
ഇതിഹാസങ്ങളിൽ നമ്പർ വൺ; 41ാം വയസ്സിൽ ചരിത്രത്തിലേക്ക് എബ്രഹാം ബെഞ്ചമിൻ ഡിവില്ലിയേഴ്സ്

വേൾഡ് ലെജന്റ്സ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ മൂന്നാം മത്സരവും വിജയിച്ചിരിക്കുകയാണ് സൗത്ത് ആഫ്രിക്ക ചാമ്പ്യൻസ്. മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിനെ 10 വിക്കറ്റുകൾക്കാണ് സൗത്ത് ആഫ്രിക്ക പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 152 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 12.2 ഓവറിൽ വിക്കറ്റുകൾ ഒന്നും നഷ്ടമാവാതെ ലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു.
സൗത്ത് ആഫ്രിക്കക്കായി എബി ഡിവില്ലിയേഴ്സ് സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിൽ 51 പന്തിൽ പുറത്താവാതെ 116 റൺസാണ് എബിഡി നേടിയത്. 15 ഫോറുകളും ഏഴ് സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.
ഇതോടെ വേൾഡ് ലെജന്റ്സ് ചാമ്പ്യൻഷിപ്പിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി മാറാനും ഡിവില്ലിയേഴ്‌സിന് സാധിച്ചു. തന്റെ നാല്പത്തി ഒന്നാം വയസിലാണ് സൗത്ത് ആഫ്രിക്കൻ ഇതിഹാസം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇതിനു മുമ്പ് ഈ റെക്കോർഡ് മുൻ ഓസ്‌ട്രേലിയൻ ബെൻ ഡങ്ക് ആണ്. 37 വയസിലാണ് ഡങ്ക് വേൾഡ് ലെജന്റ്സ് ചാമ്പ്യൻഷിപ്പിൽ സെഞ്ച്വറി നേടിയിരുന്നത്.
അതേസമയം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി ഫിൽ മസ്റ്റാർഡ് 33 പന്തിൽ 39 റൺസും സമിത് പട്ടേൽ 24 റൺസും ക്യാപ്റ്റൻ ഓയിൻ മോർഗൻ 20 റൺസും നേടി.
അതേസമയം ദക്ഷിണാഫ്രിക്ക ചാമ്പ്യൻസ്, 6 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. 2 കളികളിൽ 3 പോയിന്റുമായി ഓസ്ട്രേലിയ ചാമ്പ്യൻസ് രണ്ടാമതും, പാകിസ്ഥാൻ ചാമ്പ്യൻസ് മൂന്നാമതുമാണ്. പാകിസ്ഥാനെതിരായ മത്സരത്തിൽ നിന്ന് പിന്മാറുകയും ദക്ഷിണാഫ്രിക്കയ്ക്കെതിരെ തോൽക്കുകയും ചെയ്ത ഇന്ത്യ ചാമ്പ്യൻസ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.
South African legend AB de Villiers shone by scoring a century against the England champions. AB de Villiers scored an unbeaten 116 off 51 balls, Ab De Villiers became the oldest player to score a century in the World Legends Championship.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഹൈവേയിൽ സഡൻ ബ്രേക്ക് ഇട്ടാൽ ഡ്രൈവർ കുടുങ്ങും; സുപ്രീംകോടതി
auto-mobile
• 16 hours ago
സഊദി അറേബ്യയുടെ തെക്കൻ ഭാഗങ്ങളിൽ മഴ; വെള്ളപ്പൊക്ക മുന്നറിയിപ്പ്, തായിഫിൽ റെഡ് അലർട്ട്
latest
• 16 hours ago
ധർമസ്ഥലയിൽ നാലാം ദിവസത്തെ തിരച്ചിലിൽ ഫലം കണ്ടില്ല; പരിശോധന നാളെയും തുടരും
National
• 16 hours ago
അബൂദബിയിൽ വാഹനമോടിക്കുന്നവരാണോ? നിങ്ങളിതറിയണം, നിങ്ങൾക്കിത് ഉപകാരപ്പെടും
uae
• 17 hours ago
ഇംഗ്ലണ്ട് ക്യാപ്റ്റനെ വീഴ്ത്തി ഡബിൾ സെഞ്ച്വറി; ചരിത്രമെഴുതി ഡിസ്പി സിറാജ്
Cricket
• 17 hours ago
വയനാട് പുനരധിവാസം: ടൗൺഷിപ്പ് വീടിന്റെ ചിലവ് 26.95 ലക്ഷം? വിശദീകരണവുമായി മന്ത്രി കെ. രാജൻ
Kerala
• 17 hours ago
നിമിഷ പ്രിയയുടെ വധശിക്ഷ: മോചന വാർത്തകൾ തള്ളി കേന്ദ്രം, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്
National
• 17 hours ago
മൂന്ന് വർഷമായി മികച്ച പ്രകടനം നടത്തിയിട്ടും എന്റെ മകന് ഇന്ത്യൻ ടീമിൽ അവസരമില്ല: ഇന്ത്യൻ താരത്തിന്റെ പിതാവ്
Cricket
• 17 hours ago
അമ്യൂസ്‌മെന്റ് പാർക്ക് റൈഡ് തകർന്ന് 23 പേർക്ക് പരുക്കേറ്റ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് തായിഫ് ഗവർണർ
Saudi-arabia
• 17 hours ago
ധർമ്മസ്ഥല കൂട്ട ശവസംസ്കാരം: 15 വർഷത്തെ നിർണായക രേഖകൾ നശിപ്പിച്ചതിന് പൊലിസിന് വിമർശനം
National
• 17 hours ago
ഒൻപതാം വിവാഹത്തട്ടിപ്പിന് തയ്യാറെടുക്കെ ചായക്കടയിൽ നിന്ന് അധ്യാപിക പിടിയിൽ
Kerala
• 18 hours ago
ഏഷ്യ കപ്പിലേക്ക് ഐപിഎല്ലിലെ ചരിത്ര നായകനും; കാലങ്ങൾക്ക് ശേഷം ഇന്ത്യൻ ടി-20 ടീമിലേക്ക് സൂപ്പർതാരം
Cricket
• 18 hours ago
ടെസ്റ്റിൽ ടി-20 കളിച്ചു! ഇതുപോലൊരു സെഞ്ച്വറി മൂന്നാമത്; ഇംഗ്ലണ്ട് കൊടുങ്കാറ്റിൽ വിറച്ച് ഇന്ത്യ
Cricket
• 18 hours ago
രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് ശൃംഖലയെ തകർത്ത് കുവൈത്ത്
Kuwait
• 18 hours ago
തിരക്കേറിയ റോഡില്‍ വാഹനം നിര്‍ത്തി ഡ്രൈവര്‍: മറ്റു വാഹനങ്ങള്‍ അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്; വീഡിയോയുമായി അബൂദബി പൊലിസ്
uae
• 20 hours ago
കോതമംഗലത്തെ യുവാവിന്റെ മരണം, കൊലപാതകം തന്നെ; വിഷം നൽകിയത് പെൺസുഹൃത്ത്; അറസ്റ്റ്
Kerala
• 20 hours ago
മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷൻ എതിർപ്പ്, എൻഐഎ കോടതി നാളെ വിധി പറയും
National
• 20 hours ago
അനാവശ്യമായി സഡന്‍ ബ്രേക്കിട്ടാല്‍ 500 റിയാല്‍ പിഴ; നിയമം ഓര്‍മ്മിച്ച് സഊദി ജനറല്‍ ട്രാഫിക് വിഭാഗം
Saudi-arabia
• 20 hours ago
കോഴിക്കോട് എലത്തൂർ പുതിയ നിരത്ത് സ്വദേശി കുവൈത്തിൽ വെച്ച് മരണപ്പെട്ടു.
uae
• 19 hours ago
ഇതിഹാസങ്ങൾക്കൊപ്പം ക്രിക്കറ്റ് കളിക്കാൻ മെസി ഇന്ത്യയിലെത്തും; വമ്പൻ അപ്ഡേറ്റ് പുറത്ത്
Cricket
• 19 hours ago
കോഴിക്കോട് കൂടരഞ്ഞിയിൽ കുടുംബ വഴക്കിനെ തുടർന്ന് നാല് പേർക്ക് വെട്ടേറ്റു
Kerala
• 19 hours ago