HOME
DETAILS

മുസ്‌ലിംകളെ കൂട്ടത്തോടെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്; ബി.ജെ.പി സര്‍ക്കാരുകള്‍ക്ക് വിമര്‍ശനം

  
July 25 2025 | 00:07 AM

Human Rights Watch ask to india to Stop unlawful deportation of Bengali Muslims

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നൂറുകണക്കിന് ബംഗാളി മുസ്‌ലിംകളെ നിയമവിരുദ്ധ കുടിയേറ്റക്കാരെന്ന് മുദ്രകുത്തി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി രാജ്യാന്തര മനുഷ്യാവകാശസംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട്. കുടിയേറ്റ തൊഴിലാളികളെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് യഥാര്‍ത്ഥ എണ്ണത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക വിവരങ്ങളൊന്നും നല്‍കിയിട്ടില്ലെങ്കിലും, മെയ് ഏഴിനും ജൂണ്‍ 15 നും ഇടയില്‍ 1,500ലധികം മുസ്‌ലിംകളെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയെന്ന് ബംഗ്ലാദേശ് അതിര്‍ത്തിസേന റിപ്പോര്‍ട്ട് ചെയ്തതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്തുവിട്ട കണക്കില്‍ പറയുന്നു.

പുറത്താക്കപ്പെട്ടവരില്‍ മ്യാന്‍മറില്‍ നിന്നുള്ള ഏകദേശം 100 റോഹിംഗ്യന്‍ അഭയാര്‍ത്ഥികളും ഉള്‍പ്പെടുന്നു. ഏപ്രില്‍ അവസാനവാരം ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ ബംഗാളി മുസ്‌ലിംകളെ നാടുകടത്തുന്ന നടപടി ഊര്‍ജ്ജിതമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗ്ലാദേശ് അതിര്‍ത്തി പ്രദേശത്തുള്ള അസമിലെ തടങ്കല്‍ കേന്ദ്രത്തില്‍ നിന്ന് മെയില്‍ ഏകദേശം 100 റോഹിംഗ്യന്‍ അഭയാര്‍ഥികളെ ഇന്ത്യ പുറത്താക്കിയാതായും റിപ്പോര്‍ട്ടിലുണ്ട്. 

മ്യാന്‍മറിന് സമീപമുള്ള 40 റോഹിംഗ്യന്‍ അഭയാര്‍ഥികളെ ലൈഫ് ജാക്കറ്റുകള്‍ നല്‍കി അധികൃതര്‍ നിര്‍ബന്ധിച്ച് കടലില്‍ തള്ളിയതായി ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫിസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മ്യാന്‍മറിനെക്കുറിച്ചുള്ള യു.എന്നിന്റെ പ്രത്യേക പ്രതിനിധിയായ ടോം ആന്‍ഡ്രൂസ് ഈ സംഭവത്തെ മനുഷ്യന്റെ അന്തസ്സിന് അപമാനം എന്നാണ് വിശേഷിപ്പിച്ചത്. റോഹിംഗ്യന്‍ അഭയാര്‍ഥികളെ നാടുകടത്തുന്നത് തടയാനുള്ള അപേക്ഷ നേരത്തെ സുപ്രിംകോടതിക്ക് മുമ്പാകെ എത്തിയെങ്കിലും, ഇന്ത്യന്‍ നിയമപ്രകാരം അവര്‍ വിദേശികളാണെന്ന് കണ്ടെത്തിയാല്‍ നാടുകടത്തണമെന്നാണ് കോടതി സ്വീകരിച്ച നിലപാട്.

ഇന്ത്യന്‍ പൗരന്മാരായ ബംഗാളി മുസ്‌ലിംകളെ രാജ്യത്ത് നിന്ന് പുറത്താക്കുന്നതുവഴി ഇന്ത്യ ഭരിക്കുന്ന ബി.ജെ.പി വിവേചനത്തിന് ആക്കം കൂട്ടുകയാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ ഏഷ്യ ഡയറക്ടര്‍ എലൈന്‍ പിയേഴ്‌സണ്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ കണ്ടെത്തലുകള്‍ അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയെങ്കിലും ഒരു പ്രതികരണവും ലഭിച്ചില്ലെന്നും പിയേഴ്‌സണ്‍ പറഞ്ഞു.

 
Criticising India’s deportation of “ethnic Bengali migrants” to Bangladesh, the Human Rights Watch said the exercise was being done “without following due process”. Such acts done to “garner political support” reflect the “broader discriminatory policies against Muslims”, it said in a statement.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാമുകിയുടെ ആഡംബര വീടിന് താഴെ ഭൂഗർഭ ബങ്കറിൽ നിന്ന് ഇക്വഡോർ മയക്കുമരുന്ന് തലവൻ അറസ്റ്റിൽ

International
  •  3 days ago
No Image

കന്യാസ്ത്രീകള്‍ക്ക് വേണ്ടി ബിജെപി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നു; സഭയുടെ പ്രതിഷേധം തരംതാണ രാഷ്ട്രീയം; കാസ

Kerala
  •  3 days ago
No Image

ബിത്ര ദ്വീപ് ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ലോകസഭയിൽ ലക്ഷദ്വീപ് എം.പി.

National
  •  3 days ago
No Image

ധർമസ്ഥല കേസ്: രണ്ടാം ദിവസത്തെ തെരച്ചിൽ പൂർത്തിയായി, 5 പോയിന്റുകളിൽ ഒന്നും കണ്ടെത്തിയില്ല

National
  •  3 days ago
No Image

ഇന്ത്യയ്ക്ക് 25% തീരുവ; റഷ്യൻ എണ്ണ, ആയുധ വാങ്ങലിന് പിഴയും പ്രഖ്യാപിച്ച് ട്രംപ്

International
  •  3 days ago
No Image

മരുഭൂമികളിലെ ശാന്തതയും അമ്മാനിലെ തണുത്ത സായന്തനങ്ങളും; ജോർദാനിലേക്കുള്ള യുഎഇ, സഊദി യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്

uae
  •  3 days ago
No Image

വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ കർശന നടപടി; തലശ്ശേരിയിൽ പിഴ, സർക്കാർ ഇടപെടൽ കോടതി ശരിവച്ചു

Kerala
  •  3 days ago
No Image

അശ്രദ്ധ മതി അപകടം വരുത്തി വയ്ക്കാന്‍;  വൈദ്യുതി ലൈനുകള്‍ അപകടകരമായി നില്‍ക്കുന്നത് കണ്ടാല്‍ ഉടന്‍ 1912 ഡയല്‍ ചെയ്യൂ...  

Kerala
  •  3 days ago
No Image

യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പരസ്യം ചെയ്യാൻ ഇനിമുതൽ പെർമിറ്റ് നിർബന്ധം

uae
  •  3 days ago
No Image

ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമം; കൊച്ചിയിൽ യുവതിയും ഭർത്താവും അറസ്റ്റിൽ

Kerala
  •  3 days ago