
ഫലസ്തീനെ അംഗീകരിച്ച ഫ്രാന്‍സിനെതിരേ യുഎസും ഇസ്റാഈലും; വംശഹത്യ വേഗം അവസാനിപ്പിക്കാന്‍ സയണിസ്റ്റ് രാജ്യത്തിന് മേല്‍ സമ്മര്‍ദ്ദംചെലുത്തി വന്‍ശക്തിരാജ്യങ്ങള്‍

പാരിസ്: പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യത്തിനു വേണ്ടി ഫലസ്തീന് രാജ്യത്തെ ഫ്രാന്‍സ് അംഗീകരിക്കുമെന്ന പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നിലപാടിനെ എതിര്‍ത്ത് യു.എസും ഇസ്റാഈലും. ഇസ്റാഈലിനെ തകര്‍ക്കാനുള്ള ആയുധവിക്ഷേപണ സ്ഥലമായി ഫലസ്തീന് രാജ്യം മാറുമെന്ന് ഇസ്റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു പറഞ്ഞു. ജൂതരാജ്യത്തിനെതിരായ കുരിശുയുദ്ധത്തിന് മാക്രോണ്‍ നേതൃത്വം നല്‍കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാക്രോണിന്റെ പദ്ധതിയെ യു.എസ് ശക്തമായി എതിര്‍ക്കുന്നതായി വിദേശകാര്യ സെക്രട്ടറി മാര്‍കോ റൂബിയോ പറഞ്ഞു. ഈ കടുത്ത തീരുമാനം ഹമാസിന്റെ പ്രചാരണത്തിനു ബലംനല്കുന്നതാണെന്നും ഒക്ടോബര്‍ ഏഴ് ആക്രമണത്തിലെ ഇരകളുടെ മുഖത്തേറ്റ പ്രഹരമാണെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
ഹമാസ് എപ്പോഴും ദ്വിരാഷ്ട്ര പരിഹാരത്തിന് എതിരാണെന്നും ഫലസ്തീനെ അംഗീകരിക്കുന്നതിലൂടെ ഹമാസിനെതിരായ നിലപാടാണ് ഫ്രാന്‍സ് എടുത്തിരിക്കുന്നതെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ ബാരോറ്റ് പറഞ്ഞു.
നേരത്തെ സെപ്തംബറില്‍ ന്യൂയോര്‍ക്കില്‍ ചേരുന്ന യു.എന്‍ പൊതുസഭയില്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് മാക്രോണ്‍ വ്യക്തമാക്കിയത്. ഗസ്സയില്‍ യു.എന്‍ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന ഭക്ഷണവിതരണം ഇസ്റാഈല്‍ വിലക്കിയതിനെ തുടര്‍ന്ന് കുട്ടികള്‍ പട്ടിണി മൂലം മരിച്ചൊടുങ്ങുന്ന സാഹചര്യത്തിലാണ് ഫ്രാന്‍സ് ഇസ്റാഈലിനെതിരേ ശക്തമായ നിലപാടുമായി രംഗത്തുവന്നിരിക്കുന്നത്. വെടിനിര്‍ത്തലിന് ഇസ്റാഈല്‍ തയാറാകാത്തതും മാക്രോണിനെ കടുത്ത നിലപാടിന് പ്രേരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.
ഗസ്സയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പാക്കുകയും ജനങ്ങള്‍ക്ക് സഹായമെത്തിക്കുകയും ചെയ്യുകയാണ് പ്രധാനമെന്ന് മാക്രോണ്‍ എക്സില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു. ഇതോടെ സ്വതന്ത്ര ഫലസ്തീന് രാജ്യത്തെ അംഗീകരിക്കുന്ന ആദ്യ ജി7 രാജ്യമാകും ഫ്രാന്‍സ്. കാനഡ, ജര്‍മനി എന്നിവയും കുഞ്ഞുങ്ങളെ പട്ടിണിക്കിട്ടു കൊല്ലുന്ന ഇസ്റാഈലിന്റെ നിലപാടിനെതിരേ രംഗത്തുവന്നിട്ടുണ്ട്.
എന്നാല്‍ ഫലസ്തീന് രാജ്യത്തെ ഫ്രാന്‍സ് അംഗീകരിക്കാനുള്ള മാക്രോണിന്റെ തീരുമാനത്തെ സ്പെയിന് സ്വാഗതം ചെയ്തു. പശ്ചിമേഷ്യയില്‍ ഏക പോംവഴി ദ്വിരാഷ്ട്ര പരിഹാരമാണെന്നും നെതന്യാഹു ഇല്ലാതാക്കുന്നതിനെ നമുക്ക് സംരക്ഷിക്കാമെന്നും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളായ അയര്‍ലന്‍ഡും നോര്‍വേയും ഉള്‍പ്പെടെ ലോകത്തെ 142 രാജ്യങ്ങള്‍ ഫലസ്തീന് രാജ്യത്തെ അംഗീകരിക്കുകയോ അതിന് സന്നദ്ധത പ്രകടിപ്പിക്കുകയോ ചെയ്തിട്ടുണ്ട്.
മാക്രോണിന്റെ ചരിത്രപരമായ തീരുമാനത്തെ സഊദിയും ജോര്‍ദാനും ഫലസ്തീന് അതോറിറ്റിയും ഹമാസും സ്വാഗതം ചെയ്തു. മറ്റു രാജ്യങ്ങളും ഫലസ്തീന് രാജ്യത്തെ അംഗീകരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതായി സഊദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. അധിനിവേശം അവസാനിപ്പിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരം യാഥാര്‍ഥ്യമാക്കുന്നതിനും ഇതൊരു ചുവടുവയ്പാണെന്ന് ജോര്‍ദാന്‍ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. മറ്റു യൂറോപ്യന്‍ രാജ്യങ്ങളും ഫ്രാന്‍സിന്റെ പാത പിന്തുടരണമെന്ന് ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.
ഫ്രാന്‍സിനെ പിന്തുടര്ന്ന് ബ്രിട്ടനും ഫലസ്തീനെ അംഗീകരിക്കാനിടയുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ തങ്ങള്‍ ഇപ്പോഴും ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ഉടനെ സ്വതന്ത്ര ഫലസ്തീന് രാജ്യത്തെ അംഗീകരിക്കാനില്ലെന്ന് ജര്‍മനി വ്യക്തമാക്കി.
READ ALSO: 'എന്‍ജിനീയര്‍ ആയതിനാല്‍ എന്നെ ബോംബ് വിദഗ്ധനായി അവതരിപ്പിച്ചു, എല്ലാം മുസ്ലിമായതിനാല്'; ദുരനുഭവം പങ്കുവച്ച് മുംബൈ ട്രെയിന്‍ സ്ഫോടനക്കേസിലെ കുറ്റാരോപിതന് സാജിദ് അന്‍സാരി
The leaders of Britain, France and Germany demanded Israel allow unrestricted aid into Gaza to end a “humanitarian catastrophe,” after French President Emmanuel Macron announced that his country will become the first major Western power to recognize a Palestinian state.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മാമി തിരോധാന കേസ്: പൊലിസിന് ഗുരുതര വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്
Kerala
• 2 days ago
ഫസീലയുടെ ആത്മഹത്യ: ഭർതൃവീട്ടിൽ നിരന്തര പീഡനം; കുറ്റവാളികൾക്ക് ശിക്ഷ വേണമെന്ന് പിതാവ്
Kerala
• 2 days ago
ധർമസ്ഥലകേസ്: മൂന്നാം ദിന പരിശോധനയിൽ നിർണായക തെളിവ്
National
• 2 days ago
ഇറാൻ-ഇന്ത്യ വ്യാപാരത്തിന് ഉപരോധം: ട്രംപ് ഭരണകൂടത്തിനെതിരെ ഇറാൻ എംബസിയുടെ വിമർശനം
International
• 2 days ago
അവരിൽ നിന്നും എനിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്, അതിനായി വീണ്ടും കാത്തിരിക്കുന്നു: സഞ്ജു
Cricket
• 2 days ago
മൊറാദാബാദില്‍ ബുള്‍ഡോസര്‍ ഓപറേഷനിടെ കട തകര്‍ത്തു,ബിജെ.പി പ്രവര്ത്തകന് ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റിന്റെ സഹോദരന്
National
• 2 days ago
ഫുട്ബോളിലെ റൊണാൾഡോയുടെ ഏറ്റവും വലിയ സ്വപ്നമാണത്: ജാവോ ഫെലിക്സ്
Football
• 2 days ago
ആണവ ചർച്ചകൾക്ക് മുന്നോടിയായി ബോംബാക്രമണ നഷ്ടപരിഹാരം നൽകണം; യുഎസിനെതിരെ കർശന നിലപാടുമായി ഇറാൻ
International
• 2 days ago
2008 മലേഗാവ് സ്ഫോടനം: പ്രഗ്യാസിങ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട് എന്‍.ഐ.എ കോടതി; ഗൂഢാലോചനക്ക് തെളിവില്ലെന്ന്
National
• 2 days ago
ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് യമുന നദിയിൽ ചാടി യുവാവ്; രക്ഷകരായി ബോട്ട് ജീവനക്കാർ
National
• 2 days ago
പീഡന പരാതി തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗം, തെളിവുണ്ട്; കേസിനെ നിയമപരമായി നേരിടുമെന്ന് വേടന്
Kerala
• 2 days ago
ഫരീദാബാദിൽ കാറിന് നേരെ വെടിയുതിർത്ത് 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; 4 പേർ അറസ്റ്റിൽ
National
• 2 days ago
കൊച്ചിയിൽ ഐടി വ്യവസായിയുടെ ഹണിട്രാപ് പരാതിയിൽ ട്വിസ്റ്റ്; യുവതിയുടെ പീഡന ആരോപണം
Kerala
• 2 days ago
വൈഭവിന്റെ പോരാട്ടങ്ങൾ ഇനി ഓസ്ട്രേലിയക്കെതിരെ; ഇതാ കങ്കാരുക്കളെ തീർക്കാനുള്ള ഇന്ത്യൻ യുവനിര
Cricket
• 2 days ago
ധര്‍മസ്ഥല: ആദ്യം കുഴിച്ചിടത്ത് നിന്ന് ചുവപ്പു നിറമുള്ള ജീര്‍ണിച്ച ബ്ലൗസ്, പാന്‍കാര്‍ഡ്, എ.ടി.എം കാര്‍ഡ് കണ്ടെത്തിയതായി അഭിഭാഷകന്
National
• 2 days ago
ചരിത്രനേട്ടത്തിലേക്ക് അടുത്ത് മെസി; പുതിയ ടൂർണമെന്റിൽ ഇന്റർ മയാമിക്ക് മിന്നും തുടക്കം
Football
• 2 days ago
തിരുവനന്തപുരത്ത് സ്മാര്‍ട്ട് സിറ്റിയിലെ കാമറകള്‍ക്ക് ഗുണനിലവാരമില്ലെന്ന് പൊലിസ്; 50 ശതമാനം കാമറകള്‍ക്കും കൃത്യതയില്ലെന്നും റിപോര്‍ട്ട്
Kerala
• 2 days ago
ജയിൽ വകുപ്പിൽ അഴിച്ചുപണി: ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം
Kerala
• 2 days ago
കാർഗിൽ യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയ ധീര യോദ്ധാവിന്റെ കുടുംബത്തില്‍ അതിക്രമിച്ച് കയറി പൗരത്വം ചോദിച്ച് ഹിന്ദുത്വ പ്രവര്‍ത്തകര്‍; നിഷ്ക്രിയരായി നോക്കിനിന്ന് പൊലിസ്
National
• 2 days ago
ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാന്‍ കാനഡ; സെപ്തംബറില്‍ പ്രഖ്യാപനം
International
• 2 days ago
കുവൈത്തിൽ ലഹരി കേസുകളിൽ പിടിയിലാകുന്ന പ്രതികളുടെയും സഹായികളുടെയും പേരും ചിത്രവും ഇനി പരസ്യപ്പെടുത്തും
Kuwait
• 2 days ago