കെട്ടിട പരിസരങ്ങള്‍ ലഹരിമുക്തമാക്കും
മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ ലഹരിമുക്ത ജില്ലാ പ്രഖ്യാപന പദ്ധതിയുമായി സഹകരിച്ചു ജില്ലയിലെ കെട്ടിട പരിസരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരി ദുരുപയോഗത്തിനു തടയിടുന്നതിനും കെട്ടിട പരിസരങ്ങള്‍ ലഹരിമുക്തമാക്കുവാനും കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തകയോഗം തീരുമാനിച്ചു.ശിക്ഷക് സദന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ഇല്യാസ് വടക്കന്‍ അധ്യക്ഷനായി. സെക്രട്ടറി പി.പി അലവിക്കുട്ടി മാസ്റ്റര്‍, കെ.ഫക്രുദ്ദീന്‍ തങ്ങള്‍, ഇബ്‌നു ആദം, എ.എം ഹംസ, കൊളക്കാടന്‍ അബ്ദുല്‍ അസീസ്, എടപ്പറ്റ മുഹമ്മദലി, വണ്ടൂര്‍ ഉമ്മര്‍ഹാജി, എടവണ്ണ മുഹമ്മദ്, കൈനിക്കര മുഹമ്മദ് കുട്ടി പ്രസംഗിച്ചു.
ബില്‍ഡിങ് അസോസിയേഷന്‍ ഭാരവാഹികള്‍
മലപ്പുറം: ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കൗണ്‍സിലില്‍ പി.ടി ഹംസ മാസ്റ്റര്‍ അധ്യക്ഷനായി. അഡ്വ.യു.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഭാരവാഹികളായി കെ.മുഹമ്മദലി (പ്രസിഡന്റ്), പി.ടി ഹംസ, ബീരാന്‍കുട്ടി അച്ചമ്പാട്ട്, സമദ് എട്ടുവീട്ടില്‍, രാജേഷ് മീമ്പാട്ട് (വൈസ് പ്രസിഡന്റുമാര്‍), കെ.ജാഫര്‍ ജനറല്‍ (സെക്രട്ടറി), വി.പി അബ്ദുറഹിമാന്‍, മുഹമ്മദ് ഇസ്മായില്‍, എം.പി അബ്ദുല്‍ ജബ്ബാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), കളപ്പാട്ടില്‍ അബു ഹാജി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."