HOME
DETAILS

ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം: സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി 

  
Web Desk
July 25 2025 | 13:07 PM

Govindachamis Jailbreak State Prison Security Under Scrutiny Chief Minister Calls Urgent Meeting

 

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷാ വീഴ്ചകൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. നാളെ രാവിലെ 11 മണിക്ക് ഓൺലൈൻ വഴിയാണ് യോഗം ചേരുക. പൊലിസ് മേധാവി, ജയിൽ മേധാവി, ആഭ്യന്തര സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. 2011-ലെ സൗമ്യ ബലാത്സംഗ-കൊലപാതക കേസിലെ പ്രതി ഗോവിന്ദചാമിയുടെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നുള്ള ജയിൽചാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.

ഗോവിന്ദചാമിയുടെ രക്ഷപ്പെട്ടതുമായി സംബന്ധിച്ച വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ആരാഞ്ഞിരുന്നു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്താണ് അടിയന്തര യോഗം വിളിക്കാൻ തീരുമാനിച്ചത്. ജയിലുകളിലെ കാര്യക്ഷമതയും സുരക്ഷാ വീഴ്ചകളും യോഗത്തിൽ പ്രധാനമായി ചർച്ച ചെയ്യും. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ജയിലുകളിലെ സുരക്ഷാ വീഴ്ചകൾ ഒന്നിലധികം തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ജയിൽ മേധാവി കണ്ണൂരിലെത്തി യോഗം വിളിക്കാൻ തീരുമാനിച്ചിരുന്ന വേളയിലാണ് ഗോവിന്ദചാമി ജയിൽ ചാടിയത്.

കണ്ണൂർ സെൻട്രൽ ജയിലിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഗോവിന്ദചാമിയുടെ രക്ഷപ്പെടലിലൂടെ തെളിഞ്ഞ് വരുന്നത്. വെള്ളിയാഴ്ച പുലർച്ചെ 1.15-നും 4.15-നും ഇടയിൽ ഗോവിന്ദചാമി അതീവ സുരക്ഷാ മേഖലയിലെ സെല്ലിൽ നിന്ന് രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ പ്രകാരം, ഇയാൾ സെല്ലിന്റെ ഇരുമ്പ് കമ്പികൾ മുറിച്ച്, വസ്ത്രങ്ങൾ കെട്ടി ഒരു കയർ ഉണ്ടാക്കി ജയിലിന്റെ 25 അടി ഉയരമുള്ള മതിൽ കയറി രക്ഷപ്പെട്ടതായി കണ്ടെത്തി. ജയിൽ അധികൃതർക്ക് ഇയാളുടെ അസാന്നിധ്യം രാവിലെ 5 മണിയോടെ മാത്രമാണ് മനസ്സിലായത്, തുടർന്ന് 7 മണിയോടെ കണ്ണൂർ ടൗൺ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഒന്നര മാസത്തെ ആസൂത്രണത്തിലൂടെയാണ് സെല്ലിലെ കമ്പി മുറിച്ച് ഇയാൾ പുറത്തുകടന്നത്. എന്നാൽ, ഈ തയ്യാറെടുപ്പുകൾ ജയിൽ ഉദ്യോഗസ്ഥർക്ക് മനസിലായില്ല. സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിലും ഗുരുതര വീഴ്ച വന്നു. സംഭവത്തിൽ നാല് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ജയിൽ എഡിജിപി ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു. കണ്ണൂർ തളാപ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെ കിണറ്റിൽ നിന്നാണ് ഗോവിന്ദചാമിയെ പൊലീസ് പിടികൂടിയത്. പ്രദേശവാസികളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. കിണറ്റിൽ ചാടിയെങ്കിലും പൊലീസ് ഇയാളെ പുറത്തെടുത്തു. ജയിൽചാട്ടത്തിന് പുറത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്നതും അന്വേഷിക്കുമെന്ന് എഡിജിപി വ്യക്തമാക്കി.

പൊലീസ് ചോദ്യം ചെയ്യലിൽ ഗോവിന്ദചാമി നടത്തിയ മാസങ്ങൾ നീണ്ട ആസൂത്രണമാണെന്ന് ബോധ്യമായി. സെല്ലിന്റെ കമ്പികൾ ഹാക്‌സോ ബ്ലേഡ്   ഉപയോഗിച്ചു മുറിക്കുകയും മുറിച്ച കമ്പികൾ ജയിൽ അധികൃതർക്ക് മനസിലാകാതിരിക്കാൻ ഇവയിൽ നൂൽ കെട്ടിവെച്ചു. ജയിൽ മോചിതരുടെ വസ്ത്രങ്ങൾ ശേഖരിച്ച് വെച്ച്, ജയിലിന്റെ വെള്ള വസ്ത്രം മാറ്റി. കുളിക്കാനുള്ള വെള്ളം ശേഖരിക്കുന്ന ടാങ്ക് വഴി ക്വാറന്റൈൻ ബ്ലോക്കിലെത്തി. പ്ലാസ്റ്റിക് ഡ്രമ്മിന് മുകളിൽ കയറി, ഫെൻസിങ് തൂണിൽ കുടുക്കിട്ട് പുറത്തുകടന്നു. ബ്ലേഡ് ജയിൽ അടുക്കളയിൽ ജോലി ചെയ്യുന്ന അന്തേവാസിയിൽ നിന്നാണ് ലഭിച്ചതെന്നും പ്രതി വെളിപ്പെടുത്തി. ശരീരഭാരം കുറയ്ക്കാൻ മാസങ്ങളോളം വ്യായാമം ചെയ്തു. ചോറ് ഒഴിവാക്കി, ഡോക്ടറുടെ നിർദേശപ്രകാരം ചപ്പാത്തി മാത്രം കഴിച്ചു. ശരീരഭാരം പകുതിയോളം കുറച്ചാണ് ഇയാൾ സെല്ലിലെ കമ്പികൾക്കിടയിലൂടെ പുറത്തുകടന്നത്. രക്ഷപ്പെടലിന് ജയിലിനുള്ളിൽ നിന്നോ പുറത്ത് നിന്നോ സഹായം ലഭിച്ചോ എന്നതടക്കം പൊലീസ് അന്വേഷിക്കും.

 

In response to notorious criminal Govindachami's escape from Kannur Central Jail, exposing serious security lapses, the Chief Minister has called an urgent meeting tomorrow at 11 AM. The online meeting, involving top officials like the Police Chief and Jail Superintendent, will address prison security and efficiency, following reports of repeated lapses over the past two years



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  2 days ago
No Image

കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി 

National
  •  2 days ago
No Image

ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും

Kuwait
  •  2 days ago
No Image

പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്

Kerala
  •  2 days ago
No Image

ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദു​രൂഹത; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

National
  •  2 days ago
No Image

'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി

National
  •  2 days ago
No Image

സ്വര്‍ണാഭരണങ്ങളല്ല, യുഎഇ നിവാസികള്‍ക്ക് പ്രിയം സ്വര്‍ണ നാണയങ്ങളോടും ബാറുകളോടും; ഇഷ്ടത്തിനു പിന്നിലെ കാരണമിത്

uae
  •  2 days ago
No Image

ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ രൂപയെ കൂടുതൽ ദുർബലപ്പെടുത്താൻ സാധ്യത; യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേട്ടം

uae
  •  2 days ago
No Image

ഓഗസ്റ്റ് 15 ന് ശേഷം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്രാ ചെലവ് കൂടും; നേരത്തെ തിരിച്ചെത്തിയാൽ 2,200 ദിർഹം വരെ ലാഭിക്കാം

uae
  •  2 days ago
No Image

H1N1 വ്യാപനത്തെ തുടർന്ന് കുസാറ്റ് ക്യാമ്പസ് അടച്ചു; ക്ലാസുകൾ ഓൺലൈനിലേക്ക് മാറും

Kerala
  •  2 days ago