HOME
DETAILS

പല്ലിന്റെ മഞ്ഞനിറം കാരണം ചിരിക്കാനും സംസാരിക്കാനുമുള്ള ആത്മവിശ്വാസം കുറയുന്നുണ്ടെങ്കില്‍ ഇതുമാത്രം ചെയ്താല്‍ മതി...! തിളക്കമുള്ള പല്ലുകള്‍ നിങ്ങള്‍ക്കു ലഭിക്കും

  
July 26 2025 | 11:07 AM

 Simple Home Remedies to Whiten Yellow Teeth Naturally

 

നമ്മളെല്ലാവരും സൗന്ദര്യം ഇഷ്ടപ്പെടുന്നവരാണ്. ഒരു മനുഷ്യന്റെ ഏറ്റവും വലിയ സൗന്ദര്യം അവന്റെ ചിരി തന്നെയാണ്. എന്നാല്‍ ചിരിക്കുമ്പോള്‍ നമുക്ക് കോണ്‍ഫിഡന്‍സ് ഇല്ലെങ്കിലോ..? കാരണം നമ്മുടെ പല്ലുകള്‍ക്ക് മഞ്ഞ നിറമാണെങ്കില്‍ നമ്മുടെ ആത്മവിശ്വാസം കുറഞ്ഞു കൊണ്ടിരിക്കും. ഓഫിസിലെ മീറ്റിങ് ആവട്ടെ അല്ലെങ്കില്‍ സുഹൃത്തുക്കളുമായി സംസാരിക്കുന്നതാവട്ടെ, പല്ലുകള്‍ മഞ്ഞ നിറത്തില്‍ കാണുമ്പോള്‍ നമുക്ക് വലിയ വിഷമമാണ്.

വെളുത്തപല്ലുകള്‍ക്കു വേണ്ടി മുറവിളി കൂട്ടുന്ന ധാരാളം വിലയേറിയ ടൂത്ത് പേസ്റ്റുകളും ചികിത്സകളുമൊക്കെ വിപണിയില്‍ ഉണ്ട്. എന്നാല്‍ അവയുടെ ഫലമാവട്ടെ മന്ദഗതിയിലുമായിരിക്കും. മാത്രമല്ല രാസവസ്തുക്കള്‍ നിറഞ്ഞതുമാണ്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ മിനിറ്റുകള്‍കൊണ്ടു തന്നെ ഇത്രയും വില കുറഞ്ഞതും വീട്ടില്‍ തന്നെ നിര്‍മിച്ചതും ഫലപ്രദവുമായ ഒരു രീതി നിങ്ങള്‍ക്കു ഉപയോഗിക്കാം. 

 

salt.jpg

ഉപ്പ്- ബേക്കിങ് സോഡ

ബേക്കിങ് സോഡ നേരിയ എക്‌സ്‌ഫോളിയേറ്ററായി പ്രവര്‍ത്തിക്കുകയും പല്ലിന്റെ ഉപരിതലത്തിലെ മഞ്ഞയോ കറയോ നീക്കം ചെയ്യാനും മികച്ചതാണ്. ഉപ്പ് ആണെങ്കിലോ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ചേര്‍ന്നവയുമാണ്. ഒരു ടീസ്പൂണ്‍ ഉപ്പിലേക്ക് കാല്‍ ടീസ്പൂണ്‍ ബേക്കിങ് സോഡയും ചേര്‍ത്ത് അതിലേക്ക് ഇത്തിരി വെള്ളവും കൂടി ഒഴിച്ച് പേസ്റ്റ് ഉണ്ടാക്കുക. ഈ പേസ്റ്റ് ഉപയോഗിച്ച് രണ്ട് മിനിറ്റ്‌നേരം ഒന്നു ബ്രഷ് ചെയ്തു വൃത്തിയാക്കുക. ഇങ്ങനെ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ചെയ്യുക. 

നാരങ്ങ - ഉപ്പ്

പല്ലുകളുടെ മഞ്ഞനിറം കുറയ്ക്കാനായി നിങ്ങള്‍ക്ക് നാരങ്ങയും ഉപയോഗിക്കാം. ഇതില്‍ മഞ്ഞ നിറം കുറയ്ക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്ത ബ്ലീച്ചിങ് ഏജന്റുകള്‍ അടങ്ങിയിട്ടുണ്ട്. അഞ്ചോ ആറോ തുള്ളി നാരങ്ങ മിശ്രിതം വിരലുകളിലാക്കി പല്ലില്‍ തേയ്ക്കുക. ഒരു മിനിറ്റ് കഴിഞ്ഞു കഴുകിക്കളയുക. ഇങ്ങനെ ആഴ്ചയില്‍ ഒരുപ്രാവശ്യമെങ്കിലും ചെയ്താല്‍ പല്ലുതകള്‍ തിളങ്ങുന്നതാണ്. 

 

saul.jpg

കടുകെണ്ണ - ഉപ്പ്

പല്ലുകളെ ശക്തിപ്പെടുത്താനും പല്ലിന്റെ വെളുപ്പ് പുനഃസ്ഥാപിക്കാനും ചെയ്യുന്ന ഒരു ചേരുവയാണിത്. നാലു തുള്ളി കടുകെണ്ണയില്‍ അര ടീസ്പൂണ്‍ ഉപ്പ് ചേര്‍ക്കുക. ഇത് വിരലുകള്‍ ഉപയോഗിച്ച് നന്നായി യോജിപ്പിച്ച് പല്ലില്‍ തേയ്ക്കുക. മൃദുവായി തേച്ചു കൊടുക്കുക.

ഇനി മഞ്ഞപ്പല്ലു കാരണം സംസാരിക്കാനോ ചിരിക്കാനോ മടിയുള്ളവര്‍ തീര്‍ച്ചയായും ചെലവേറിയ ചികിത്സകളോ രാസവസ്തുക്കള്‍ ഉപയോഗിക്കുയോ അല്ല വേണ്ടത്. നിങ്ങളുടെ അടുക്കളയില്‍ തന്നെയുണ്ടാകുന്ന ഉപ്പ് പോലുള്ള സാധാരണ വീട്ടു വൈദ്യം ഉപയോഗിച്ച് പല്ലുകള്‍ക്ക് തിളക്കം കൊണ്ടുവരാന്‍ സാധിക്കും. ഇനി ധൈര്യമായി പുഞ്ചിരിക്കൂ... ആത്മവിശ്വാസം നേടൂ... 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിലും ദുബൈയിലും കനത്ത ചൂടും മൂടൽമഞ്ഞും അനുഭവപ്പെട്ടേക്കും; കിഴക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത | UAE Weather Alert

uae
  •  a day ago
No Image

കുവൈത്തില്‍ നാല് ടണ്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

Kuwait
  •  a day ago
No Image

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിക്കും 

Kerala
  •  a day ago
No Image

അജ്മീർ സ്ഫോടനം, മക്കാ മസ്ജിദ്, സംജോതാ എക്‌സ്പ്രസ് സ്ഫോടനങ്ങൾ: ആരാണ് 'ബോംബ് മേക്കർ' സുനിൽജോഷി, കൊല്ലപ്പെട്ടതെങ്ങനെ?

National
  •  a day ago
No Image

സംസ്ഥാനത്ത് ഏഴ് മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 23 പേര്‍, അധികവും കുട്ടികള്‍, കഴിഞ്ഞമാസം മാത്രം മൂന്ന് മരണം; തെരുവ് നായ്ക്കളുടെ പേടിയില്‍ കേരളം

Kerala
  •  a day ago
No Image

മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ട് പോയി; പിതാവിന്റെ ഇടപെടൽ രക്ഷയായി

Kerala
  •  a day ago
No Image

പാലക്കാട് കുട്ടികള്‍ മാത്രം വീട്ടിലുള്ള സമയത്ത് വീട് ജപ്തി ചെയ്തു; പൂട്ടുപൊളിച്ച് വീട് തുറന്നു കൊടുത്ത് ഡിവൈഎഫ്‌ഐ

Kerala
  •  a day ago
No Image

ഓഗസ്റ്റ് ഒന്നിന്റെ നഷ്ടം; സമുദായം എങ്ങിനെ മറക്കും ശിഹാബ് തങ്ങളെ

Kerala
  •  a day ago
No Image

സി.പി.എം വനിതാ നേതാവ് വഴിയരികില്‍ മരിച്ച നിലയില്‍

Kerala
  •  a day ago
No Image

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

Kerala
  •  a day ago