
പൂച്ചക്കുട്ടികളെ അതിക്രൂരമായി ആക്രമിച്ച വീഡിയോ വൈറലായി; പുറകെ കൗമാരക്കാരൻ പിടിയിൽ

മനാമ: ബഹ്റൈനിലെ മുഹറഖിൽ പൂച്ചക്കുട്ടികളെ അതിക്രൂരമായി ആക്രമിച്ച കൗമാരക്കാരനെ പൊലിസ് കസ്റ്റഡിയിലെടുത്തു. പൂച്ചകളെ കെട്ടിടത്തിന്റെ ചുമരുകളിലേക്ക് ആവർത്തിച്ച് എറിഞ്ഞ് ഉപദ്രവിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് അധികൃതർ നടപടിയെടുത്തത്. ബഹ്റൈൻ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽസ് (BSPCA) നൽകിയ പരാതിയെ തുടർന്നാണ് മുഹറഖ് ഗവർണറേറ്റ് പൊലിസ് അന്വേഷണം ആരംഭിച്ചത്.
വീഡിയോ പ്രചരിച്ചത് ജനരോഷത്തിന് ഇടയാക്കി, ഇതോടെ പൊലിസ് കൗമാരക്കാരനെ കണ്ടെത്തി. പബ്ലിക് പ്രോസിക്യൂഷൻ കൗമാരക്കാരന്റെ മാനസിക പരിശോധന നടത്തുമെന്ന് അറിയിച്ചു. ശിശുസംരക്ഷണ കേന്ദ്രത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ കുട്ടിയുടെ പെരുമാറ്റത്തിൽ അക്രമാസക്ത മനോഭാവം കണ്ടെത്തി, ആക്രമണോത്സുകതയും പെരുമാറ്റ വൈകല്യങ്ങളും സ്ഥിരീകരിച്ചു.
കേസ് ശിശുക്ഷേമ ജുഡീഷ്യൽ കമ്മിറ്റിക്ക് വിട്ടതായും കൗമാരക്കാരനെ മൂന്ന് മാസത്തേക്ക് ജുഡീഷ്യൽ പ്രൊബേഷനിൽ വയ്ക്കാൻ കമ്മിറ്റി ഉത്തരവിട്ടതായും അധികൃതർ വ്യക്തമാക്കി. ഈ കാലയളവിൽ ഒരു വിദഗ്ധന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി കുട്ടിയുടെ മാനസിക-പെരുമാറ്റ അവസ്ഥ വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കും.
A teenager in Muharraq, Bahrain, was arrested for brutally attacking kittens by repeatedly throwing them against a building wall. The disturbing video went viral on social media, sparking outrage and prompting the Bahrain Society for the Prevention of Cruelty to Animals to file a complaint. Police confirmed the teen will undergo a mental health evaluation. A child protection report noted aggressive behavior, and the case has been referred to a juvenile judicial committee, placing the teen on three-month probation with ongoing monitoring.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അബൂദബിയിലും ദുബൈയിലും കനത്ത ചൂടും മൂടൽമഞ്ഞും അനുഭവപ്പെട്ടേക്കും; കിഴക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത | UAE Weather Alert
uae
• a day ago
കുവൈത്തില്‍ നാല് ടണ്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു
Kuwait
• a day ago
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിക്കും
Kerala
• a day ago
അജ്മീർ സ്ഫോടനം, മക്കാ മസ്ജിദ്, സംജോതാ എക്‌സ്പ്രസ് സ്ഫോടനങ്ങൾ: ആരാണ് 'ബോംബ് മേക്കർ' സുനിൽജോഷി, കൊല്ലപ്പെട്ടതെങ്ങനെ?
National
• a day ago
സംസ്ഥാനത്ത് ഏഴ് മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 23 പേര്‍, അധികവും കുട്ടികള്‍, കഴിഞ്ഞമാസം മാത്രം മൂന്ന് മരണം; തെരുവ് നായ്ക്കളുടെ പേടിയില്‍ കേരളം
Kerala
• a day ago
മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ട് പോയി; പിതാവിന്റെ ഇടപെടൽ രക്ഷയായി
Kerala
• a day ago
പാലക്കാട് കുട്ടികള്‍ മാത്രം വീട്ടിലുള്ള സമയത്ത് വീട് ജപ്തി ചെയ്തു; പൂട്ടുപൊളിച്ച് വീട് തുറന്നു കൊടുത്ത് ഡിവൈഎഫ്‌ഐ
Kerala
• a day ago
ഓഗസ്റ്റ് ഒന്നിന്റെ നഷ്ടം; സമുദായം എങ്ങിനെ മറക്കും ശിഹാബ് തങ്ങളെ
Kerala
• a day ago
സി.പി.എം വനിതാ നേതാവ് വഴിയരികില്‍ മരിച്ച നിലയില്‍
Kerala
• a day ago
കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു
Kerala
• a day ago
സംസ്ഥാനത്തെ ട്രെയിൻ സർവിസുകളിൽ മാറ്റം; വിവിധ ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾ രണ്ട് മണിക്കൂറോളം വൈകും
Kerala
• a day ago
ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റില്‍ നിന്ന് റാസ് അല്‍ ഖോര്‍ റോഡിലേക്കുള്ള പുതിയ എക്സിറ്റ് ഉടന്‍ തുറക്കും; യാത്രാ സമയം പകുതിയായി കുറയും
uae
• a day ago
ബ്രാന്‍ഡ് സ്റ്റുഡിയോ ലൈഫ് സ്റ്റൈല്‍ യു.എ.ഇയില്‍ മൂന്നു സ്റ്റോറുകള്‍ തുറന്നു
uae
• a day ago
കന്യാസ്ത്രീകൾ ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും
National
• a day ago
പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്
Kerala
• 2 days ago
ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദുരൂഹത; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
National
• 2 days ago
'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി
National
• 2 days ago
സ്വര്‍ണാഭരണങ്ങളല്ല, യുഎഇ നിവാസികള്‍ക്ക് പ്രിയം സ്വര്‍ണ നാണയങ്ങളോടും ബാറുകളോടും; ഇഷ്ടത്തിനു പിന്നിലെ കാരണമിത്
uae
• 2 days ago
ഇനി ബിരിയാണിയും പായസവും; സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ ഇന്ന് മുതൽ പുതിയ വിഭവങ്ങൾ
Kerala
• a day ago
ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ
Kerala
• 2 days ago
കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി
National
• 2 days ago