HOME
DETAILS

"ഗോവിന്ദചാമിയെക്കുറിച്ച് എന്നോട് ചോദിക്കുന്നതിൽ അർത്ഥമില്ല‌, അയാൾ കേരളത്തിലെ സ്കൂളുകളിൽ പഠിക്കുന്നില്ലല്ലോ,"; മാധ്യമങ്ങളുടെ ചോദ്യത്തിന് കിടിലൻ മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി

  
Web Desk
July 25 2025 | 10:07 AM

No Security Lapses in Kannur Central Jail Says Minister V Sivankutty

തിരുവനന്തപുരം: കണ്ണൂർ സെൻട്രൽ ജയിലിൽ സുരക്ഷാ വീഴ്ചകൾ ഉണ്ടായിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. ഗോവിന്ദചാമി ജയിൽചാടിയ സംഭവവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഗോവിന്ദചാമിയുടെ ജയിൽചാട്ടവുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന്, "ഗോവിന്ദചാമിയെക്കുറിച്ച് എന്നോട് ചോദിക്കുന്നതിൽ അർത്ഥമില്ല. അയാൾ കേരളത്തിലെ സ്കൂളുകളിൽ പഠിക്കുന്നില്ലല്ലോ," എന്ന് മന്ത്രി തമാശരൂപേണ മറുപടി നൽകി.

ജയിൽ ചാടി മണിക്കൂറുകൾക്ക് ശേഷമാണ് കണ്ണൂർ താളപ്പിൽ നിന്ന് ​ഗോവിന്ദചാമിയെ പൊലിസ് പിടികൂടിയത്. ആളൊഴിഞ്ഞ വീടിന്റെ കിണറ്റിൽ ഒളിച്ചിരിക്കുന്ന നിലയിലാണ് ഇയാളെ കണ്ടെത്തിയത്. വീട് പൊലിസും നാട്ടുകാരും ചേർന്ന് വളഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് കണ്ണൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷയുള്ള പത്താം നമ്പർ ബ്ലോക്കിൽ നിന്ന് ഗോവിന്ദചാമി ജയിൽ ചാടിയത്. 

ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ജയിൽ ചാട്ടം. രാവിലെ നടത്തിയ സെൽ പരിശോധനയിലാണ് ഗോവിന്ദചാമി ജയിൽ ചാടിയതായി അറിഞ്ഞത്. രാവിലെ 7.10 ഓടെയാണ് ജയിൽ അധികൃതർ പൊലിസിനെ വിവരം അറിയിച്ചത്. കേരളത്തെ ഞെട്ടിച്ച സൗമ്യ വധക്കേസ് പ്രതി രക്ഷപ്പെട്ടത് അതീവ സുരക്ഷാ വീഴ്ചയായാണ് കണക്കാക്കുന്നത്. അതീവ സുരക്ഷയുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത് എന്നത് ജയിൽ സുരക്ഷയെ കുറിച്ച് ആശങ്ക ഉയർത്തുന്നുണ്ട്.  

Education Minister V Sivankutty has clarified that there were no security lapses in Kannur Central Jail, responding to queries about the escape of Govindachami, the prime accused in the Soumya murder case. This statement comes amid scrutiny over the jail's security measures, with many questioning how Govindachami managed to escape ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ചുരത്തിൽ നിന്നും ചാടിയ യുവാവിനായി തിരച്ചിൽ തുടരുന്നു; ലഹരി വസ്തുക്കൾ കണ്ടെത്തിയ കാർ വെട്ടിപ്പൊളിച്ച് പരിശോധിക്കുമെന്ന് പൊലിസ്

Kerala
  •  8 hours ago
No Image

സ്കൂൾ പഠനസമയ മാറ്റം, മന്ത്രി സമസ്ത നേതാക്കളുമായി നടത്തിയ ചർച്ച: വസ്തുതകൾ എന്ത്?

organization
  •  8 hours ago
No Image

ഇരകളാണിവരും; മഴയത്ത് നിർത്തരുത്; ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ മൂന്ന് ലിസ്റ്റിലും ഉൾപ്പെടാതെ ലയങ്ങളിലെ മനുഷ്യർ

Kerala
  •  8 hours ago
No Image

ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് കൊണ്ടുപോയി; യാത്ര കനത്ത സുരക്ഷയിൽ

Kerala
  •  9 hours ago
No Image

കളത്തിലിറങ്ങാൻ ഒരുങ്ങുന്നത് ഒരുപിടി യുവനിര; കേരള ക്രിക്കറ്റ് ലീഗ് ഇത്തവണ കളറാകും

Cricket
  •  9 hours ago
No Image

'കടൽ മിഴി' സർഗയാത്ര പ്രതിഫലം വൈകുന്നു; തീരദേശത്തെ കലാകാരന്മാർ പ്രതിസന്ധിയിൽ

Kerala
  •  9 hours ago
No Image

യൂനിയൻ ബാങ്ക് മിനിമം ബാലൻസ് ചാർജുകൾ ഒഴിവാക്കുന്നു

Kerala
  •  9 hours ago
No Image

ധനവകുപ്പ് അലോട്ട്‌മെന്റ് നൽകുന്നില്ല; താൽക്കാലിക അധ്യാപകരുടെ വേതനം മുടങ്ങി

Kerala
  •  9 hours ago
No Image

റെയിൽവേ ട്രാക്കിലും സ്റ്റേഷനുകളിലും റീൽസെടുത്താൽ ഇനി പണികിട്ടും 

Kerala
  •  10 hours ago
No Image

ജനപ്രിയ ദുബൈ ചോക്ലേറ്റ് ഉല്‍പന്നങ്ങള്‍ സാല്‍മോണെല്ല മലിനീകരണത്തില്‍ നിന്ന് മുക്തം: കാലാവസ്ഥാ മന്ത്രാലയം

uae
  •  10 hours ago