HOME
DETAILS

കളിക്കളത്തിൽ അവനെ നേരിടാനാണ് ഞാൻ ഏറ്റവും കൂടുതൽ ഭയപ്പെട്ടത്: ഡിവില്ലിയേഴ്‌സ്

  
Web Desk
July 27 2025 | 16:07 PM

AB de Villiers revealed which bowler who gave him the most trouble

നീണ്ട 14 വർഷത്തോളം നീണ്ടു നിന്ന ക്രിക്കറ്റ് കരിയറിൽ ഒരുപിടി മികച്ച ബൗളർമാരെ നേരിട്ട താരമാണ് സൗത്ത് ആഫ്രിക്കൻ ഇതിഹസം എബി ഡിവില്ലിയേഴ്‌സ്. ഇപ്പോൾ തന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ച ബൗളർ ആരാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് എബി ഡിവില്ലിയേഴ്‌സ്. മുൻ പാകിസ്താൻ പേസർ മുഹമ്മദ് ആസിഫിന്റെ പേരാണ് മുൻ സൗത്ത് ആഫ്രിക്കൻ താരം പറഞ്ഞത്. 

''എനിക്ക് തോന്നുന്നു മുഹമ്മദ് ആസിഫ്. പണ്ട് എന്റെ ചെറുപ്പകാലത്ത് എന്റെ കരിയറിന്റെ അവസാന കാലത്തെ പോലെ ക്രിക്കറ്റിലെ എന്റെ ടെക്നിക് അത്ര മികച്ചതായിരുന്നില്ല. അദ്ദേഹം എന്റെ കാര്യത്തിൽ ചില ബലഹീനതകൾ കണ്ടെത്തി. അദ്ദേഹം ഒരു അത്ഭുതകരമായ ബൗളറായിരുന്നു, ലോകമെമ്പാടുമുള്ള നിരവധി ബാറ്റ്‌സ്മാന്മാരെ അദ്ദേഹം ബുദ്ധിമുട്ടിച്ചു," ഡിവില്ലിയേഴ്‌സ് സ്‌പോർട്‌സ് ടാക്കിനോട് പറഞ്ഞു.

2005ൽ പാകിസ്താനായി അരങ്ങേറ്റം കുറിച്ച താരമാണ് ആസിഫ്. പാകിസ്താനായി 23 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 106 വിക്കറ്റുകളും 38 ഏകദിനത്തിൽ നിന്നും  46 വിക്കറ്റുകളും ആസിഫ് നേടിയിട്ടുണ്ട്. ടി-20യിൽ 13 വിക്കറ്റുകളും താരം നേടി. മുഹമ്മദ് ആമിറിനും അന്നത്തെ പാക് നായകൻ സൽമാൻ ബട്ടിനുമൊപ്പം സ്പോട്ട് ഫിക്സിംഗ് കേസിൽ പിടിക്കപ്പെട്ടതിന് പിന്നാലെ താരത്തിന്റെ ക്രിക്കറ്റ് കരിയർ പെട്ടന്ന് തന്നെ അവസാനിച്ചിരുന്നു. ആസിഫ് 2010ലാണ് പാകിസ്താനായി അവസാനമായി കളിച്ചത്. 

South African legend AB de Villiers has faced a handful of great bowlers in his 14-year cricket career. AB de Villiers has openly revealed who the bowler who gave him the most trouble. The former South African player mentioned the name of former Pakistani pacer Mohammad Asif.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദ ഖാതൂൺ അറസ്റ്റിൽ; പിടിയിലായത് ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ നിന്ന്

National
  •  14 hours ago
No Image

കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാതായതിൽ ദുരൂഹത; ആരോപണവുമായി ഇടത് അംഗങ്ങൾ

Kerala
  •  14 hours ago
No Image

കെ.എസ്.ആർ.ടി.സി. ബസിൽ പ്ലസ് വൺ വിദ്യാർഥിക്ക് കണ്ടക്ടറുടെ മർദനം; മർദനം യാത്രക്കാരിൽ ആരോ ബെൽ അടിച്ചതിന്റെ പേരിൽ

Kerala
  •  14 hours ago
No Image

നാല് വിക്കറ്റുകളിൽ മൂന്നെണ്ണം ടെസ്റ്റിൽ ആദ്യം; ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി സിറാജ് 

Cricket
  •  14 hours ago
No Image

ബിഎസ്എൻഎലിന്റെ സ്വാതന്ത്ര്യദിന സമ്മാനം: ‘ഫ്രീഡം പ്ലാൻ’ പ്രഖ്യാപിച്ചു; ഒരു മാസത്തേക്ക് സൗജന്യ 4G സേവനം

latest
  •  14 hours ago
No Image

കാൺപൂരിൽ നിന്ന സബർമതിയിലേക്കുള്ള യാത്രക്കിടെ ട്രെയിൻ പാളം തെറ്റി; ആർക്കും പരുക്കുകളില്ല

National
  •  15 hours ago
No Image

കലാഭവൻ നവാസ് അന്തരിച്ചു

Kerala
  •  15 hours ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളജ് വിവാദം: ഡോ. ഹാരിസിനെതിരെ നടപടിക്ക് നീക്കം, പ്രതിഷേധം ശക്തം

Kerala
  •  15 hours ago
No Image

ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

National
  •  15 hours ago
No Image

എന്റെ സ്വപ്ന ടീമിലെ അഞ്ച് താരങ്ങൾ അവരാണ്: തെരഞ്ഞെടുപ്പുമായി സലാഹ്

Football
  •  16 hours ago