HOME
DETAILS

NMMS പരീക്ഷാ പരിശീലനം

  
backup
September 06 2016 | 19:09 PM

nmms-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%80%e0%b4%b2%e0%b4%a8%e0%b4%82

ഊട്ടിയുടെ മറ്റൊരു പേര്

NMMS പരീക്ഷയ്ക്ക് ജ്യോഗ്രഫി (ഭൂമിശാസ്ത്രം), സിവിക്‌സ് (പൗരധര്‍മം) എന്നീ വിഷയങ്ങളില്‍നിന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെണ്ടത്തുന്നതിനായി പ്രത്യേകം ഊന്നല്‍ നല്‍കി വിദ്യാര്‍ഥികള്‍ പഠിക്കേണ്ടണ്ട മേഖലകള്‍ താഴെ കൊടുക്കുന്നു.

ഭൂമിശാസ്ത്രം (ജ്യോഗ്രഫി)
സൗരയുഥം
ഗ്രഹങ്ങള്‍
ഭൂമി
അന്തരീക്ഷം
പാറകള്‍
നദികള്‍
ഇന്ത്യുടെ ഭൂമിശാസ്ത്രം
കേരളത്തിന്റെ ഭൂമിശാസ്ത്രം
സാമ്പത്തിക ശാസ്ത്രം

പൗരധര്‍മം (സിവിക്‌സ്)
ഇന്ത്യന്‍ ഭരണഘടന
മൗലികാവകാശങ്ങള്‍
മൗലിക കടമകള്‍
ഭരണകൂടം
നീതിന്യായ വിഭാഗം
സംസ്ഥാന ഗവണ്‍മെന്റ്
തെരഞ്ഞെടുപ്പു രാഷ്ട്രീയം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍
    ദേശീയ ചിഹ്നങ്ങള്‍, പാര്‍ലമെന്റ്

ഇനി ചില മാതൃകാ ചോദ്യങ്ങള്‍
പരിചയപ്പെടാം
1. താഴെ പറയുന്നവയില്‍ ഇന്ത്യയുടെ തെക്കു ഭാഗത്തു സ്ഥിതി ചെയ്യുന്ന അയല്‍രാജ്യമേത്?
എ) പാകിസ്താന്‍  ബി) ഭൂട്ടാന്‍  സി) ശ്രീലങ്ക  ഡി) ബംഗ്ലാദേശ്
2. താഴെ പറയുന്നവയില്‍ ഇന്ത്യയിലെ പടിഞ്ഞാറോട്ടൊഴുകുന്ന ഉപദ്വീപീയ നദി ഏത് ? (ചങങട  2014)
എ) മഹാനദി  ബി) കൃഷ്ണ  സി) കാവേരി  ഡി) നര്‍മദ
3. അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രമായ ഊട്ടി എന്ന സ്ഥലത്തിന്റെ മറ്റൊരു പേരാണ്
എ) കുനൂര്‍  ബി) ഉദഗമണ്ഡലം  സി) നീലഗിരി  ഡി) ഗൂഡല്ലൂര്‍
4. സൂര്യഗ്രഹണം സംഭവിക്കുന്നത്
എ) സൂര്യന്‍, ചന്ദ്രനും ഭൂമിക്കും ഇടയ്ക്കു വരുമ്പോള്‍
ബി) ഭൂമി, സൂര്യനും ചന്ദ്രനും ഇടയ്ക്കു വരുമ്പോള്‍
സി) ചന്ദ്രന്‍, സൂര്യനും ഭൂമിക്കും ഇടയ്ക്കു വരുമ്പോള്‍
ഡി) ചന്ദ്രനും സൂര്യനും ഭൂമിയും ഒരേ നേര്‍രേഖയില്‍ സ്ഥിതി ചെയ്യുമ്പോള്‍
5. താഴെ പറയുന്നവയില്‍ മൗലികാവകാശങ്ങളില്‍പെടാത്തത് ഏത്?
എ) സമത്വത്തിനുള്ള അവകാശം  
ബി) സ്വാതന്ത്ര്യത്തിനുള്ള അവകാശം  സി) ചൂഷണത്തിനെതിരെയുള്ള അവകാശം  
ഡി) പാര്‍പ്പിടത്തിനുള്ള അവകാശം.
6. ഒരു പ്രദേശത്തിന്റെ പ്രത്യേകതകളാണ് താഴെ കൊടുത്തിരിക്കുന്നത്.
=മഴ കുറഞ്ഞ അളവിലായിരിക്കും
=വളരെ കുറച്ചു സസ്യജാലങ്ങളാണുള്ളത്
=പകല്‍ -രാത്രി കാലാവസ്ഥകള്‍ തമ്മിലുള്ള വ്യത്യാസം വളരെ കൂടുതലാണ്.
ഏത് പ്രദേശത്തിനാണ് ഈ സവിശേഷതകള്‍ ഉള്ളത്?
എ) തീരപ്രദേശം  ബി) പീഠഭൂമി  സി). സമതലം  ഡി) മരുഭൂമി
7. താഴെ പറയുന്നവയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ പരുത്തി ഉല്‍പാദിപ്പിക്കുന്ന രാജ്യം.
എ) ഈജിപ്ത്  ബി) ഇന്ത്യ  സി) അമേരിക്ക ഡി) ജപ്പാന്‍.
8. ഓസോണ്‍ ദിനമായി ആചരിക്കപ്പെടുന്നത്.
എ) ജൂണ്‍ 5  ബി) സെപ്തംബര്‍ 16  സി) മെയ് 1  ഡി) മാര്‍ച്ച് 22
9. ഇപ്പോഴത്തെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
എ) സുബ്ബറാവു  ബി) പി. സദാശിവം  
സി) രഘുറാം രാജന്‍  ഡി) ഊര്‍ജിത് പട്ടേല്‍
10. പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം
എ). ഭൂമി  ബി) ശുക്രന്‍  സി) ചൊവ്വ  ഡി) ബുധന്‍

നീല ഗ്രഹം = ഭൂമി
ഭൂമിയുടെ ഇരട്ട = ശുക്രന്‍
സായാഹ്ന നക്ഷത്രം = ശുക്രന്‍
ചുവന്ന ഗ്രഹം = ചൊവ്വ
പച്ച ഗ്രഹം = യുറാനസ്
ഏറ്റവും തിളക്കമുള്ള ഗ്രഹം = ശുക്രന്‍
സാന്ദ്രത കുറഞ്ഞ ഗ്രഹം= ശനി
ഏറ്റവും വലിയ ഗ്രഹം = വ്യാഴം
ഏറ്റവും കുറഞ്ഞ ഭ്രമണ കാലമുള്ള ഗ്രഹം = ബുധന്‍
സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം = ബുധന്‍

11. താഴെ കൊടുത്തിട്ടുള്ള ഏതെല്ലാം രാജ്യങ്ങള്‍ക്ക് ഇടയ്ക്കുള്ള അന്താരാഷ്ട്ര അതിര്‍ത്തിയാണ് മക്‌മോഹന്‍ രേഖ?
എ) ഇന്ത്യക്കും പാക്കിസ്ഥാനും  
ബി) ഫ്രാന്‍സിനും ഈജിപ്തിനും  
സി) ഇന്ത്യക്കും ബംഗ്ലാദേശിനും  
ഡി) ഇന്ത്യക്കും ചൈനയ്ക്കും.
12. വിവിധ കാലാവസ്ഥാ ഘടകങ്ങളും അവ അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങളുമാണ് താഴെ കൊടുത്തിട്ടുള്ളത്. ശരിയായ ക്രമം ഏത്  (ചങങട 2014)
1. വിന്‍ഡ് വെയ്്ന്‍ - മ. അന്തരീക്ഷ മര്‍ദ്ദം
2. ബാരോമീറ്റര്‍ - യ. ആര്‍ദ്രത
3. അനിമോമീറ്റര്‍ - ര. കാറ്റിന്റെ ദിശ
4. ഹൈഗ്രോമീറ്റര്‍ -റ.  കാറ്റിന്റെ വേഗത

A) 1a, 2b, 3d, 4c
B) 1c, 2a, 3d, 4b
C) 1c, 2a, 3b, 4d
D) 1b, 2c, 3d, 4a


13. ഭൂമിയുടെ ഏറ്റവും സാന്ദ്രത കൂടിയ ഭാഗം
എ) അകക്കാമ്പ്  ബി) ഭൂവല്‍ക്കം  സി)മാന്റില്‍  ഡി) ഇവയൊന്നുമല്ല.
14. ലോകത്തിലെ ഏറ്റവും നീളം കൂടി നദി
എ) ആമസോണ്‍  ബി) നൈല്‍  സി) ഗംഗ  ഡി) കോംഗോ
15. ആലപ്പുഴയേയും കോട്ടയത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന തണ്ണീര്‍മുക്കം ബണ്ടണ്ട് നിര്‍മിച്ചത്
എ) 1974  ബി) 1975  സി) 1976  ഡി) 1977
16. ചന്ദ്രന് ഭൂമിയെ ചുറ്റാന്‍ വേണ്ടണ്ട സമയം
എ) 30 ദിവസം  ബി) 29 ദിവസം  സി) 28മ്മ ദിവസം  ഡി) 27മ്മ ദിവസം)
17. ഇന്ത്യന്‍ ഭരണഘടനയുടെ സ്വഭാവം
എ) യൂണിറ്ററി  ബി) ഫെഡറല്‍  സി) യൂണിറ്ററി സ്വഭാവം ഉള്‍ക്കൊള്ളുന്ന ഫെഡറല്‍ ഘടന  
ഡി) ഫെഡററലുമല്ല, യൂണിറ്ററിയുമല്ല.
18. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതി
എ) മഹാവീര ചക്രം  ബി)  അശോക ചക്രം  സി) പരമവീരചക്രം  ഡി) ഭാരതരത്‌നം
19.താഴെ പറയുന്നവയില്‍ ഉത്തരായനരേഖ കടന്നുപോകാത്ത സംസ്ഥാനം
എ) ഛത്തീസ്ഗഡ്,  ബി) ത്രിപുര  സി) ഒറീസ  ഡി) രാജസ്ഥാന്‍
20. ബാലവേല നിരോധിച്ചിരിക്കുന്ന ഇന്ത്യന്‍ ഭരണഘടന വകുപ്പ്
എ) 20  ബി) 21  സി) 22 ഡി) 24
ഉത്തരങ്ങള്‍

1. C, 2. D, 3. B, 4. C, 5. D, 6. D, 7. B, 8. B, 9. D, 10. B, 11. D, 12. B, 13. A, 14. B, 15. A, 16. C, 17. C, 18. C, 19. D, 20. C



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  2 days ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  2 days ago
No Image

തെക്കന്‍ ജില്ലകളില്‍ ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 days ago
No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  2 days ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  2 days ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  2 days ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  2 days ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 days ago