HOME
DETAILS

കണ്ണൂർ ജയിൽ ചാടിയ ഗോവിന്ദച്ചാമി 14 ദിവസത്തെ റിമാൻഡിൽ

  
Web Desk
July 25 2025 | 14:07 PM

Kannur Jail Escapee Govindachami Remanded for 14 Days

 

കണ്ണൂർ: കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ് ഇയാളെ റിമാൻഡ് ചെയ്ത് അയച്ചത്. അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും. ജയിൽ വകുപ്പിന്റെ തീരുമാനപ്രകാരമാണ് ഈ മാറ്റം. ദുരൂഹതകൾ നിറഞ്ഞ ഒരു ജയിൽ ചാട്ടത്തിനാണ് കേരളം ഇന്ന് സാക്ഷ്യം വഹിച്ചത്.

ജയിൽ ചാടിയ ശേഷം കേരളം വിടാൻ പദ്ധതിയിട്ടിരുന്നതായും ഗോവിന്ദച്ചാമി പൊലീസിന് നൽകിയ മൊഴിയിൽ വെളിപ്പെടുത്തി. കണ്ണൂർ അതിസുരക്ഷാ ജയിലിലെ 68 സെല്ലുകളുള്ള പത്താം ബ്ലോക്ക് ബി-യിലാണ് ഇയാളെ പാർപ്പിച്ചിരുന്നത്. അടുത്തിടെ വരെ ഈ സെല്ലിൽ ഗോവിന്ദച്ചാമി മാത്രമായിരുന്നു. എന്നാൽ, കുറച്ച് മാസങ്ങളായി ഒരു തമിഴ്നാട്ടുകാരനും ഈ സെല്ലിൽ ഉണ്ട്.

ഒന്നര മാസം മുൻപ് തന്നെ ഗോവിന്ദച്ചാമി ജയിൽ ചാടാനുള്ള പദ്ധതി ആസൂത്രണം ചെയ്തിരുന്നതായി മൊഴിയിൽ വ്യക്തമാക്കി. സഹതടവുകാരനും ഒപ്പം ചാടാൻ ശ്രമിച്ചിരുന്നെങ്കിലും കമ്പിവേലിയിലൂടെ പുറത്തുകടക്കാൻ കഴിയാത്തതിനാൽ പരാജയപ്പെട്ടുവെന്ന് പറയുന്നു. ഇന്ന് പുലർച്ചെ 1:30-ന് ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ രാവിലെ 10:30-നാണ് പൊലീസ് കണ്ടെത്തിയത്. തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ ഒളിഞ്ഞിരിക്കുകയായിരുന്നു ഇയാൾ.

ജയിൽ അധികൃതരുടെ വീഴ്ച?

ജയിൽ ചാട്ടം എളുപ്പമാക്കിയത് ജയിൽ അധികൃതരുടെ ഗുരുതരമായ വീഴ്ച മാത്രമാണോ എന്ന ചോദ്യം ഉയരുന്നു. കട്ടികൂടിയ അഴികൾ മുറിച്ചത് എങ്ങനെ? മതിൽ ചാടാൻ ആവശ്യമായ തുണികൾ എവിടെനിന്ന് ശേഖരിച്ചു? ഗോവിന്ദച്ചാമി ജയിൽ ചാടി മൂന്നര മണിക്കൂർ കഴിഞ്ഞാണ് അധികൃതർ വിവരം അറിഞ്ഞതെന്നത് വിശ്വസനീയമാണോ?

പത്താം ബ്ലോക്കിൽ നിന്ന് പുറത്തെത്താൻ രണ്ട് മതിലുകൾ ചാടിക്കടക്കേണ്ടി വരും. ആദ്യ മതിൽ ചാടാൻ സെല്ലിലെ കുടിവെള്ള കന്നാസ് ഉപയോഗിച്ചതായി ജയിൽ അധികൃതർ വിശദീകരിക്കുന്നു. എന്നാൽ, 7 മീറ്റർ ഉയരമുള്ള ഇലക്ട്രിക് ഫെൻസിങ് ഉള്ള പുറം മതിൽ ചാടിയപ്പോൾ വൈദ്യുതി പ്രവാഹം ഇല്ലായിരുന്നത് ദുരൂഹത വർധിപ്പിക്കുന്നു.

പുറത്തുനിന്ന് സഹായം?

ജയിൽ ഡിജിപി ബൽറാം കുമാർ ഉപാധ്യായയുടെ പ്രതികരണം, ജയിലിലെ ചില ഉദ്യോഗസ്ഥരും തടവുകാരും ഗോവിന്ദച്ചാമിയെ സഹായിച്ചിരിക്കാമെന്നാണ്. മണിക്കൂറുകൾ എടുത്തല്ലാതെ അഴികൾ മുറിക്കാൻ കഴിയില്ലെന്നിരിക്കെ, സഹതടവുകാരന്റെ സഹായം ലഭിച്ചതിനുള്ള സാധ്യത ഏറെയാണ്.

നേരത്തെ, ഗോവിന്ദച്ചാമിക്ക് പുറത്തുനിന്ന് സഹായം ലഭിച്ചിരുന്നതായി ആരോപണമുണ്ടായിരുന്നു. നിയമസഹായത്തിനായി വൻതുക ചെലവഴിച്ചതായും കണ്ടെത്തിയിരുന്നു. കീഴ്‌ക്കോടതികൾ വധശിക്ഷ വിധിച്ച ഈയാൾ സുപ്രീം കോടതിയിൽ നിന്നാണ് ശിക്ഷയിൽ ഇളവ് നേടിയത്. കേരളം ഏറ്റവും ചർച്ച ചെയ്ത സൗമ്യ വധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം സംസ്ഥാനത്തിന് തന്നെ നാണക്കേടായി മാറിയിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം; ഇന്ന് ഒറ്റയടിക്ക് കൂടിയത് 1200 രൂപ

Economy
  •  18 days ago
No Image

സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിന്റെ വാട്സ്ആപ്പ് ഹാക്ക് ചെയ്തതായി ദുരന്ത നിവാരണ അതോറിറ്റി

Kerala
  •  18 days ago
No Image

കണ്ണൂര്‍ സ്‌ഫോടനം:  പൊലിസ് കേസെടുത്തു, കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

Kerala
  •  18 days ago
No Image

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും

Kerala
  •  18 days ago
No Image

കരുതിയിരുന്നോ വന്‍നാശം കാത്തിരിക്കുന്നു, ഇസ്‌റാഈലിന് അബു ഉബൈദയുടെ താക്കീത്; പിന്നാലെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പോരാളികളുടെ തിരിച്ചടി, സൈനികന്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരുക്ക്, നാലുപേരെ കാണാതായി

International
  •  18 days ago
No Image

അടിമുടി ദുരുഹത നിറഞ്ഞ വീട്, രാത്രിയിൽ അപരിചിതരായ സന്ദർശകർ; കണ്ണൂരിൽ സ്ഫോടനമുണ്ടായി മണിക്കൂറുകൾ കഴിഞ്ഞും കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല, അന്വേഷണം ഊർജ്ജിതം 

Kerala
  •  18 days ago
No Image

ഗസ്സ സിറ്റി 'അപകടകരമായ പോരാട്ടമേഖല'യായി പ്രഖ്യാപിച്ച് ഇസ്റാഈൽ; ആക്രമണം കടുപ്പിക്കാൻ തീരുമാനം

International
  •  18 days ago
No Image

രാഹുലിനെ കാണാൻ തെരുവുകൾ തിങ്ങിനിറഞ്ഞ് ജനം; വോട്ടർ അധികാർ യാത്ര 14-ാം ദിവസത്തിലേക്ക്

National
  •  18 days ago
No Image

വിയോജിപ്പ് മറക്കുന്നു; താലിബാൻ മന്ത്രിയെ രാജ്യത്തേക്ക് ക്ഷണിച്ച് ഇന്ത്യ; യു.എൻ ഇളവ് ലഭിച്ചാൽ സന്ദർശനം ഉടൻ 

National
  •  18 days ago
No Image

ജി.എസ്.ടി സ്ലാബ് ചുരുക്കൽ ക്ഷേമ, വികസന പദ്ധതികളെ ബാധിക്കും; ആലോചനയില്ലാത്ത നടപടിയിൽ ആശങ്കയറിയിച്ച് സംസ്ഥാനങ്ങൾ

National
  •  18 days ago