HOME
DETAILS

ഇനി മുതല്‍ സ്വന്തം രാജ്യത്തുള്ളവര്‍ക്ക് മതി തൊഴിലവസരങ്ങള്‍;  ഇന്ത്യക്കാരെ ജോലിക്കെടുക്കേണ്ട, ചൈനയില്‍ നിര്‍മാണവും വേണ്ടെന്ന് ട്രംപ്

  
July 25 2025 | 03:07 AM

Trump Urges Tech Giants to Halt Hiring from India Outsourcing to China

വാഷിങ്ടണ്‍: ഗൂഗിള്‍, മൈക്രോസോഫ്റ്റ് പോലുള്ള ടെക് കമ്പനികള്‍ക്ക് നിര്‍ദേശങ്ങളുമായി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ടെക് കമ്പനികള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് നിയമനം നടത്തുന്നത് നിര്‍ത്തണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്. മാത്രമല്ല, അമേരിക്കന്‍ കമ്പനികള്‍ ചൈനയില്‍ ഫാക്ടറികള്‍ തുടങ്ങുന്നതും നിര്‍ത്തണം. ഇനി മുതല്‍ സ്വന്തം രാജ്യത്തുള്ളവര്‍ക്കാണ് തൊഴിലവസരങ്ങള്‍ നല്‍കേണ്ടതെന്നാണ് ട്രംപിന്റെ നിര്‍ദേശം. 

ബുധനാഴ്ച വാഷിങ്ടണില്‍ നടന്ന എഐ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം രാജ്യത്തുള്ളവരെ പരിഗണിക്കാതെ ലോകത്തുള്ള ആര്‍ക്കു വേണമെങ്കിലും ജോലി നല്‍കാമെന്ന നിലപാട് ശരില്ലെന്നും ട്രംപ് . ഇത്തരത്തിലുള്ള സമീപനം കാരണം അമേരിക്കക്കാര്‍ അവഗണന നേരിടുകയാണ്. 

പ്രസിഡന്റ് ട്രംപിന്റെ കീഴില്‍ ഇനി അങ്ങനെയുണ്ടാവാന്‍ പാടില്ലെന്നുമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തത്. അമേരിക്കയിലെ സ്വാതന്ത്ര്യം ഉപയോഗിച്ച് ഇന്ത്യക്കാരായ തൊഴിലാളികളെ നിയമിക്കുകയും ചൈനയില്‍ ഫാക്ടറികള്‍ നിര്‍മിക്കുകയും അയര്‍ലന്‍ഡ് പോലുള്ള രാജ്യങ്ങളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുകയുമാണ് ടെക് കമ്പനികള്‍ ചെയ്യുന്നതെന്നും ട്രംപ് വിമര്‍ശിച്ചു.

പ്രസിഡന്റ് ട്രംപിന്റെ കീഴിലുള്ള ആ നാളുകള്‍ കഴിഞ്ഞെന്നും അമേരിക്കന്‍ ടെക് കമ്പനികള്‍ പൂര്‍ണമായും അമേരിക്കയ്‌ക്കൊപ്പം നില്‍ക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ആദ്യ പരിഗണന അമേരിക്കയ്ക്ക് നല്‍കണം. അതുമാത്രമാണ് തന്റെ ആവശ്യമെന്നും ട്രംപ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദ ഖാതൂൺ അറസ്റ്റിൽ; പിടിയിലായത് ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ നിന്ന്

National
  •  13 hours ago
No Image

കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാതായതിൽ ദുരൂഹത; ആരോപണവുമായി ഇടത് അംഗങ്ങൾ

Kerala
  •  13 hours ago
No Image

കെ.എസ്.ആർ.ടി.സി. ബസിൽ പ്ലസ് വൺ വിദ്യാർഥിക്ക് കണ്ടക്ടറുടെ മർദനം; മർദനം യാത്രക്കാരിൽ ആരോ ബെൽ അടിച്ചതിന്റെ പേരിൽ

Kerala
  •  13 hours ago
No Image

നാല് വിക്കറ്റുകളിൽ മൂന്നെണ്ണം ടെസ്റ്റിൽ ആദ്യം; ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി സിറാജ് 

Cricket
  •  13 hours ago
No Image

ബിഎസ്എൻഎലിന്റെ സ്വാതന്ത്ര്യദിന സമ്മാനം: ‘ഫ്രീഡം പ്ലാൻ’ പ്രഖ്യാപിച്ചു; ഒരു മാസത്തേക്ക് സൗജന്യ 4G സേവനം

latest
  •  14 hours ago
No Image

കാൺപൂരിൽ നിന്ന സബർമതിയിലേക്കുള്ള യാത്രക്കിടെ ട്രെയിൻ പാളം തെറ്റി; ആർക്കും പരുക്കുകളില്ല

National
  •  14 hours ago
No Image

കലാഭവൻ നവാസ് അന്തരിച്ചു

Kerala
  •  14 hours ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളജ് വിവാദം: ഡോ. ഹാരിസിനെതിരെ നടപടിക്ക് നീക്കം, പ്രതിഷേധം ശക്തം

Kerala
  •  14 hours ago
No Image

ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

National
  •  15 hours ago
No Image

എന്റെ സ്വപ്ന ടീമിലെ അഞ്ച് താരങ്ങൾ അവരാണ്: തെരഞ്ഞെടുപ്പുമായി സലാഹ്

Football
  •  15 hours ago