HOME
DETAILS

'എന്‍ജിനീയര്‍ ആയതിനാല്‍ എന്നെ ബോംബ് വിദഗ്ധനായി അവതരിപ്പിച്ചു, എല്ലാം മുസ്ലിമായതിനാല്‍'; ദുരനുഭവം പങ്കുവച്ച് മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസിലെ കുറ്റാരോപിതന്‍ സാജിദ് അന്‍സാരി

  
July 26 2025 | 01:07 AM

Framed as bomb expert because I am an Engineer says Mumbai train blast case accused Sajid Ansari

ന്യൂഡല്‍ഹി: തിങ്കളാഴ്ചയാണ് 2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസിലെ പ്രതികളായ 12 പേരെ കുറ്റവിമുക്തരാക്കി ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. അഞ്ചുപേര്‍ക്ക് വധശിക്ഷയും ഏഴ് പേര്‍ക്ക് ജീവപര്യന്തവും വിധിച്ച് വിചാരണക്കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. കുറ്റപത്രത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ഉത്തരവ്. എന്നാല്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ അപ്പീലില്‍ ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി. എങ്കിലും മോചിപ്പിച്ച കുറ്റാരോപിതര്‍ ജയിലിലേക്ക് തന്നെ മടങ്ങേണ്ടതില്ലെന്ന് സുപ്രിംകോടതി പ്രത്യേകം അറിയിച്ചു. 

കുറ്റവിമുക്തനാക്കപ്പെട്ടവരില്‍ മുംബൈ മീര റോഡിലെ എന്‍ജിനീയര്‍ ബിരുദധാരി സാജിദ് അന്‍സാരിയും (48) ഉള്‍പ്പെടും. എന്‍ജിനീയറായതിനാല്‍ തന്നെ പൊലിസ് ബോംബ് നിര്‍മാണവിദഗ്ധനായി അവതരിപ്പിച്ചെന്ന് സാജിദ് പറഞ്ഞു. 18.5 വര്‍ഷമാണ് ജാവേദ് ജയിലില്‍ കഴിഞ്ഞത്. ഈ കാലയളവില്‍ ജാവേദിന്റെ ഉമ്മയും രണ്ട് സഹോദരിമാരും മരിച്ചു. അറസ്റ്റിലാകുമ്പോള്‍ ഭാര്യ ഗര്‍ഭിണിയായിരുന്നു. അവള്‍ക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് തന്നെ ജാവേദിനെ ജയിലലടച്ചു. നീണ്ട തടവുകാലത്ത് രണ്ട് തവണ മാത്രമാണ് പരോള്‍ ലഭിച്ചത്. ഉമ്മയുടെയും മറ്റൊരിക്കല്‍ സഹോദരിയുടെയും സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍... ദി വയറിനോട് സംസാരിക്കുമ്പോള്‍ പലപ്പോഴും സാജിദ് അന്‍സാരിയുടെ കണ്ഡമിടറി.

തന്റെ തടവുവാസം കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയെയും സാരമായി ബാധിച്ചെന്ന് സാജിദ് പറഞ്ഞു. എനിക്ക് രണ്ട് സഹോദരന്മാരുണ്ട്. രണ്ടുപേരും കുടുംബത്തെ പിന്തുണച്ചു. ഒരുസയത്ത് ഒരു സഹോദരന്‍ മാത്രം അധ്വാനിച്ചു, മറ്റൊരാള്‍ എന്റെ കേസിന് പിന്നാലെയും. തനിക്കെതിരെ തെളിവുകളൊന്നും കണ്ടെത്താന്‍ പൊലിസിന് കഴിഞ്ഞില്ല. ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ എന്ന തൊഴില്‍ കാരണം പൊലിസ് തന്നെ വിദഗ്ധനായ തീവ്രവാദിയായി അവതരിപ്പിച്ചു. പൊലിസ് എന്റെ വസതിയില്‍ നിന്ന് ചില ഇലക്ട്രിക്കല്‍ വസ്തുക്കള്‍ പിടിച്ചെടുത്തു. തുടര്‍ന്ന് ബോംബുകളും സ്‌ഫോടകവസ്തുക്കളും നിര്‍മ്മിക്കുന്ന വിദഗ്ദ്ധനായി ചിത്രീകരിച്ചു. 

മുസ്ലിമായതുകൊണ്ടാണ് എന്നെ ലക്ഷ്യമിട്ടത്. ജയിലില്‍ ഞങ്ങള്‍ പലപ്പോഴും മതപരമായി അവഹേളിക്കപ്പെടുകയും കുത്തുവാക്കുകള്‍ക്ക് ഇരയാക്കപ്പെടുകയുംചെയ്തു. എന്നാലും ഞാന്‍ എല്ലായ്‌പ്പോഴും ഇന്ത്യന്‍ ജുഡീഷ്യറിയില്‍ പ്രതീക്ഷ നിലനിര്‍ത്തി. എന്റെ മതവിശ്വാസം അചഞ്ചലമായി തുടര്‍ന്നു. ജയിലില്‍വച്ച് നിയമപഠനം തുടങ്ങി, നിലവില്‍ അവസാന വര്‍ഷനിയമ വിദ്യാര്‍ഥിയാണ്. മനുഷ്യാവകാശം, അറബി ഭാഷ, ടൂറിസം, എയ്ഡ്‌സ്, വിദ്യാഭ്യാസം, ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സില്‍ ബി.എ, എം.എ എന്നിവയുള്‍പ്പെടെ ഏഴ് സര്‍ട്ടിഫിക്കറ്റുകളും ജാവേദ് ഇതിനിടെ സ്വന്തമാക്കി. ഭരണകൂടം നിരപരാധികളെ ദിവസവും ലക്ഷ്യമിടുന്നതിന്റെ കാരണം യഥാര്‍ത്ഥ കുറ്റവാളികളെ മറച്ചുവയ്ക്കാനാണെന്നും സാജിദ് ആരോപിച്ചു. ഹൈക്കോടതിയില്‍നിന്നുണ്ടായതുപോലെ, നീതിയുടെയും വസ്തുതാപരമായ തെളിവുകളുടെയും അടിസ്ഥാനത്തില്‍ സുപ്രിംകോടതിയും വിധി പറയുമെന്നാണ് വിശ്വാസം- സാജിദ് പറഞ്ഞു.

സ്‌ഫോടനക്കേസില്‍ കുറ്റാരോപിതരായ മിക്കവരും ഡോക്ടര്‍, അധ്യാപകന്‍, ടെക്കി എന്നിങ്ങനെ വിദ്യസമ്പന്നരും പ്രൊഫഷണലുകളുമായിരുന്നു. ബെംഗളൂരുവില്‍ ഡാറ്റാബേസ് അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്യുന്നതിനിടെയാണ് മറ്റൊരുകുറ്റാരോപിതന്‍ മുസമ്മില്‍ ഷെയ്ഖ് അറസ്റ്റിലായത്. ഉമ്മയും ഉപ്പയും മരിച്ചത് അദ്ദേഹം ജയിലില്‍ കഴിയുമ്പോഴായിരുന്നു. മോചിതനായ ഡോ. തന്‍വീര്‍ അന്‍സാരിക്കും സമാനമായ അനുഭവമാണ് പറയാനുള്ളത്.

Framed as bomb expert because I am an Engineer says Mumbai train blast case accused Sajid Ansari

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധർമസ്ഥലകേസ്: മൂന്നാം ദിന പരിശോധനയിൽ നിർണായക തെളിവ്

National
  •  2 days ago
No Image

ഇറാൻ-ഇന്ത്യ വ്യാപാരത്തിന് ഉപരോധം: ട്രംപ് ഭരണകൂടത്തിനെതിരെ ഇറാൻ എംബസിയുടെ വിമർശനം

International
  •  2 days ago
No Image

അവരിൽ നിന്നും എനിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്, അതിനായി വീണ്ടും കാത്തിരിക്കുന്നു: സഞ്ജു

Cricket
  •  2 days ago
No Image

മൊറാദാബാദില്‍ ബുള്‍ഡോസര്‍ ഓപറേഷനിടെ കട തകര്‍ത്തു,ബിജെ.പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റിന്റെ സഹോദരന്‍

National
  •  2 days ago
No Image

ഫുട്ബോളിലെ റൊണാൾഡോയുടെ ഏറ്റവും വലിയ സ്വപ്നമാണത്: ജാവോ ഫെലിക്‌സ്

Football
  •  2 days ago
No Image

ആണവ ചർച്ചകൾക്ക് മുന്നോടിയായി ബോംബാക്രമണ നഷ്ടപരിഹാരം നൽകണം; യുഎസിനെതിരെ കർശന നിലപാടുമായി ഇറാൻ

International
  •  2 days ago
No Image

2008 മലേഗാവ് സ്‌ഫോടനം: പ്രഗ്യാസിങ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട് എന്‍.ഐ.എ കോടതി;  ഗൂഢാലോചനക്ക് തെളിവില്ലെന്ന് 

National
  •  2 days ago
No Image

ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് യമുന നദിയിൽ ചാടി യുവാവ്; രക്ഷകരായി ബോട്ട് ജീവനക്കാർ

National
  •  2 days ago
No Image

ഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട താരം അദ്ദേഹമാണ്: സഞ്ജു സാംസൺ

Cricket
  •  2 days ago
No Image

പീഡന പരാതി തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗം, തെളിവുണ്ട്; കേസിനെ നിയമപരമായി നേരിടുമെന്ന് വേടന്‍ 

Kerala
  •  2 days ago