HOME
DETAILS

കോഴിക്കോട് ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

  
July 24 2025 | 14:07 PM

Husband Tries to Burn Wife Alive in Kozhikode Arrested After Attempted Murder

കോഴിക്കോട്: ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി സി.കെ. നൗഷാദാണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.

നൗഷാദും ഭാര്യയും തമ്മിലുള്ള തർക്കം രൂക്ഷമായതിനെ തുടർന്നാണ് പ്രതി കൊലപാതകശ്രമത്തിന് മുതിർന്നത്. പെട്രോൾ നിറച്ച കുപ്പിയുമായി വീട്ടിലെത്തിയ നൗഷാദ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഒളിവിൽ പോയി. ചെമ്മനാട് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്.

നൗഷാദിന്റെ നിരന്തരമായ പീഡനം സഹിക്കവയ്യാതെ യുവതി മാതാപിതാക്കളെ വിവരം അറിയിച്ചിരുന്നു. തുടർന്ന് മാതാപിതാക്കൾ കുണ്ടുങ്ങലിലെ നൗഷാദിന്റെ വീട്ടിലെത്തി. എന്നാൽ, ഇത് നൗഷാദിന് ഇഷ്ടപ്പെട്ടില്ല. പെട്രോൾ കുപ്പിയുമായി വീട്ടിലെത്തിയ ഇയാൾ യുവതിയെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

പ്രാണഭയത്താൽ യുവതി വീടിനുള്ളിൽ കയറി വാതിൽ അടച്ചപ്പോൾ, നൗഷാദ് യുവതിയുടെ സ്കൂട്ടർ തീയിട്ട് നശിപ്പിച്ചതായി പൊലീസ് വെളിപ്പെടുത്തി. മുൻപും നൗഷാദ് യുവതിയെ ആക്രമിച്ചിട്ടുണ്ടെന്ന് മാതാപിതാക്കൾ വ്യക്തമാക്കി.

കഴിഞ്ഞ വർഷമാണ് ഇവരുടെ വിവാഹം നടന്നത്. ഇവർക്ക് ഒരു കുഞ്ഞുണ്ട്. നൗഷാദിന്റെ ആദ്യ വിവാഹം വേർപിരിഞ്ഞതിനെ തുടർന്നാണ് യുവതിയെ വിവാഹം കഴിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞു. വിവാഹശേഷമാണ് നൗഷാദിന്റെ യഥാർത്ഥ സ്വഭാവം യുവതിക്ക് മനസിലായത്. ശാരീരികവും മാനസികവുമായ പീഡനങ്ങൾ നിരന്തരം നേരിടേണ്ടി വന്നതായും മാതാപിതാക്കൾ ആരോപിച്ചു.

നൗഷാദിനെ അറസ്റ്റ് ചെയ്ത ശേഷം പൊലീസ് കോടതിയിൽ ഹാജരാക്കി. തുടർന്ന് ഇയാളെ റിമാൻഡ് ചെയ്തു.

ഭർതൃപീഡനം: ഷാർജയിൽ ദാരുണ സംഭവങ്ങൾ

അതിനിടെ, ഭർതൃപീഡനം മൂലം ഷാർജയിൽ രണ്ട് മലയാളി യുവതികൾ ജീവനൊടുക്കിയ സംഭവങ്ങൾ ഞെട്ടലുണ്ടാക്കുന്നു. രണ്ടാഴ്ച മുമ്പ്, ഷാർജ അൽ നാഹ്ദയിൽ കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി വിപഞ്ചിക മണിയൻ (33), മകൾ വൈഭവി നിധീഷ് (1.5 വയസ്സ്) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവിന്റെ കുടുംബത്തിന്റെ ക്രൂരമായ പീഡനം സഹിക്കാനാവാതെ വിപഞ്ചിക മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.

കഴിഞ്ഞ ആഴ്ച, കൊല്ലം സ്വദേശിനി അതുല്യയും സമാനമായ കാരണങ്ങളാൽ ഷാർജയിലെ ഫ്ലാറ്റിൽ ജീവനൊടുക്കി. ഭർത്താവ് കസേര കൊണ്ട് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പീഡനം സഹിക്കാനാവാതെയാണ് അതുല്യ ജീവനൊടുക്കിയത്.ഈ സംഭവങ്ങൾ ഭർതൃപീഡനത്തിന്റെ ഗൗരവം വീണ്ടും വ്യക്തമാക്കുന്നു.

In Kozhikode, a man attempted to kill his wife by pouring petrol on her following a domestic dispute. The accused, C.K. Noushad from Kundungal, fled the scene but was later arrested by Chemmad Police. The woman had previously reported consistent physical abuse by her husband. The incident occurred last Sunday. He was presented in court and remanded.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിലും ദുബൈയിലും കനത്ത ചൂടും മൂടൽമഞ്ഞും അനുഭവപ്പെട്ടേക്കും; കിഴക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത | UAE Weather Alert

uae
  •  a day ago
No Image

കുവൈത്തില്‍ നാല് ടണ്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

Kuwait
  •  a day ago
No Image

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിക്കും 

Kerala
  •  a day ago
No Image

അജ്മീർ സ്ഫോടനം, മക്കാ മസ്ജിദ്, സംജോതാ എക്‌സ്പ്രസ് സ്ഫോടനങ്ങൾ: ആരാണ് 'ബോംബ് മേക്കർ' സുനിൽജോഷി, കൊല്ലപ്പെട്ടതെങ്ങനെ?

National
  •  a day ago
No Image

സംസ്ഥാനത്ത് ഏഴ് മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 23 പേര്‍, അധികവും കുട്ടികള്‍, കഴിഞ്ഞമാസം മാത്രം മൂന്ന് മരണം; തെരുവ് നായ്ക്കളുടെ പേടിയില്‍ കേരളം

Kerala
  •  a day ago
No Image

മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ട് പോയി; പിതാവിന്റെ ഇടപെടൽ രക്ഷയായി

Kerala
  •  a day ago
No Image

പാലക്കാട് കുട്ടികള്‍ മാത്രം വീട്ടിലുള്ള സമയത്ത് വീട് ജപ്തി ചെയ്തു; പൂട്ടുപൊളിച്ച് വീട് തുറന്നു കൊടുത്ത് ഡിവൈഎഫ്‌ഐ

Kerala
  •  a day ago
No Image

ഓഗസ്റ്റ് ഒന്നിന്റെ നഷ്ടം; സമുദായം എങ്ങിനെ മറക്കും ശിഹാബ് തങ്ങളെ

Kerala
  •  a day ago
No Image

സി.പി.എം വനിതാ നേതാവ് വഴിയരികില്‍ മരിച്ച നിലയില്‍

Kerala
  •  a day ago
No Image

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

Kerala
  •  a day ago