്ത്യ 290/6 എന്ന നിലയിൽ നിൽക്കെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. 

Indian under 19 cricket team captain Ayush Mathre hit the Fastest Century in Youth Test 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്റെ സ്വപ്ന ടീമിലെ അഞ്ച് താരങ്ങൾ അവരാണ്: തെരഞ്ഞെടുപ്പുമായി സലാഹ്

Football
  •  15 hours ago
No Image

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ എതിർത്തതോടെ ബിജെപിയുടെ ഇരട്ടത്താപ്പ് വ്യക്തമായി; വി.ഡി സതീശൻ  

Kerala
  •  15 hours ago
No Image

അമിതമായ വായു മലിനീകരണം; മുസഫയിലെ വ്യാവസായിക കേന്ദ്രം താൽക്കാലികമായി നിർത്തിവച്ചു

uae
  •  15 hours ago
No Image

കേരളത്തിൽ അടുത്ത 5 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  15 hours ago
No Image

ഹൈവേയിൽ സഡൻ ബ്രേക്ക് ഇട്ടാൽ ഡ്രൈവർ കുടുങ്ങും; സുപ്രീംകോടതി

auto-mobile
  •  16 hours ago
No Image

സഊദി അറേബ്യയുടെ തെക്കൻ ഭാഗങ്ങളിൽ മഴ; വെള്ളപ്പൊക്ക മുന്നറിയിപ്പ്, തായിഫിൽ റെഡ് അലർട്ട്

latest
  •  16 hours ago
No Image

ധർമസ്ഥലയിൽ നാലാം ദിവസത്തെ തിരച്ചിലിൽ ഫലം കണ്ടില്ല; പരിശോധന നാളെയും തുടരും

National
  •  16 hours ago
No Image

അബൂദബിയിൽ വാഹനമോടിക്കുന്നവരാണോ? നിങ്ങളിതറിയണം, നിങ്ങൾക്കിത് ഉപകാരപ്പെടും

uae
  •  16 hours ago
No Image

ഇംഗ്ലണ്ട് ക്യാപ്റ്റനെ വീഴ്ത്തി ഡബിൾ സെഞ്ച്വറി; ചരിത്രമെഴുതി ഡിസ്പി സിറാജ് 

Cricket
  •  17 hours ago
No Image

വയനാട് പുനരധിവാസം: ടൗൺഷിപ്പ് വീടിന്റെ ചിലവ് 26.95 ലക്ഷം? വിശദീകരണവുമായി മന്ത്രി കെ. രാജൻ

Kerala
  •  17 hours ago