
വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ: ഒരു വർഷത്തോടടുക്കുമ്പോൾ ദുരന്തത്തിന്റെ മുറിവുകൾ മായുന്നത് ഇനിയും വൈകും

കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമറ്റം എന്നീ ഗ്രാമങ്ങളെ 2024 ജൂലൈ 30-ന് വൻ ഉരുൾപൊട്ടലിൽ തകർന്നതിന്റെ ഒന്നാം വാർഷികത്തോട് അടുക്കുമ്പോൾ, ദുരന്തത്തിന്റെ മുറിവുകൾ ഇവിടുത്തെ ജനങ്ങളുടെ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്നു. 200-ലധികം ജീവനുകൾ കവർന്നെടുത്ത ഈ മണ്ണിടിച്ചിൽ 600-ലേറെ കുടുംബങ്ങളുടെ ജീവിതവും ഉപജീവനവും തകർത്തു. മനുഷ്യജീവിതത്തിന്റെ അടയാളങ്ങൾ പോലും ഇല്ലാതായ ഈ പ്രദേശങ്ങളിൽ ഭയവും വേദനയും ഇരുട്ടും നിഴലിക്കുന്നു.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ 298 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി സംസ്ഥാന സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട്. 32 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല, ഇവരെയും മരിച്ചവരായി കണക്കാക്കി. 231 പൂർണ മൃതദേഹങ്ങളും 223 ശരീരഭാഗങ്ങളും ലഭിച്ചു. 59 കുടുംബങ്ങൾ ദുരന്തത്തിൽ പൂർണമായി തകർന്നു. പരുക്കേറ്റ 37 പേരിൽ 33 പേർ ഇപ്പോഴും ചികിത്സയിൽ. താഴ്‌വരയിൽ ഏകദേശം 15,000 ടൺ അവശിഷ്ടങ്ങൾ കുമിഞ്ഞുകൂടിയിട്ടുണ്ട്. കനത്ത മഴ പെയ്താൽ ബെയ്‌ലി പാലം പോലും ഒലിച്ചുപോകാവുന്ന മാരകമായ അവശിഷ്ടപ്രവാഹത്തിന് സാധ്യതയുണ്ട്," വയനാട് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ വ്യക്തമാക്കി.
മുണ്ടക്കൈ യുപി സ്കൂളും വെള്ളാർമല ഗവൺമെന്റ് വൊക്കേഷണൽ എച്ച്എസ്എസും ഉരുൾപൊട്ടലിൽ തകർന്നു. മുണ്ടക്കൈയിൽ 13 പേരും വെള്ളാർമലയിൽ 33 പേരും മരിച്ചു. മുണ്ടക്കൈ സ്കൂൾ ഇപ്പോൾ മേപ്പാടി പഞ്ചായത്ത് ഓഫീസിന് സമീപമുള്ള കമ്മ്യൂണിറ്റി ഹാളിലാണ് പ്രവർത്തിക്കുന്നത്. വെള്ളാർമല സ്കൂൾ മേപ്പാടി ഗവൺമെന്റ് എച്ച്എസ്എസിന്റെ ഒരു ഭാഗത്തേക്ക് മാറ്റി. ബിൽഡേഴ്‌സ് അസോസിയേഷൻ നിർമിച്ച രണ്ട് നില കെട്ടിടത്തിലാണ് വെള്ളാർമല വിഎച്ച്എസ്എസ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
ജൂലൈ 30-ന്, ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ, ഉപേക്ഷിക്കപ്പെട്ട സ്കൂൾ കെട്ടിടത്തിൽ അനുസ്മരണ ചടങ്ങിന് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. രാവിലെ 7 മണിക്ക് അധ്യാപകരും വിദ്യാർത്ഥികളും ഇരകൾക്ക് ആദരാഞ്ജലി അർപ്പിക്കും. മേപ്പാടി പഞ്ചായത്ത് കമ്മിറ്റി ശ്മശാന സ്ഥലത്തേക്ക് നിശബ്ദ മാർച്ചും സർവമത പ്രാർത്ഥനയും സംഘടിപ്പിക്കും.
അട്ടമല, പുഞ്ചിരിമറ്റം, പടവെട്ടി, റാട്ടപ്പടി, ഗോപിമൂല എന്നിവിടങ്ങളിലെ 320 ഹെക്ടർ കൃഷിഭൂമി നഷ്ടപ്പെട്ട കർഷകർക്ക് ജോൺ മത്തായി കമ്മിറ്റി സുരക്ഷിത മേഖലയല്ല' എന്ന് വിലയിരുത്തിയതിനാൽ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ചൂരൽമലയിലെ കടകൾ നഷ്ടപ്പെട്ട വ്യാപാരികളും സഹായമില്ലാതെ ദുരിതത്തിലാണ്.
വെള്ളാർമലയിലെ 30 സെന്റ് സ്ഥലത്തായിരുന്നു ഞങ്ങൾക്ക് എല്ലാമായിരുന്ന ചെറിയ വീട് ഉണ്ടായിരുന്നത്, ഇപ്പോൾ അതിന്റെ ഒരു അവശിഷ്ടം പോലും ബാക്കിയില്ല," 17 കുടുംബങ്ങൾ താമസിച്ചിരുന്ന തന്റെ പ്രദേശം പൂർണമായും തകർന്നതായും ദുരന്തത്തിൽ അതിജീവിച്ച സജ്ന ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. എന്റെ സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം ഒഴുകിപ്പോയി. നദിയുടെ ഇരമ്പൽ ഇപ്പോഴും എന്റെ കാതുകളിൽ മുഴങ്ങുന്നു. ഹെലികോപ്റ്ററുകൾ പറക്കുന്നതുപോലെയായിരുന്നു ആ ശബ്ദം. വീട് കുലുങ്ങാൻ തുടങ്ങിയപ്പോൾ നിലവിളികൾ കേട്ടു. ഞങ്ങൾ പരിഭ്രാന്തരായി കുട്ടികളെയും ഭർത്താവിനെയും വിളിച്ച് കുന്നുകൾ കയറി ഓടി. ഏകദേശം രണ്ട് മണിക്കൂർ ഓടിയാണ് നീലിക്കപ്പു പട്ടണത്തിലെത്തിയത്," സജ്ന ഓർമിച്ചു.

ആളുകളെ ഒഴിപ്പിച്ചതോടെ, ആനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ പുഞ്ചിരിമറ്റം, മുണ്ടക്കൈ, അട്ടമല, ചൂരൽമല എന്നിവിടങ്ങളിൽ അലഞ്ഞുനടക്കുന്നു. എസ്റ്റേറ്റ് തൊഴിലാളികൾ വില്ലേജ് ഓഫീസിൽ നിന്ന് പാസുകൾ വാങ്ങി നദി മുറിച്ചുകടന്നാണ് ഏലം പറിക്കാൻ പോകുന്നത്. ഉരുൾപൊട്ടലിൽ 2,775 വളർത്തുമൃഗങ്ങൾക്കാണ് ജീവൻ നഷ്ട്ടപ്പെട്ടത് , അതിൽ 81 പശുക്കൾ, 50 മുയലുകൾ, 16 ആടുകൾ, 2,623 കോഴികൾ എന്നിവ ഉൾപ്പെടുന്നു. 202 ക്ഷീരകർഷകർക്ക് എല്ലാം നഷ്ടമായി . 234 കന്നുകാലികൾക്ക് മൃഗസംരക്ഷണ വകുപ്പ് ചികിത്സ നൽകി. കേരള മൃഗസംരക്ഷണ വകുപ്പും പെറ്റ സംഘടനയും ചേർന്ന് 13 വളർത്തുമൃഗങ്ങളെ രക്ഷപ്പെടുത്തി, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ കുടുംബങ്ങൾ ദത്ത് നൽകി. "എല്ലാ മൃഗങ്ങളും സുരക്ഷിതരാണ്," പെറ്റയുടെ സീനിയർ ഡയറക്ടർ ഡോ. മിനി അരവിന്ദൻ പറഞ്ഞു.
പുനരധിവാസം: വാഗ്ദാനങ്ങൾ പാഴായോ?
മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ 1,036 കുടുംബങ്ങളെ ദുരന്തം നേരിട്ട് ബാധിച്ചതായി സർക്കാർ കണക്ക്. ഇവരെ പുനരധിവസിപ്പിക്കുന്നതിന് മുൻഗണന നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. താൽക്കാലിക പുനരധിവാസത്തിനായി ദുരിതബാധിതരെ ക്യാംപുകളിൽനിന്ന് വാടക വീടുകളിലേക്ക് മാറ്റി. എന്നാൽ, വാഗ്ദാനങ്ങൾക്കപ്പുറം ഫലപ്രദമായ നടപടികൾ ഉണ്ടായോ എന്ന ചോദ്യം ഉയരുന്നു.
വീട്ടുവാടക സർക്കാർ വഹിക്കുമെന്ന പ്രഖ്യാപനം മാസങ്ങൾ കഴിഞ്ഞപ്പോൾ പാലിക്കപ്പെടാതെ വന്നു. ആദ്യം 1,036 കുടുംബങ്ങൾക്ക് വാടക ലഭിച്ചിരുന്നെങ്കിലും, പിന്നീട് 765 കുടുംബങ്ങളിലേക്കും, ജൂൺ-ജൂലൈ മാസങ്ങളിൽ 535 കുടുംബങ്ങളിലേക്കും ചുരുക്കി. ഉപജീവന സഹായം 2,000-ലധികം കുടുംബങ്ങൾക്ക് നൽകിയിരുന്നെങ്കിലും, ഇപ്പോൾ അത് പകുതിയായി വെട്ടിക്കുറച്ചു. സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ജോലി കണ്ടെത്തിയവരെപ്പോലും ഈ ധനസഹായത്തിൽനിന്ന് ഒഴിവാക്കി. ഒരു വർഷത്തിനു ശേഷവും വയനാട്ടിലെ ഗ്രാമങ്ങളിൽ ഭീതി പടരുന്നു. എൽസ്റ്റോൺ എസ്റ്റേറ്റിലെ പുനരധിവാസ ടൗൺഷിപ്പിൽ വീട് അനുവദിക്കുന്നതിനായി 402 കുടുംബങ്ങളെ സർക്കാർ കണ്ടെത്തിയിട്ടുണ്ട്.

"വയറെരിയാതിരിക്കാൻ ജോലിക്ക് പോകണം"
ജൂൺ 25-ന് പുന്നപ്പുഴ വീണ്ടും ഉരുൾപൊട്ടലിന്റെ ഭീഷണി ഉയർത്തിയപ്പോൾ, ചൂരൽമലയിലെ തൊഴിലാളികൾ ബെയ്‌ലി പാലത്തിനപ്പുറം തോട്ടങ്ങളിൽ ജോലി ചെയ്യുകയായിരുന്നു. ഭീതി പരന്നതോടെ അവർ ഒറ്റപ്പെട്ടു. നാട്ടുകാർ ഇവരെ രക്ഷിച്ചെങ്കിലും, ദിനബത്ത മുടങ്ങിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. "വയറെരിയാതിരിക്കാൻ ജോലിക്ക് പോകണം, പക്ഷേ സർക്കാർ ബത്ത മുടക്കി," എന്നായിരുന്നു ദുരിതബാധിതരുടെ ആവലാതി. ഏഴ് മണിക്കൂറിലധികം നീണ്ട പ്രതിഷേധം ഉദ്യോഗസ്ഥരുടെ ഉറപ്പിൽ അവസാനിച്ചെങ്കിലും, ഇന്നും ആ തുക ലഭിച്ചിട്ടില്ല. വീട് നൽകുന്നതിലെ കടുംപിടുത്തവും ഡി.എൻ.എ പരിശോധനയിലെ കാലതാമസവും ജനരോഷത്തിന് കാരണമായി. മരിച്ചവരുടെ ഡി.എൻ.എ സാംപിളുകൾ ശേഖരിച്ചെങ്കിലും, ഫലം ലഭിക്കാൻ ആഴ്ചകളും മാസങ്ങളും വേണ്ടിവന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് ഭൂരിപക്ഷം ജനവും വിശ്വസിക്കുന്നു.
മനുഷ്യസ്നേഹത്തിന്റെ പ്രതീക്ഷ
2024 ജൂലൈ 30-ന് വയനാടിനെ ഞെട്ടിച്ച മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിനെ തുടർന്ന് കേരളം ഒന്നടങ്കം ദുരന്തമുഖത്തേക്ക് ഒഴുകിയെത്തി. രക്ഷാപ്രവർത്തകർ, മന്ത്രിമാർ, ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവർ ഒരേ ലക്ഷ്യത്തോടെ ദിവസങ്ങളോളം മുണ്ടക്കൈയിലും ചൂരൽമലയിലും രക്ഷാപ്രവർത്തനങ്ങളിൽ മുഴുകി.
എസ്.കെ.എസ്.എസ്.എഫിന്റെ വിഖായ ഉൾപ്പെടെയുള്ള സന്നദ്ധസേനകൾ രാവും പകലും ദുരിതബാധിതർക്ക് താങ്ങായി നിന്നു. രക്ഷാപ്രവർത്തകർക്ക് ഭക്ഷണമെത്തിക്കാൻ നിരവധി സംഘടനകൾ ഭക്ഷണപ്പൊതികളുമായി ഓടിനടന്നു. യൂത്ത് ലീഗിന്റെ വൈറ്റ്ഗാർഡ് ഒരു ഹോട്ടൽ സജ്ജീകരിച്ച് ദുരന്തമുഖത്ത് ആളുകളെ ചേർത്തുനിർത്തി. ദുഃഖത്തിനിടയിലും മാനുഷിക മൂല്യങ്ങളുടെ മനോഹര സമ്മേളനമായി ഈ ഒത്തുചേരലുകൾ മാറി. എല്ലാം നഷ്ടപ്പെട്ടവരെ ചേർത്തുപിടിക്കാൻ കനിവിന്റെ കരങ്ങൾ ഉയർന്നപ്പോൾ, മുണ്ടക്കൈ-ചൂരൽമല പ്രദേശങ്ങളിൽ ദുരന്തം അതിജീവിച്ചവരുടെ കണ്ണുകളിൽ പ്രതീക്ഷ തെളിഞ്ഞു. "നിന്നോടൊപ്പം ഞങ്ങളുണ്ട്" എന്ന സന്ദേശം പറയാതെ പറഞ്ഞ് മനുഷ്യർ സ്നേഹം ചൊരിഞ്ഞു.
പ്രധാനമന്ത്രി, ലോക്‌സഭ പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി, നിയമസഭ പ്രതിപക്ഷ നേതാവ് തുടങ്ങിയ ഭരണകർത്താക്കൾ ദുരന്തമുഖത്തെത്തി ജനങ്ങളെ ആശ്വസിപ്പിച്ചു. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ് ബഹുമാനപൂർവം അന്ത്യനിദ്രയ്ക്കായി യാത്രയാക്കുന്നതിനും, ഒറ്റപ്പെട്ടവർക്ക് താങ്ങാകുന്നതിനും ഈ ഒത്തുചേരൽ വഴിയൊരുക്കി. കുടുംബങ്ങൾ ഒന്നടങ്കം നഷ്ടപ്പെട്ടവർ, ഏകരായവർ, പിഞ്ചുകുഞ്ഞുങ്ങൾ, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർ എന്നിവർക്കെല്ലാം മനുഷ്യസ്നേഹം താങ്ങായി. ദുരന്തത്തിന്റെ ആഴത്തിൽനിന്ന് പ്രതീക്ഷയുടെ വെളിച്ചം പകർന്ന്, കേരളം ഒന്നായി നിന്ന് ലോകത്തിന് മാതൃകയായി.

വെള്ളാർമല താഴ്‌വര മുതൽ ചൂരൽമല വരെയുള്ള പ്രദേശങ്ങളിൽ ഉരുൾപൊട്ടലിന്റെ പാടുകൾ ഇപ്പോഴും വ്യക്തമാണ്. പുന്നപ്പുഴ നദി വലിയ പാറക്കല്ലുകൾക്കിടയിലൂടെ വളഞ്ഞുപുളഞ്ഞൊഴുകുന്നു. സൈന്യം നിർമിച്ച ബെയ്‌ലി പാലം മുണ്ടക്കൈയിലേക്കുള്ള ഏക കണ്ണിയാണ്. കനത്ത മഴ കാരണം ജില്ലാ ഭരണകൂടം ചൂരൽമലയിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്. 178 കുടുംബങ്ങൾക്ക് ഉപജീവന പുനഃസ്ഥാപന പദ്ധതിയിൽ മുൻഗണന നൽകിയിട്ടുണ്ട്. എൽസ്റ്റണിലെ സ്ഥിരം പുനരധിവാസ ഭവനങ്ങൾ പൂർത്തിയാകുന്നതോടെ കർഷകർക്ക് പൂർണ്ണ തോതിലുള്ള പുനരുദ്ധാരണം പ്രതീക്ഷിക്കാം. എന്നാൽ, ദുരന്തത്തിന്റെ മുറിവുകൾ മനുഷ്യമനസ്സുകളിൽനിന്ന് മായുന്നത് വൈകും.
Nearly a year after the devastating Chooralmala-Mundakkai landslide in Wayanad, the scars of the tragedy remain fresh, with recovery and healing still a distant hope for the affected communities
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആയൂരിൽ 21കാരിയെ ആൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ചടയമംഗലം പൊലിസ് അന്വേഷണം ആരംഭിച്ചു
Kerala
• 3 days ago
പത്തനംതിട്ടയിൽ തെരുവ് നായ ആക്രമണം; ട്യൂഷന് പോയ പത്താം ക്ലാസുകാരിയടക്കം അഞ്ചുപേർക്ക് കടിയേറ്റു
Kerala
• 3 days ago
വ്യാജ പരസ്യങ്ങള്‍ കൊണ്ട് പൊറുതിമുട്ടി എമിറേറ്റ്‌സ്; സോഷ്യല്‍ മീഡിയയിലെ പരസ്യങ്ങള്‍ നിര്‍ത്തിവെച്ചു
uae
• 3 days ago
ഇത്തവണ 'ഡോഗേഷ് ബാബു'; ബിഹാറില്‍ വീണ്ടും നായക്കായി റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ
Kerala
• 3 days ago
ട്രംപിന്റെ 25% തീരുവ: ഇന്ത്യയുടെ പ്രതികരണം, 'പ്രത്യാഘാതങ്ങൾ പഠിക്കുന്നു, ദേശീയ താൽപ്പര്യം സംരക്ഷിക്കും'
National
• 3 days ago
ദിര്‍ഹമിനെതിരെ 24 ലേക്ക് കുതിച്ച് ഇന്ത്യന്‍ രൂപ; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ ഇതിലും മികച്ച അവസരമില്ല
uae
• 3 days ago
കാമുകിയുടെ ആഡംബര വീടിന് താഴെ ഭൂഗർഭ ബങ്കറിൽ നിന്ന് ഇക്വഡോർ മയക്കുമരുന്ന് തലവൻ അറസ്റ്റിൽ
International
• 3 days ago
കന്യാസ്ത്രീകള്‍ക്ക് വേണ്ടി ബിജെപി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നു; സഭയുടെ പ്രതിഷേധം തരംതാണ രാഷ്ട്രീയം; കാസ
Kerala
• 3 days ago
ബിത്ര ദ്വീപ് ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ലോകസഭയിൽ ലക്ഷദ്വീപ് എം.പി.
National
• 3 days ago
ധർമസ്ഥല കേസ്: രണ്ടാം ദിവസത്തെ തെരച്ചിൽ പൂർത്തിയായി, 5 പോയിന്റുകളിൽ ഒന്നും കണ്ടെത്തിയില്ല
National
• 3 days ago
മരുഭൂമികളിലെ ശാന്തതയും അമ്മാനിലെ തണുത്ത സായന്തനങ്ങളും; ജോർദാനിലേക്കുള്ള യുഎഇ, സഊദി യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്
uae
• 3 days ago
വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ കർശന നടപടി; തലശ്ശേരിയിൽ പിഴ, സർക്കാർ ഇടപെടൽ കോടതി ശരിവച്ചു
Kerala
• 3 days ago
അശ്രദ്ധ മതി അപകടം വരുത്തി വയ്ക്കാന്‍; വൈദ്യുതി ലൈനുകള്‍ അപകടകരമായി നില്‍ക്കുന്നത് കണ്ടാല്‍ ഉടന്‍ 1912 ഡയല് ചെയ്യൂ...
Kerala
• 3 days ago
യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പരസ്യം ചെയ്യാൻ ഇനിമുതൽ പെർമിറ്റ് നിർബന്ധം
uae
• 3 days ago
രണ്ടു ദിവസമായി വീടിനുപുറത്തൊന്നും കാണുന്നില്ല; അയല്‍വാസികള്‍ നോക്കിയപ്പോള്‍ കണ്ടത് മരിച്ച നിലയില്‍- അന്വേഷണമാരംഭിച്ച് പൊലിസ്
Kerala
• 3 days ago
പ്രവാസികൾക്ക് അഞ്ച് വർഷം: ഡ്രൈവിംഗ് ലൈസൻസ് കാലാവധി വർധിപ്പിച്ച് കുവൈത്ത്
latest
• 3 days ago
നിയമവിരുദ്ധ പ്രവർത്തനങ്ങൾ; അൽ നഹ്ദി എക്സ്ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്
uae
• 3 days ago
വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മില്‍ കുഴഞ്ഞു വീണു മരിച്ചു
Kerala
• 3 days ago
ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമം; കൊച്ചിയിൽ യുവതിയും ഭർത്താവും അറസ്റ്റിൽ
Kerala
• 3 days ago
വടകരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽനിന്ന് കാണാതായതായി പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala
• 3 days ago
യുഎഇ 'ക്വിക്ക് വിസ' തട്ടിപ്പ്; ചില സ്ഥാപനങ്ങൾ ആളുകളെ വഞ്ചിക്കുന്നത് ഈ രീതിയിൽ
uae
• 3 days ago