HOME
DETAILS

'മുഹബ്ബത്തെ റസൂൽ 2025' നബിദിന മഹാ സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു 

  
July 27 2025 | 12:07 PM

Welcome team formed for Muhabbat-e-Rasool 2025 Prophets Day Grand Conference

കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെപ്റ്റംബർ 4,5  തിയ്യതികളിൽ അബ്ബാസിയ ആസ്പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന 'മുഹബ്ബത്തെ റസൂൽ 2025 ' നബിബിന മഹാ സമ്മേളനത്തിന്റെ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
അബ്ബാസിയ കെ ഐ സി  ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗത സംഘം രൂപീകരണ കൺവെൻഷൻ കെ ഐ സി  ചെയർമാൻ ശംസുദ്ധീൻ ഫൈസി ഉദ്ഘാടനം ചെയ്തു.കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു.ഇസ്മായിൽ ഹുദവി പ്രാർത്ഥന നിർവഹിച്ചു.കേന്ദ്ര ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി സ്വാഗതവും  ട്രഷറർ ഇ.എസ്  അബ്ദുറഹ്മാൻ ഹാജി നന്ദിയും പറഞ്ഞു.


സ്വാഗത സംഘം ഭാരവാഹികൾ: ശംസുദ്ധീൻ ഫൈസി(ചെയർമാൻ), ഉസ്മാൻ ദാരിമി, മുസ്തഫ ദാരിമി, മുഹമ്മദലി പുതുപ്പറമ്പ്, അബ്ദുൽ ലത്തീഫ് എടയൂർ (വൈസ് ചെയർമാൻ), അബ്ദുൽ ഗഫൂർ ഫൈസി(ജനറൽ കൺവീനർ), അബ്ദുൽ ഹമീദ് അൻവരി, അബ്ദുൽ അബ്ദുൽ റസാഖ് (കൺവീനർ), സൈനുൽ ആബിദ് ഫൈസി (ചീഫ് കോ ഓഡിനേറ്റർ), ഇ.എസ്  അബ്ദുറഹ്മാൻ ഹാജി (ട്രഷറർ), അബ്ദുൽ ഹകീം മുസ്‌ലിയാർ (ഫിനാൻസ്), അബ്ദുൽ മുനീർ പെരുമുഖം(പബ്ലിസിറ്റി), സിറാജ് എരഞ്ഞിക്കൽ (സുവനീർ), മുഹമ്മദ് അമീൻ മുസ്‌ലിയാർ (ചീഫ് എഡിറ്റർ), ഇസ്മായിൽ വള്ളിയോത്ത് (മീഡിയ), ശിഹാബ് മാസ്റ്റർ (പ്രോഗ്രാം), അബ്ദുൽ സലാം പെരുവള്ളൂർ (ഫുഡ്), ഹസ്സൻ തഖ്‌വ(സ്റ്റേജ്), അബ്ദുൽ നാസർ കോഡൂർ (വളന്റിയർ). 


കോഴിക്കോട് ഖാളിയും സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, പ്രമുഖ വാഗ്മി സുഹൈൽ ഹൈത്തമി പള്ളിക്കര തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.  

Welcome team formed for 'Muhabbat-e-Rasool 2025' Prophet's Day Grand Conference



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാമുകിയുടെ ആഡംബര വീടിന് താഴെ ഭൂഗർഭ ബങ്കറിൽ നിന്ന് ഇക്വഡോർ മയക്കുമരുന്ന് തലവൻ അറസ്റ്റിൽ

International
  •  3 days ago
No Image

കന്യാസ്ത്രീകള്‍ക്ക് വേണ്ടി ബിജെപി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നു; സഭയുടെ പ്രതിഷേധം തരംതാണ രാഷ്ട്രീയം; കാസ

Kerala
  •  3 days ago
No Image

ബിത്ര ദ്വീപ് ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ലോകസഭയിൽ ലക്ഷദ്വീപ് എം.പി.

National
  •  3 days ago
No Image

ധർമസ്ഥല കേസ്: രണ്ടാം ദിവസത്തെ തെരച്ചിൽ പൂർത്തിയായി, 5 പോയിന്റുകളിൽ ഒന്നും കണ്ടെത്തിയില്ല

National
  •  3 days ago
No Image

ഇന്ത്യയ്ക്ക് 25% തീരുവ; റഷ്യൻ എണ്ണ, ആയുധ വാങ്ങലിന് പിഴയും പ്രഖ്യാപിച്ച് ട്രംപ്

International
  •  3 days ago
No Image

മരുഭൂമികളിലെ ശാന്തതയും അമ്മാനിലെ തണുത്ത സായന്തനങ്ങളും; ജോർദാനിലേക്കുള്ള യുഎഇ, സഊദി യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്

uae
  •  3 days ago
No Image

വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ കർശന നടപടി; തലശ്ശേരിയിൽ പിഴ, സർക്കാർ ഇടപെടൽ കോടതി ശരിവച്ചു

Kerala
  •  3 days ago
No Image

അശ്രദ്ധ മതി അപകടം വരുത്തി വയ്ക്കാന്‍;  വൈദ്യുതി ലൈനുകള്‍ അപകടകരമായി നില്‍ക്കുന്നത് കണ്ടാല്‍ ഉടന്‍ 1912 ഡയല്‍ ചെയ്യൂ...  

Kerala
  •  3 days ago
No Image

യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പരസ്യം ചെയ്യാൻ ഇനിമുതൽ പെർമിറ്റ് നിർബന്ധം

uae
  •  3 days ago
No Image

ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമം; കൊച്ചിയിൽ യുവതിയും ഭർത്താവും അറസ്റ്റിൽ

Kerala
  •  3 days ago