
ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ച് ഫ്രാന്‍സ്; സ്വാഗതം ചെയ്ത് സഊദി അറേബ്യ

പാരിസ്/റിയാദ്: സ്വതന്ത്ര ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. സെപ്റ്റംബറില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ തീരുമാനം ഔപചാരികമാക്കുമെന്ന് മാക്രോണ്‍ അറിയിച്ചു. പശ്ചിമേഷ്യയില്‍ നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിനുള്ള ചരിത്രപരമായ പ്രതിബദ്ധതയ്ക്ക് അനുസൃതമായി ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഞങ്ങള്‍ തീരുമാനിച്ചു- മാക്രോണ്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
യൂറോപ്യന്‍ യൂണിയന് അംഗങ്ങളായ നോര്‍വേ, അയര്‍ലന്‍ഡ്, സ്പെയിന് എന്നിവയും ഫലസ്തീനെ അംഗീകരിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് യൂറോപ്പിലെ വന്‍ശക്തി രാഷ്ട്രമായ ഫ്രാന്‍സും ഫലസ്തീനെ അംഗീകരിക്കുമെന്ന് അറിയിച്ചത്. 22 മാസത്തോളമായി ഗസ്സയില്‍ ഇസ്റാഈല്‍ സൈന്യം നടത്തിവരുന്ന ആക്രമണത്തില്‍ 60,000 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഗസ്സ വലിയൊരു മാനുഷിക ആഘാതത്തിലേക്ക് നീങ്ങുകയും ചെയ്തുകൊണ്ടിരിക്കെയാണ് ഫ്രാന്‍സിന്റെ പ്രഖ്യാപനം.
യുഎന്നിലെ 193 അംഗ രാജ്യങ്ങളില്‍ കുറഞ്ഞത് 142 രാജ്യങ്ങളെങ്കിലും നിലവില്‍ ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുകയോ അംഗീകരിക്കുമെന്ന് പ്രഖ്യാപിക്കുകയോ ചെയ്യുന്നുണ്ടെങ്കിലും യു.എസ്, ബ്രിട്ടണ്, ജര്‍മ്മനി എന്നീ വന്‍ ശക്തികള്‍ അതിനെ നിരസിച്ചിരിക്കുകയാണ്. ഫലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് മാക്രോണ്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. പതിറ്റാണ്ടുകളായി തുടരുന്ന സംഘര്‍ഷത്തിനുള്ള ദ്വിരാഷ്ട്ര പരിഹാരം സംബന്ധിച്ച യു.എന്നിലെ ചര്‍ച്ചയ്ക്ക് അടുത്തയാഴ്ച ഫ്രഞ്ച് വിദേശകാര്യ മന്ത്രി ആതിഥേയത്വം വഹിക്കുന്നുണ്ട്.
ഫ്രാന്‍സ്, ബ്രിട്ടണ്, ഓസ്ട്രേലിയ, കാനഡ തുടുങ്ങിയ രാജ്യങ്ങള്‍ ഗസ്സയിലേക്കുള്ള സഹായ കയറ്റുമതിക്കുള്ള നിയന്ത്രണങ്ങളെയും ഭക്ഷണത്തിലേക്ക് എത്തിച്ചേരാന്‍ ശ്രമിക്കുന്ന നൂറുകണക്കിന് ഫലസ്തീനികളുടെ കൊലപാതകങ്ങളെയും അപലപിച്ചിരുന്നു.
അതേസമയം, പലസ്തീന് രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കാനുള്ള ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രഖ്യാപനത്തെ സഊദി അറേബ്യ സ്വാഗതം ചെയ്തു. ഈ നീക്കത്തെ പലസ്തീന് ജനതയുടെ സ്വയം നിര്‍ണ്ണയത്തിനുള്ള അവകാശത്തിന് അന്താരാഷ്ട്ര പിന്തുണയെ ശക്തിപ്പെടുത്തുന്ന ചരിത്രപരമായ തീരുമാനം എന്നാണ് സഊദി വിശേഷിപ്പിച്ചത്. കിഴക്കന്‍ ജറുസലേമിനെ തലസ്ഥാനമാക്കി 1967 ലെ അതിര്‍ത്തിയില്‍ ഒരു സ്വതന്ത്ര പലസ്തീന് രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ആഗോള സമവായത്തിന്റെ ആവര്‍ത്തനമായി ഫ്രാന്‍സിന്റെ നിലപാടിനെ സഊദി വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വിലയിരുത്തി. അന്താരാഷ്ട്ര പ്രമേയങ്ങള്‍ നടപ്പാക്കുന്നതിനും അന്താരാഷ്ട്ര നിയമം ഉയര്‍ത്തിപ്പിടിക്കുന്നതിനുമുള്ള രാജ്യങ്ങളുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ പ്രാധാന്യം സഊദി അടിവരയിടുന്നുവെന്നും സഊദി അറിയിച്ചു.
France will recognise Palestine as a state, President Emmanuel Macron has said. Macron said in a post on X on Thursday that he will formalise the decision at the United Nations General Assembly in September.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അക്ഷയ സെന്ററിന്റെ പിഴവ്: ഒരു പൂജ്യം പിഴച്ചു വിദ്യാർഥിനിയുടെ ഭാവി പ്രതിസന്ധിയിൽ
Kerala
• a day ago
'നീതിയുടെ മരണം, ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനുമേറ്റ പ്രഹരം' മലേഗാവ് സ്ഫോടനക്കേസ് പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി
National
• a day ago
ഉത്തര്‍ പ്രദേശില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കിയ നിലയില്‍; സഹോദരീ ഭര്‍ത്താവിന് വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നെന്ന് യുവതിയുടെ സഹോദരന്
National
• a day ago
മധ്യപ്രദേശില്‍ പ്രതിദിനം ശരാശരി 7 ആദിവാസി സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
National
• a day ago
UAE Updates: വിസാ അപേക്ഷകളിലെ അവ്യക്ത വിവരങ്ങള്‍ നടപടിക്രമങ്ങള്‍ക്ക് കാലതാമസമുണ്ടാക്കും: മുന്നറിയിപ്പ് നല്കി ജിഡിആര്‍എഫ്എ
uae
• a day ago
ദോഹയുടെ മുഖച്ഛായ മാറ്റും; പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു
qatar
• a day ago
മോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്; ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താൻ പരസ്പര ധാരണ
uae
• a day ago
പട്ടിണിക്കോലങ്ങളെ ഭക്ഷണം കാട്ടി കൊന്നൊടുക്കുന്ന ഗസ്സയിലെ 'സ്ഥിതി വിലയിരുത്താന്‍' ട്രംപിന്റെ പ്രത്യേക ദൂതന് സ്റ്റീവ് വിറ്റ്കോഫ് ഗസ്സയിലേക്ക്
International
• a day ago
കോഴിക്കോട് യുവതിയുടെ കണ്ണിൽ മുളകുപാടി വിതറി മാല പൊട്ടിച്ചു
Kerala
• a day ago
ദുബൈ മറീനയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം; തീ നിയന്ത്രണ വിധേയമാക്കി
uae
• a day ago
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 20 ലക്ഷം രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കാണാതായി; അന്വേഷണ റിപ്പോര്‍ട്ട്
Kerala
• a day ago
അബൂദബിയിലും ദുബൈയിലും കനത്ത ചൂടും മൂടൽമഞ്ഞും അനുഭവപ്പെട്ടേക്കും; കിഴക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത | UAE Weather Alert
uae
• a day ago
കുവൈത്തില്‍ നാല് ടണ്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു
Kuwait
• a day ago
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിക്കും
Kerala
• a day ago
അജ്മീർ സ്ഫോടനം, മക്കാ മസ്ജിദ്, സംജോതാ എക്സ്പ്രസ് സ്ഫോടനങ്ങൾ: ആരാണ് 'ബോംബ് മേക്കർ' സുനിൽജോഷി, കൊല്ലപ്പെട്ടതെങ്ങനെ?
National
• a day ago
സംസ്ഥാനത്ത് ഏഴ് മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 23 പേര്, അധികവും കുട്ടികള്‍, കഴിഞ്ഞമാസം മാത്രം മൂന്ന് മരണം; തെരുവ് നായ്ക്കളുടെ പേടിയില്‍ കേരളം
Kerala
• a day ago
മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ട് പോയി; പിതാവിന്റെ ഇടപെടൽ രക്ഷയായി
Kerala
• a day ago