കുഞ്ഞാലിയുടെ പടം മാറ്റിയെന്നാരോപിച്ച് സി.പി.എം പ്രതിഷേധം; സംഘര്‍ഷം
കാളികാവ്: സി.പി.എം അധികാരത്തില്‍ വന്നതിനു ശേഷം സ്ഥാപിച്ച സഖാവ് കുഞ്ഞാലിയുടെ ഫോട്ടോ മാറ്റിയെന്നാരോപിച്ചാണ് സി.പി.എം പ്രവര്‍ത്തകരും സി ഐ ടി യു തൊഴിലാളികളും പഞ്ചായത്ത് ഓഫിസില്‍ പ്രതിഷേധിച്ചതു സംഘര്‍ഷത്തില്‍ കലാശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.പി.എ നാസറിന് മര്‍ദനമേറ്റു. പരുക്കേറ്റ നാസറിനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം പ്രസിഡന്റ് അക്രമിച്ചെന്നാരോപിച്ചു ഗ്രാമപഞ്ചായത്തംഗം ചാത്തുക്കുട്ടി, സി.പി.എം പ്രവര്‍ത്തകനായ രാമദാസ് എന്നിവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭരണം നഷ്ടപ്പെട്ടതിന്റെ അമര്‍ഷത്തിലാണു ഗ്രാമ പഞ്ചായത്ത് ഓഫിസില്‍ സി.പി.എം അക്രമം അഴിച്ചുവിട്ടതെന്ന് യു.ഡി.എഫ് ആരോപിച്ചു. ഇരുപതു വര്‍ഷത്തിനു ശേഷം ലഭിച്ച ഭരണം ലീഗ് കോണ്‍ഗ്രസ് പ്രശ്‌നങ്ങള്‍ അവസാനിച്ചതോടെ സി പി.എമ്മിന് നഷ്ടപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് ബുധനാഴ്ച അധികാരത്തില്‍ വന്ന വി.പി.എ നാസറിനാണു സംഘര്‍ഷത്തില്‍ പരുക്കേറ്റത്. കാളികാവ് പൊലിസില്‍ പരാതി നല്‍കി.
എല്‍ ഡി.എഫിന് പഞ്ചായത്ത് ഭരണം ലഭിച്ചപ്പോള്‍ ബോര്‍ഡ് മീറ്റില്‍ പോലും ചര്‍ച്ച ചെയ്യാതെ പ്രസിഡന്റ് ചെയറിനു മുകളിലായി കുഞ്ഞാലിയുടെ വലിയ ചിത്രം സ്ഥാപിച്ചിരുന്നു. ഈ ചിത്രം ബുധനാഴ്ച തന്നെ മുന്‍ പ്രസിഡന്റ് സൈതാലിയുമായി കൂടിയാലോചിച്ചു യു ഡി എഫ് നേതാക്കള്‍ മീറ്റിംഗ് ഹാളിലേക്കു മാറ്റി സ്ഥാപിച്ചിരുന്നു
എന്നാല്‍ സൈതാലിയുടെ നിലപാട് അംഗീകരിക്കാത്ത ഒരു വിഭാഗം വിഷയം തങ്ങളുമായി കൂടിയാലോചിച്ചില്ലെന്ന് ആരോപിച്ചാണു നടപടി. സി.പി.എമ്മിലെ വിഭാഗീയതയാണു സംഭവങ്ങള്‍ക്കു പിന്നിലെന്നാണു യു.ഡി.എഫ് കുറ്റപ്പെടുത്തുന്നത്. ഇതേത്തുടര്‍ന്നു സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയവും ഗുണ്ടായിസവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ടൗണില്‍ സംഘടിപ്പിച്ച പ്രകടനത്തില്‍ പ്രതിഷേധമിരമ്പി. ലീഗ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നിച്ചു സിപിഎമ്മിനെതിരേ തിരിഞ്ഞതോടെ യു ഡി എഫിലെ തര്‍ക്കങ്ങളും ഇല്ലാതാവുകയാണ്. അതേസമയം സഖാവ് കുഞ്ഞാലിയുടെ ഫോട്ടോ മാറ്റാന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചു സി.പി.എം പ്രവര്‍ത്തകരും പ്രതിഷേധ റാലി സംഘടിപ്പിച്ചു.
ഇരുമുന്നണികളും ടൗണില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനു ശേഷം പ്രവര്‍ത്തകര്‍ ഇരുവശങ്ങളില്‍ അണിനിരന്നത് സംഘര്‍ഷ പ്രതീതിയുണ്ടാക്കി. റോഡിന്റെ ഇരുവശത്തും ഇരു വിഭാഗവും നിലയുറപ്പിച്ചു.
പൊലിസിന്റെ ഏറെ നേരത്തെ ഇടപെടലിനെത്തുടര്‍ന്നാണു രംഗം ശാന്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."