HOME
DETAILS

ഓഗസ്റ്റ് ഒന്നിന്റെ നഷ്ടം; സമുദായം എങ്ങിനെ മറക്കും ശിഹാബ് തങ്ങളെ

  
എം.ശംസുദ്ദീന്‍ ഫൈസി
August 01 2025 | 03:08 AM

 Sixteen Years of Remembering Sayyid Muhammad Ali Shihab A Pillar of Faith and Community

കോഴിക്കോട്: ഓഗസ്റ്റ് 1, കേരളാ മുസ്ലിംകള്‍ക്ക് നഷ്ടങ്ങളുടെ ദിവസമാണ്. വിശേഷണങ്ങള്‍ ആവശ്യമില്ലാത്ത പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നമ്മെ തനിച്ചാക്കി വിട പറഞ്ഞ ദിവസം. 2009 ഓഗസ്റ്റ് ഒന്നിനാണ്, ഒരേസമയം സമുദായത്തിന്റെ ആത്മീയ, രാഷ്ട്രീയരംഗത്തിന് ഒരുപോലെ നേതൃത്വം നല്‍കിയ വലിയ മനുഷ്യന്‍ വിട പറഞ്ഞത്. ജാതി മത രാഷ്ട്രീയ ഭേദമന്യേ അനേകായിരങ്ങളിലേക്ക് നിലാവുപോലെ ഒഴുകിപ്പരന്ന ശിഹാബ് തങ്ങളെ മാനവികതയുടെ മഹാപുരുഷനായിട്ടാണ് സമൂഹവും കാലവും അടയാളപ്പെടുത്തിയത്. മുസ് ലിം ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് കരുത്തും ഊര്‍ജവും നല്‍കിയ ശിഹാബ് തങ്ങളെ അദ്ദേഹത്തിന്റെ വിയോഗ നാളുകളില്‍ പ്രാര്‍ഥനയോടെ ഓര്‍ക്കുകയാണ് കേരളം.

പി.എം.എസ്.എ പൂക്കോയ തങ്ങളുടെയും ആയിശാ ചെറുകുഞ്ഞി ബീവിയുടെയും മകനായി 1936 മെയ് നാലിന് പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ ജനനം. 1953ല്‍ കോഴിക്കോട് എം.എം ഹൈസ്‌കൂളില്‍ നിന്ന് എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കി. പിന്നീട് തലക്കടത്തൂര്‍, തോഴന്നൂര്‍, കാനാഞ്ചേരി പള്ളിദര്‍സുകളില്‍ മതപഠനം. തുടര്‍ന്ന് ഉപരിപഠനത്തിനായി അല്‍അസ്ഹര്‍ സര്‍വകലാശാലയിലെത്തി. 1958 മുതല്‍ 1961വരെ അല്‍ അസ്ഹറിലും 1966വരെ കെയ്‌റോ യൂനിവേഴ്‌സിറ്റിയിലും പഠനം നടത്തിയ ശേഷം സ്വദേശത്തേക്കു മടക്കം. തുടര്‍ന്ന് പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ വിയോഗാനന്തരം 1975 മുതല്‍ മരണംവരെ മുസ് ലിം ലീഗിന്റെ അധ്യക്ഷപദവിയിലിരുന്ന് പാര്‍ട്ടിയെ നയിച്ചു. ലീഗിന്റെ അധ്യക്ഷപദവിയലങ്കരിക്കുമ്പോഴും കേരളീയ മുസ് ലിംകളുടെ മുഖ്യധാരയായ സമസ്തയുടെ സമുന്നത നേതാവായി പ്രവര്‍ത്തിച്ചു. അനേകം മഹല്ലുകളുടെ ഖാസിയും പള്ളികളുടെയും വൈജ്ഞാനിക കേന്ദ്രങ്ങളുടെ സാരഥിയായും അവരോധിക്കപ്പെട്ടു. ഫാസിസത്തെ നേരിടുന്നതിലും ശിഹാബ് തങ്ങള്‍ വേറിട്ട മാതൃക കാണിച്ചു തന്നു. പാരമ്പര്യത്തോട് കലഹിക്കാതെ തന്നെ രാജ്യത്ത് മതേതരമുഖം ഉയര്‍ത്തിപ്പിടിച്ചു ജീവിക്കാനാവുമെന്ന് സാക്ഷ്യപ്പെടുത്തിയാണ് ശിഹാബ് തങ്ങള്‍ കടന്നുപോയത്.

മത, രാഷ്ട്രീയ രംഗത്ത് മാത്രമല്ല വൈജ്ഞാനിക സാഹിത്യ, കാരുണ്യ മേഖലകളിലും ശിഹാബ് തങ്ങള്‍ നിറഞ്ഞു നിന്നു. നിരാലംബര്‍ക്ക് അത്താണിയായി കൊടപ്പനക്കലിലെ പൂമുഖത്തിരിക്കുന്ന ശിഹാബ് തങ്ങളെ ആശാകേന്ദ്രമായിട്ടാണ് സാധാരണ ജനം കണ്ടിരുന്നത്. ബ്രിട്ടന്‍, ഫ്രാന്‍സ് അമേരിക്ക, സഊദി അറേബ്യ, ഈജിപ്ത്, വത്തിക്കാന്‍ തുടങ്ങി വിവിധ രാജ്യങ്ങില്‍ സന്ദര്‍ശനം നടത്തിയ ശിഹാബ് തങ്ങളുടെ അറിവും അനുഭവങ്ങളും അപാരമായിരുന്നു. ജീവിതം കൊണ്ട് ഒരുപാട് സന്ദേശങ്ങള്‍ നല്‍കി തെളിമയാര്‍ന്ന ആ ജീവിതം 2009 ഓഗസ്റ്റ് ഒന്നിന് എല്ലാം ബാക്കിയാക്കി കടന്നുപോയി. തങ്ങളില്ലാത്ത 16 വര്‍ഷത്തെ നഷ്ടങ്ങളെയും വേദനകളെയും പ്രാര്‍ഥനകള്‍ നിറഞ്ഞ മനസുമായി ഓര്‍ക്കുകയാണ് മതേതര കേരളം.

Sixteen Years of Remembering Sayyid Muhammad Ali Shihab Thangal 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രാവിലെ ഉണർന്നപ്പോൾ റൊണാൾഡോയുടെ ഫോട്ടോ ഫോണിൽ വാൾപേപ്പറാക്കി' ചരിത്ര വിജയത്തിന് പിന്നാലെ സിറാജ്

Cricket
  •  2 days ago
No Image

'ആ സ്ത്രീ ആരായാലും അടൂരിനെ പോലെ ഒരാളുടെ പ്രസംഗം തടസ്സപ്പെടുത്തിയത് മര്യാദകേട്'ഇടപെടല്‍ ആളാകാന്‍ വേണ്ടിയെന്നും   ശ്രീകുമാരന്‍ തമ്പി

Kerala
  •  2 days ago
No Image

ദുബൈയിലെ അനധികൃത പാർട്ടീഷനുകൾക്കെതിരായ നടപടി: സ്റ്റുഡിയോ അപ്പാർട്ട്‌മെന്റുകളുടെ വാടകനിരക്കിൽ വർധന

uae
  •  2 days ago
No Image

രാജ്യത്തെ ആദ്യ കാർബൺ രഹിത തുറമുഖമാകാൻ തൂത്തുക്കുടി ഒരുങ്ങുന്നു

National
  •  2 days ago
No Image

ഇന്ത്യക്കെതിരെ നടത്തിയ മികച്ച പ്രകടനം ഞങ്ങൾ അവർക്കെതിരെയും ആവർത്തിക്കും: ബെൻ സ്റ്റോക്സ്

Cricket
  •  2 days ago
No Image

കൊച്ചി ഹണിട്രാപ്പ് കേസിൽ നാടകീയ വഴിത്തിരിവ്; യുവതിയുടെ പരാതിയിൽ ഐ.ടി. വ്യവസായിക്കെതിരെ കേസ്

Kerala
  •  2 days ago
No Image

മത്സ്യലഭ്യതയിൽ കുറവ്; കേരളത്തിൽ ഏറ്റവും കൂടുതൽ കിട്ടിയത് മത്തി, രാജ്യത്ത് തരംഗമായി ഈ മത്സ്യം

Kerala
  •  2 days ago
No Image

കുവൈത്തില്‍ ഫാക്ടറിയിലെ വാട്ടര്‍ ടാങ്ക് പൊട്ടിത്തെറിച്ച് മൂന്ന് പ്രവാസികള്‍ മരിച്ചു

Kuwait
  •  2 days ago
No Image

ഗസ്സ പൂര്‍ണമായി പിടിച്ചെടുക്കാന്‍ ഉത്തരവിട്ട് നെതന്യാഹു; നീക്കം ബന്ദിമോചനം ഉള്‍പെടെ മൂന്ന് യുദ്ധലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനെന്ന് റിപ്പോര്‍ട്ട് 

International
  •  2 days ago
No Image

തിരുവനന്തപുരം വിമാനത്താവളത്തില്‍ 12.8 കിലോ ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയില്‍ 

Kerala
  •  2 days ago