HOME
DETAILS

ഫറോക്ക് പുതിയ പാലത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് കാറിലിടിച്ച് കൊണ്ടോട്ടി സ്വദേശി മരിച്ചു.

  
Web Desk
July 25 2025 | 06:07 AM

A kondotty native died after a KSRTC bus hit a car on the new feroke bridge

ഫറോക്ക്:ദേശീയപാതയിലെ ഫറോക്ക് പുതിയ പാലത്തില്‍ നിയന്ത്രണം വിട്ട കെ.എസ്.ആര്‍.ടി.സി ബസ് രണ്ട് കാറുകളിലിടിച്ച് കൊണ്ടോട്ടി സ്വദേശി മരിച്ചു.കൊണ്ടോട്ടി തുറക്കല്‍ മുഹമ്മദ് ബഷീര്‍(60) ആണ് മരിച്ചത്.അമിത വേഗത്തില്‍ എത്തിയ കെ.എസ്.ആര്‍.ടി.സി ബസ് കാറുകളില്‍ ഇടിക്കുകയായിരുന്നു.പരുക്കേറ്റവരെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. പുതിയ പാലം വഴിയുള്ള വാഹനഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു.

വാഹനങ്ങള്‍ ഫറോക്ക് പഴയപാലം വഴി തിരിച്ചുവിടുകയാണ്.ഭാര്യക്കൊപ്പം കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബഷീര്‍ സഞ്ചരിച്ച കാറിലും മറ്റൊരു കാറിലുമാണ് ബസിടിച്ചത്.ഇടിയില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു.ഓടിക്കൂടിയവരാണ് വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.തലക്ക് ഗുരുതരമായി പരിക്കേറ്റ്  ബഷീറിനെയും ഭാര്യയേയും സ്വാകര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബഷീര്‍ മരിച്ചു.ഇവരടക്കം എട്ട് പേര്‍ അപകടത്തില്‍ പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരം മെഡിക്കൽ കോളജ് വിവാദം: ഡോ. ഹാരിസിനെതിരെ നടപടിക്ക് നീക്കം, പ്രതിഷേധം ശക്തം

Kerala
  •  14 hours ago
No Image

ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

National
  •  15 hours ago
No Image

എന്റെ സ്വപ്ന ടീമിലെ അഞ്ച് താരങ്ങൾ അവരാണ്: തെരഞ്ഞെടുപ്പുമായി സലാഹ്

Football
  •  15 hours ago
No Image

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ എതിർത്തതോടെ ബിജെപിയുടെ ഇരട്ടത്താപ്പ് വ്യക്തമായി; വി.ഡി സതീശൻ  

Kerala
  •  15 hours ago
No Image

അമിതമായ വായു മലിനീകരണം; മുസഫയിലെ വ്യാവസായിക കേന്ദ്രം താൽക്കാലികമായി നിർത്തിവച്ചു

uae
  •  15 hours ago
No Image

കേരളത്തിൽ അടുത്ത 5 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  15 hours ago
No Image

ഹൈവേയിൽ സഡൻ ബ്രേക്ക് ഇട്ടാൽ ഡ്രൈവർ കുടുങ്ങും; സുപ്രീംകോടതി

auto-mobile
  •  16 hours ago
No Image

സഊദി അറേബ്യയുടെ തെക്കൻ ഭാഗങ്ങളിൽ മഴ; വെള്ളപ്പൊക്ക മുന്നറിയിപ്പ്, തായിഫിൽ റെഡ് അലർട്ട്

latest
  •  16 hours ago
No Image

ധർമസ്ഥലയിൽ നാലാം ദിവസത്തെ തിരച്ചിലിൽ ഫലം കണ്ടില്ല; പരിശോധന നാളെയും തുടരും

National
  •  16 hours ago
No Image

അബൂദബിയിൽ വാഹനമോടിക്കുന്നവരാണോ? നിങ്ങളിതറിയണം, നിങ്ങൾക്കിത് ഉപകാരപ്പെടും

uae
  •  16 hours ago