
ഉത്തരേന്ത്യയില്‍ യാത്ര ചെയ്യുമ്പോള്‍ സഭാവസ്ത്രം ഉപേക്ഷിക്കാന്‍ നിര്‍ദേശം, നടപടി മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിന് പിന്നാലെ; മതസ്വാതന്ത്ര്യം അപകടത്തിലെന്ന് കെ.സി.ബി.സി

ന്യൂഡല്‍ഹി: ഛത്തിസ്ഗഡില്‍ മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ്ചെയ്തതിന് പിന്നാലെ ഉത്തരേന്ത്യയില്‍ യാത്ര ചെയ്യുമ്പോള്‍ സഭാവസ്ത്രം ഉപേക്ഷിക്കാന്‍ വൈദികര്‍ക്കും കന്യസ്ത്രീകള്‍ക്കും നിര്‍ദേശം. പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ പൊതുസ്ഥലങ്ങളിലൂടെ യാത്രചെയ്യുമ്പോള്‍ വൈദികരും കന്യാസ്ത്രീകളും സാധാരണ വേഷം ധരിക്കണമെന്ന നിര്‍ദേശം ആഭ്യന്തരവൃത്തങ്ങളില്‍ അനൗദ്യോഗികമായാണ് നല്‍കിയത്. ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന വൈദികര്‍ ആണ് വൈദികരുടെയും കന്യാസ്ത്രീകളുടെയും സോഷ്യല്‍മീഡിയാ ഗ്രൂപ്പുകളില്‍ ഇത്തരം നിര്‍ദേശം നല്‍കിയത്.
ഇതോടൊപ്പം സഭയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് ജോലിക്കായി വരുന്ന തൊഴിലാളുടെ കൂടെ അവരുടെ മാതാപിതാക്കളെയും കൂട്ടാനും ആവശ്യമായ രേഖകള്‍ കരുതാനും നിര്‍ദേശമുണ്ട്. ഇത്തരക്കാര്‍ക്കുള്ള യാത്രാ, ഭക്ഷണചെലവുകള്‍ അതതു സ്ഥാപനം തന്നെ വഹിക്കണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. ജാഗ്രതാനിര്‍ദേശം എന്ന നിലയ്ക്കാണ് ഇത്തരത്തില്‍ അനൗദ്യോഗികമായി സന്ദേശം നല്‍കിയതെന്ന് അമൃത്സറിലെ ഫാ. സുരേഷ് മാത്യു സ്ഥിരീകരിച്ചു.
അതേസമയം, അറസ്റ്റിലായ കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അടുത്തമാസം എട്ടുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്) 143ാം വകുപ്പ്, ഛത്തിസ്ഗഡിലെ മതപരിവര്‍ത്തന നിരോധനനിയമത്തിലെ വകുപ്പും ചേര്‍ത്താണ് ഇവര്‍ക്കെതിരേ കേസെടുത്തത്. വെള്ളിയാഴ്ചയാണ് ഇവര്‍ അറസ്റ്റിലായത്.
കത്തോലിക്ക സഭയുടെ ആഭിമുഖ്യത്തിലുള്ള ആഗ്രയിലെ ആശുപത്രിയില്‍ ജോലി ലഭിച്ച മൂന്ന് യുവതികളെയും ഒരു യുവാവിനെയും ട്രെയിനില്‍ കൊണ്ടുപോകുന്നതിനിടെ ഛത്തിസ്ഗഡിലെ ദുര്‍ദ് സ്റ്റേഷനില്‍വച്ച് ടി.ടി.ഇ ഇവരെ തടഞ്ഞുവയ്ക്കുകയും ഹിന്ദുത്വ സംഘടനയായ ബജ്റംഗ്ദള്‍ അക്രമികളെ വിവരം അറിയിക്കുകയുമായിരുന്നു. സംഭവമറിഞ്ഞെത്തിയ ബജംറ്ഗദള്‍ പ്രവര്‍ത്തകര്‍ ഇവരെ കൈയേറ്റത്തിന് മുതിരുകയും അവഹേളിക്കുകയും ചെയ്ത ശേഷം പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവത്തില്‍ സി.ബി.സി.ഐ വൃത്തങ്ങള്‍ ഔദ്യോഗികമായി ഛത്തിസ്ഗഡ് സര്‍ക്കാരിനെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. കന്യാസ്ത്രീകളെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് അറസ്റ്റ് ചെയ്ത സംഭവം പ്രതിഷേധാര്‍ഹമാണെന്ന് കെ.സി.ബി.സി ജാഗ്രതാ കമ്മിഷന് പറഞ്ഞു. മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സിസ്റ്റര്‍മാരായ വന്ദന ഫ്രാന്‍സിസ്, പ്രീതി മേരി എന്നിവരെയാണ് അറസ്റ്റ് ചെയ്തതത്. ഈ നടപടി അങ്ങേയറ്റം വേദനാജനകവും അപലപനീയവുമെന്ന് കമ്മിഷന് പ്രസ്താവനയില്‍ പറഞ്ഞു.
മതം തിരഞ്ഞെടുക്കാനും ആചരിക്കാനുമുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടനയുടെ 25ാം അനുച്ഛേദത്തില്‍ പറയുന്ന മൗലികാവകാശമാണ്. ഈ അവകാശത്തെ ക്രിമിനല്‍വല്‍ക്കരിക്കാനോ അടിച്ചമര്‍ത്താനോ ഉള്ള ഏതൊരു ശ്രമവും ഭരണഘടനാ മൂല്യങ്ങളുടെ ലംഘനമാണ്. ഇന്ത്യയുടെ ജനാധിപത്യ, മതേതര മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്വത്വം കാത്തുസൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കമ്മിഷന് ആവശ്യപ്പെട്ടു.
വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കത്തയച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചതായും കന്യാസ്ത്രീകള്‍ക്ക് നേരെ ബജ്റംഗ്ദള്‍ നടത്തിയ ആക്രമണം ഭരണകക്ഷി ആക്രമണങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുവെന്നതിന്റെ സൂചനയാണെന്നും സ്ത്രീകളെ അവഹേളിച്ചവര്‍ക്കെതിരേ കനത്ത ശിക്ഷ നല്‍കണമെന്നും കത്തില്‍ കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും ഒഡീഷ, മധ്യപ്രദേശ്, ഛത്തിസ്ഗഡ് തുടങ്ങി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇവ നിത്യ സംഭവങ്ങളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Advisory to avoid religious attire after two Kerala nuns arrested in Chhattisgarh
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മാമി തിരോധാനം; കേസിൽ തുടക്കം മുതൽ ബാഹ്യ ഇടപെടൽ ഉണ്ടായതായി ബന്ധു
Kerala
• 5 hours ago
അവധിക്കാലം മഴക്കാലത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയം; 'ചൂടൻ' ചർച്ചകൾ തുടരുന്നു
Kerala
• 5 hours ago
മധ്യവേനലവധി മാറ്റം; എതിർപ്പുമായി അധ്യാപക സംഘടനകൾ
Kerala
• 5 hours ago
സംസ്ഥാനത്ത് മുങ്ങി മരണങ്ങൾ വർധിക്കുന്നു; ഏഴ് മാസത്തിനിടെ മരണപ്പെട്ടത് 501 പേർ
Kerala
• 5 hours ago
കേരളത്തിൽ ഇന്ന് മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 6 hours ago
ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്
Kerala
• 6 hours ago
മുംബൈ ട്രെയിന്‍ സ്ഫോടനക്കേസില്‍ 48 മത്തെ മണിക്കൂറില്‍ അപ്പീല്‍ പോയി; മലേഗാവ് കേസിലും അങ്ങിനെ ഉണ്ടാകുമോയെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് കോണ്‍ഗ്രസ്
National
• 6 hours ago
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ആര്‍ക്കെല്ലാം വോട്ട് ചെയ്യാം, ജയിക്കാന്‍ എത്ര വോട്ട് വേണം; നടപടിക്രമങ്ങള്‍ ഇങ്ങനെ | 17th Vice-Presidential Election
National
• 7 hours ago
കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദ ഖാതൂൺ അറസ്റ്റിൽ; പിടിയിലായത് ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ നിന്ന്
National
• 14 hours ago
കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാതായതിൽ ദുരൂഹത; ആരോപണവുമായി ഇടത് അംഗങ്ങൾ
Kerala
• 14 hours ago
നാല് വിക്കറ്റുകളിൽ മൂന്നെണ്ണം ടെസ്റ്റിൽ ആദ്യം; ഇംഗ്ലണ്ടിനെ എറിഞ്ഞു വീഴ്ത്തി സിറാജ്
Cricket
• 14 hours ago
ബിഎസ്എൻഎലിന്റെ സ്വാതന്ത്ര്യദിന സമ്മാനം: ‘ഫ്രീഡം പ്ലാൻ’ പ്രഖ്യാപിച്ചു; ഒരു മാസത്തേക്ക് സൗജന്യ 4G സേവനം
latest
• 14 hours ago
കാൺപൂരിൽ നിന്ന സബർമതിയിലേക്കുള്ള യാത്രക്കിടെ ട്രെയിൻ പാളം തെറ്റി; ആർക്കും പരുക്കുകളില്ല
National
• 15 hours ago
കലാഭവൻ നവാസ് അന്തരിച്ചു
Kerala
• 15 hours ago
അമിതമായ വായു മലിനീകരണം; മുസഫയിലെ വ്യാവസായിക കേന്ദ്രം താൽക്കാലികമായി നിർത്തിവച്ചു
uae
• 16 hours ago
കേരളത്തിൽ അടുത്ത 5 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്
Kerala
• 16 hours ago
ഹൈവേയിൽ സഡൻ ബ്രേക്ക് ഇട്ടാൽ ഡ്രൈവർ കുടുങ്ങും; സുപ്രീംകോടതി
auto-mobile
• 17 hours ago
സഊദി അറേബ്യയുടെ തെക്കൻ ഭാഗങ്ങളിൽ മഴ; വെള്ളപ്പൊക്ക മുന്നറിയിപ്പ്, തായിഫിൽ റെഡ് അലർട്ട്
latest
• 17 hours ago
തിരുവനന്തപുരം മെഡിക്കൽ കോളജ് വിവാദം: ഡോ. ഹാരിസിനെതിരെ നടപടിക്ക് നീക്കം, പ്രതിഷേധം ശക്തം
Kerala
• 15 hours ago
ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
National
• 15 hours ago
എന്റെ സ്വപ്ന ടീമിലെ അഞ്ച് താരങ്ങൾ അവരാണ്: തെരഞ്ഞെടുപ്പുമായി സലാഹ്
Football
• 16 hours ago