HOME
DETAILS

കേരളത്തിൽ ഇന്ന് പരക്കെ മഴക്ക് സാധ്യത; ഏഴ് ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ട്

  
Web Desk
July 26 2025 | 02:07 AM

Widespread rain likely in Kerala today Orange and yellow alert in seven districts

തിരുവനന്തപുരം: കേരളത്തിൽ ഇന്നും പരക്കെ മഴക്ക് സാധ്യത. ഇന്ന് സംസ്ഥാനത്ത് അതിശക്തമായ മഴക്കും ജൂലൈ 29 വരെ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതകളുണ്ട്.

ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാംകുളം, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് ഉള്ളത്. ഈ ജില്ലകളിൽ അതിശകതമായ മഴ പെയ്യുമെന്നാണ് പ്രവചനം. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശകതമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്. 

കാസർകോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് ഉള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാട്ട്‌സ്ആപ്പിൽ AI സംയോജനം: മെറ്റയ്‌ക്കെതിരെ ഇറ്റലിയിൽ ആന്റിട്രസ്റ്റ് അന്വേഷണം

International
  •  3 days ago
No Image

ബസിനുള്ളിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക് 2 വർഷം കഠിനതടവും 10,000 രൂപ പിഴയും

Kerala
  •  3 days ago
No Image

ഫലസ്തീൻ രാഷ്ട്ര പദവിക്ക് 15 മാസത്തെ സമയപരിധി നിശ്ചയിച്ച് സഊദിയുടെയും ഫ്രാൻസിന്റെയും നേതൃത്വത്തിലുള്ള സമ്മേളനം

Saudi-arabia
  •  3 days ago
No Image

വേർതിരിവ് വേണ്ട; എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളിലും ഇനി മുതിർന്ന പൗരന്മാർക്ക് പ്രത്യേക സീറ്റ് അനുവദിക്കണം; ഉത്തരവിറക്കി മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  3 days ago
No Image

ലഡാക്കിൽ സൈനിക വാഹനത്തിന് മുകളിൽ പാറ ഇടിഞ്ഞുവീണു; ലെഫ്റ്റനന്റ് കേണൽ ഉൾപ്പെടെ രണ്ട് സൈനികർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

National
  •  3 days ago
No Image

സ്‌പോണ്‍സറുടെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച് രാജ്യം വിടാന്‍ ശ്രമം; ഒമാനില്‍ മൂന്ന് ശ്രീലങ്കന്‍ തൊഴിലാളികള്‍ അറസ്റ്റില്‍

oman
  •  3 days ago
No Image

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ബിജെപി കേരള ഘടകത്തിനെ തള്ളി വിശ്വഹിന്ദു പരിഷത്ത്

Kerala
  •  3 days ago
No Image

കുവൈത്തില്‍ ഉഷ്ണതരംഗം രൂക്ഷം; താപനില 52 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു

Kuwait
  •  3 days ago
No Image

ആയൂരിൽ 21കാരിയെ ആൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ചടയമംഗലം പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  3 days ago
No Image

പത്തനംതിട്ടയിൽ തെരുവ് നായ ആക്രമണം; ട്യൂഷന് പോയ പത്താം ക്ലാസുകാരിയടക്കം അ‍ഞ്ചുപേർക്ക് കടിയേറ്റു

Kerala
  •  3 days ago