HOME
DETAILS

മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് താക്കീത്; അപേക്ഷകളിൽ കാലതാമസം വരുത്തിയാൽ നടപടി

  
കെ. ഷിന്റുലാൽ 
July 25 2025 | 02:07 AM

senior deputy transport commissioner order to eliminate delays in motor vehicle department application processing

കോഴിക്കോട്: കൈക്കൂലി വാങ്ങിയതുൾപ്പെടെ വിജിലൻസ് പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെ, മോട്ടോർ വാഹനവകുപ്പിന് ലഭിക്കുന്ന അപേക്ഷകളിലെ കാലതാമസം ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥർക്ക് കർശനനിർദേശം. മോട്ടോർ വാഹനവകുപ്പിന്റെ ഓഫിസുകളിൽ ലഭിക്കുന്ന എല്ലാ അപേക്ഷകളും നിർദിഷ്ട സമയ പരിധിക്കുള്ളിൽ തീർപ്പാക്കണമെന്നാവശ്യപ്പെട്ട് സീനിയർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ ആർ.രാജീവ് ഉത്തരവിറക്കി. അല്ലാത്തപക്ഷം സേവനാവകാശ നിയമപ്രകാരവും കേരള സിവിൽ സർവിസ് ചട്ടപ്രകാരവും നിയമനടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർക്ക് കമ്മിഷണർ താക്കീത് നൽകിയിട്ടുണ്ട്. 

എല്ലാ ഓഫിസ് മേധാവികളും അപേക്ഷകൾ തീർപ്പാക്കുന്നതിന്റെ സ്ഥിതി പ്രതിദിനം അവലോകനം ചെയ്യണം. കൂടാതെ അപേക്ഷകൾ തീർപ്പാക്കുന്നതിൽ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് പോരായ്മകൾ ഉണ്ടാകുന്നതായി കണ്ടെത്തിയാൽ അക്കാര്യം പരിഹരിക്കണം. ജില്ലകളിലുള്ള ഓഫിസുകളിൽ അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ടോയെന്നും അവ തീർപ്പാക്കുന്നതിൽ കാലതാമസം നേരിടുന്നുണ്ടോയെന്നും മേഖലാ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർമാർ നിരീക്ഷിക്കണം. പോരായ്മകൾ കണ്ടെത്തുന്ന ഓഫിസുകളിൽ നേരിട്ട് മിന്നൽപരിശോധന നടത്തണമെന്നും ജീവനക്കാരുടെ യോഗം ചേർന്ന് ഇക്കാര്യം വിശദീകരിക്കണമെന്നും ഉത്തരവിലുണ്ട്.

'ഓപറേഷൻ ക്ലീൻവീൽസ്' എന്നപേരിൽ വിജിലൻസ് ഡയരക്ടർ മനോജ് എബ്രഹാമിന്റെ നിർദേശപ്രകാരം സംസ്ഥാന വ്യാപകമായി മോട്ടോർവാഹനവകുപ്പ് ഓഫിസുകളിൽ നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഏജന്റുമാർ വഴിയാണ് വ്യാപകമായി കൈക്കൂലി വാങ്ങിയിരുന്നത്. 

ഏജന്റുമാർ മുഖേനയുള്ള അപേക്ഷകളിൽ സീനിയോറിറ്റി മറികടന്ന് വളരെ വേഗം തീരുമാനമെടുക്കുന്നതുൾപ്പെടെയുള്ള വിവരങ്ങൾ തെളിവുകൾ സഹിതമാണ് വിജിലൻസ് പിടികൂടിയത്. പൊതുജനങ്ങൾ ഓൺലൈൻ മുഖേന സമർപ്പിക്കുന്ന അപേക്ഷകൾ വരെ കൈക്കൂലി ലഭിക്കണമെന്ന ഉദ്ദേശത്തോടെ ചെറിയ അപാകതകൾ ചൂണ്ടിക്കാണിച്ച് നിരസിക്കുന്നതായും വിജിലൻസ് കണ്ടെത്തിയിരുന്നു.

 

strict instructions have been issued to eliminate delays in motor vehicle department application processing. Senior Deputy Transport Commissioner R. Rajeev has directed that all applications received at the Motor Vehicles Department offices in Kerala must be resolved within the stipulated time frame.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും; അന്തിമ തീരുമാനം ഇന്ന്

Kerala
  •  11 hours ago
No Image

മാഞ്ചസ്റ്ററിൽ പുതിയ ചരിത്രം പിറന്നു; ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് റൂട്ട്

Cricket
  •  19 hours ago
No Image

"അവനെ തൂക്കിലേറ്റണം, അല്ലെങ്കിൽ ഏത് അറയിൽ കൊണ്ടിട്ടാലും അവൻ ചാടും"; വികാരഭരിതയായി സൗമ്യയുടെ അമ്മ

Kerala
  •  19 hours ago
No Image

ഇന്ത്യക്കെതിരെ അടിച്ചെടുത്തത് ലോക റെക്കോർഡ്; ഒറ്റപ്പേര് 'ജോസഫ് എഡ്വേർഡ് റൂട്ട്' 

Cricket
  •  19 hours ago
No Image

കനത്ത മഴയും കാറ്റും: മധ്യകേരളത്തിൽ വൻ നാശനഷ്ടം; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  20 hours ago
No Image

ശക്തമായ മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-7-2025) അവധി

Kerala
  •  20 hours ago
No Image

മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊലപാതക കേസ്: പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ പാസ്‌പോർട്ട് ഹരജിയിൽ ജൂലൈ 31ന് ഉത്തരവ്

Kerala
  •  20 hours ago
No Image

ഇനി മുന്നിലുള്ളത് സച്ചിൻ മാത്രം; റൂട്ടിന്റെ തേരോട്ടത്തിൽ വീണത് മൂന്ന് ഇതിഹാസങ്ങൾ

Cricket
  •  20 hours ago
No Image

തിരൂരിൽ ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  21 hours ago
No Image

കനത്ത മഴ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-7-2025) അവധി

Kerala
  •  21 hours ago