HOME
DETAILS

ബ്രിട്ടനു പിന്നാലെ മാലദ്വീപുമായും തുറന്നവ്യാപാരത്തിന് കളമൊരുങ്ങുന്നു; ദ്വീപിന് 4,850 കോടി രൂപ വായ്പ പ്രഖ്യാപിച്ച് മോദി

  
July 26 2025 | 02:07 AM

PM Modi in Maldives visit India announces 4850 crore Line of Credit to Maldives

മാലി: ബ്രിട്ടീഷ് സന്ദര്‍ശനം പൂര്‍ത്തിയാക്കി മാലദ്വീപിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം. പ്രോട്ടോകോളുകള്‍ മാറ്റിവച്ച് വിമാനത്താവളത്തിലെത്തി പ്രസിഡന്റ് മുഹമ്മദ് മുഇസ്സു മോദിയെ സ്വീകരിച്ചു. മാലദ്വീപിന് ഇന്ത്യ 4,850 കോടി രൂപ വായ്പ നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. സഹായത്തിന് മുഇസ്സു നന്ദി അറിയിച്ചു.

മാലദ്വീപുമായി ഇന്ത്യ തുറന്ന വ്യാപാര കരാറിലേര്‍പ്പെടുമെന്നും അതിന്റെ ചര്‍ച്ചകള്‍ക്കു തുടക്കമിട്ടതായും ഇരു നേതാക്കളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യാപാര പ്രതിരോധ അടിസ്ഥാന സൗകര്യ മേഖലകളില്‍ സഹകരണത്തിന് ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായി.

മുഹമ്മദ് മുഇസ്സു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സംയുക്ത പത്രസമ്മേളനത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ദ്വീപില്‍വച്ച് മുഇസ്സുവുമായി നരേന്ദ്ര മോദിവിപുലമായ ചര്‍ച്ചകള്‍ നടത്തി. വ്യാപാരം, പ്രതിരോധം, അടിസ്ഥാന സൌകര്യങ്ങള്‍ എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 

ഡിജിറ്റല്‍ പരിവര്‍ത്തനത്തിനും മറ്റ് മേഖലകള്‍ക്കുമായി ഇന്ത്യയും മാലിദ്വീപും ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. 

കാലാവസ്ഥാ വ്യതിയാനത്തിന്റെയും പാരിസ്ഥിതിക തകര്‍ച്ചയുടെയും വെല്ലുവിളികള്‍ ഇന്ത്യയും മാലദ്വീപും പൂര്‍ണ്ണമായും മനസ്സിലാക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. 

മുഇസ്സു ചൈനയോട് അടുപ്പമുള്ളയാളാണെന്ന പ്രചാരണത്തിനിടെ പ്രധാനമന്ത്രിക്ക് നല്‍കിയ സ്വീകരണം അദ്ദേഹത്തിന്റെ നിലപാടുമാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. രണ്ടുദിവസത്തെ ബ്രിട്ടീഷ് സന്ദര്‍ശനം മതിയാക്കി ദ്വീപിലെത്തിയ മോദി, ഇന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.

India and Maldives on Friday (July 25, 2025) announced the initiation of negotiations for the launch of a Free Trade Agreement (IMFTA). Maldivian President Mohamed Muizzu, on Friday (July 25, 2025), announced the beginning of negotiations for a Free Trade Agreement between the two countries during a joint press conference in Male with Prime Minister Narendra Modi.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കലാഭവന്‍ നവാസിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്; ഖബറടക്കം ഇന്ന് വൈകീട്ട് ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍

Kerala
  •  4 hours ago
No Image

ജമ്മു കാശ്മീരിൽ മണ്ണിടിച്ചിൽ; രണ്ട് ആളുകൾ മരിച്ചു, ആറ് പേർക്ക് പരുക്ക്

National
  •  4 hours ago
No Image

മാമി തിരോധാനം; കേസിൽ തുടക്കം മുതൽ ബാഹ്യ ഇടപെടൽ ഉണ്ടായതായി ബന്ധു

Kerala
  •  5 hours ago
No Image

അവധിക്കാലം മഴക്കാലത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയം; 'ചൂടൻ' ചർച്ചകൾ തുടരുന്നു

Kerala
  •  5 hours ago
No Image

മധ്യവേനലവധി മാറ്റം; എതിർപ്പുമായി അധ്യാപക സംഘടനകൾ

Kerala
  •  5 hours ago
No Image

സംസ്ഥാനത്ത് മുങ്ങി മരണങ്ങൾ വർധിക്കുന്നു; ഏഴ് മാസത്തിനിടെ മരണപ്പെട്ടത് 501 പേർ

Kerala
  •  5 hours ago
No Image

കേരളത്തിൽ ഇന്ന് മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  5 hours ago
No Image

ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്

Kerala
  •  6 hours ago
No Image

മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ 48 മത്തെ മണിക്കൂറില്‍ അപ്പീല്‍ പോയി; മലേഗാവ് കേസിലും അങ്ങിനെ ഉണ്ടാകുമോയെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് കോണ്‍ഗ്രസ്

National
  •  6 hours ago
No Image

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ആര്‍ക്കെല്ലാം വോട്ട് ചെയ്യാം, ജയിക്കാന്‍ എത്ര വോട്ട് വേണം; നടപടിക്രമങ്ങള്‍ ഇങ്ങനെ | 17th Vice-Presidential Election

National
  •  6 hours ago