HOME
DETAILS

പ്രതിഷേധത്തെത്തുടര്‍ന്ന് ദിവസവും 10 മണിക്കൂര്‍ ആക്രമണം നിര്‍ത്താന്‍ തീരുമാനിച്ച് ഇസ്‌റാഈല്‍; പിന്നാലെ ഗസ്സയിലേക്ക് സഹായമെത്തിച്ച് യുഎഇയും ജോര്‍ദാനും | Israel War on Gaza Live

  
July 28 2025 | 01:07 AM

UAE Jordan planes drop 25 tonnes of aid over Gaza amid mass starvation after israel pause attack

ഗസ്സ: പട്ടിണി അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് ഗസ്സയില്‍ ഭക്ഷണ വിതരണത്തിന് ആക്രമണം നിര്‍ത്തിവയ്ക്കുമെന്ന് ഇസ്‌റാഈല്‍. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള ഇസ്‌റാഈല്‍ അനുകൂല രാജ്യങ്ങള്‍ നടപടി ആവശ്യപ്പെട്ട് രാജ്യത്തിന് കത്തയച്ചിരുന്നു. ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാന്‍ നടപടിയും തുടങ്ങിയതോടെയാണ് ഇസ്‌റാഈല്‍ ഗസ്സയില്‍ ആക്രമണം താല്‍ക്കാലികമായി നിര്‍ത്താന്‍ നിര്‍ബന്ധിതരായത്.

സഹായങ്ങള്‍ എത്തിക്കാന്‍ മൂന്നു മേഖലകളിലാണ് ഇസ്‌റാഈല്‍ ആക്രമണം നിര്‍ത്തിവയ്ക്കുക. ഗസ്സ സിറ്റിയിലെ മൂന്നു മേഖലകളിലാണിത്. രാവിലെ 10 മുതല്‍ രാത്രി എട്ടുവരെയാണ് ആക്രമണം നിര്‍ത്തുക. ഈ സമയത്ത് വിമാന മാര്‍ഗവും അല്ലാതെയും സഹായം എത്തിക്കാം. 10 മണിക്കൂര്‍ നേരത്തേക്ക് ആക്രമണം നിര്‍ത്തുന്നത് ഗസ്സ സിറ്റിയില്‍ മാത്രമാണ്. മറ്റിടങ്ങളിലെല്ലാം ആക്രമണം തുടര്‍ന്നേക്കും. ഗസ്സ സിറ്റി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണ്. 10 മണിക്കൂര്‍ ഇളവ് നല്‍കുന്നത് മറ്റൊരു അറിയിപ്പ് വരെ തുടരുമെന്നാണ് ഇസ്‌റാഈല്‍ പറയുന്നത്.

സഹായം എത്തിക്കാന്‍ അതിര്‍ത്തി തുറക്കുമെന്ന വാര്‍ത്തയോടെ ഗസ്സയിലെ ഗോതമ്പ് പൊടി വില കുറഞ്ഞു. കഴിഞ്ഞ ദിവസം ഒരു കിലോക്ക് 85 ഡോളര്‍ (7350 രൂപ) ആയിരുന്നത് 15 ഡോളറായി (1298 രൂപ) ആയാണ് കുറഞ്ഞത്.

അറിയിപ്പിനിടയിലും അലിവില്ലാതെ

ആക്രമണം നിര്‍ത്തിവച്ചെന്ന് അറിയിപ്പ് വന്നതിനു പിന്നാലെ ഗസ്സ സിറ്റിയില്‍ കെട്ടിടത്തിനു നേരെ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ സ്ത്രീയും അവരുടെ നാല് കുട്ടികളും കൊല്ലപ്പെട്ടു. ഗസ്സയില്‍ ഇതുവരെ 133 പേരാണ് പട്ടിണിമൂലം മരിച്ചത്. ഇതില്‍ 85 പേര്‍ കുട്ടികളാണ്. ഇസ്‌റാഈല്‍ അന്താരാഷ്ട്ര നിയമങ്ങളെ നോക്കുകുത്തിയാക്കി ആക്രമണം നടത്തുകയാണെന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി അന്തോണി ആല്‍ബനീസ് പറഞ്ഞു. 4,500 യു.എന്‍ ട്രക്കുകളെയാണ് ഇസ്‌റാഈല്‍ ഗസ്സ അതിര്‍ത്തിയില്‍ തടഞ്ഞത്. ഒരു ദിവസം 70 ട്രക്കുകള്‍ കടത്തിവിടുമെന്നാണ് ഇസ്‌റാഈല്‍ ഇപ്പോള്‍ പറയുന്നത്. ദിവസം 500 ട്രക്കുകളെങ്കിലും എത്തിയാലേ പട്ടിണി മാറ്റാന്‍ കഴിയൂ.

വിശപ്പകറ്റി യു.എ.ഇയും ജോര്‍ദാനും

ആക്രമണം നിര്‍ത്തിയെന്ന അറിയിപ്പിനു പിന്നാലെ ഗസ്സയില്‍ യു.എ.ഇയും ജോര്‍ദാനും ചേര്‍ന്ന് ഭക്ഷ്യവസ്തുക്കള്‍ ഗസ്സയില്‍ എയര്‍ഡ്രോപ് ചെയ്തു. ജോര്‍ദാന്‍ വ്യോമസേനയുടെ രണ്ട് സി130 വിമാനങ്ങളും യു.എ.ഇ വ്യോമസേനയുടെ ഒരു വിമാനവും ഉപയോഗിച്ച് 25 ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് എയര്‍ഡ്രോപ് ചെയ്തത്. ഇതുവരെ ഗസ്സയില്‍ തങ്ങള്‍ 127 എയര്‍ഡ്രോപുകള്‍ ചെയ്‌തെന്ന് ജോര്‍ദാന്‍ പറഞ്ഞു. സൗഹൃദ രാജ്യങ്ങളുമായി ചേര്‍ന്ന് 276 എയര്‍ഡ്രോപുകള്‍ ചെയ്തതായും ജോര്‍ദാന്‍ പറഞ്ഞു. ജോര്‍ദാന്‍ സഹായ വസ്തുക്കളുമായി 60 ട്രക്കുകള്‍ ഗസ്സയിലേക്കയച്ചു.

ഗസ്സയില്‍ കുടിവെള്ളവും കിട്ടാനില്ല. ആറു ലക്ഷം പേര്‍ക്ക് കുടിവെള്ളം നല്‍കാന്‍ പുതിയ പൈപ്പ്‌ലൈന്‍ ഗസ്സയിലേക്ക് സ്ഥാപിക്കുമെന്ന് ഈജിപ്ത് അറിയിച്ചു. ഇസ്‌റാഈലുമായി ഇക്കാര്യത്തില്‍ ഈജിപ്ത് ചര്‍ച്ച നടത്തി. അടുത്ത ദിവസം തന്നെ ഇതിന്റെ പ്രവൃത്തി തുടങ്ങും. സഹായ വിതരണത്തിന് 10 മണിക്കൂര്‍ ആക്രമണം നിര്‍ത്തിയതിനെ യു.എന്‍ ഏജന്‍സികള്‍ സ്വാഗതം ചെയ്തു. ലോകഭക്ഷ്യ പദ്ധതി, യുനിസെഫ് തുടങ്ങിയ ഏജന്‍സികളാണ് സ്വാഗതം ചെയ്തത്. ഗസ്സ യുദ്ധം നിര്‍ത്താന്‍ ഇസ്‌റാഈലിനു മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മിഷണര്‍ വോള്‍ക്കര്‍ തുര്‍ക്ക് പറഞ്ഞു.

UAE, Jordan planes drop 25 tonnes of aid over Gaza amid mass starvation after israel pause attack



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയ്ക്ക് 25% തീരുവ; റഷ്യൻ എണ്ണ, ആയുധ വാങ്ങലിന് പിഴയും പ്രഖ്യാപിച്ച് ട്രംപ്

International
  •  3 days ago
No Image

മരുഭൂമികളിലെ ശാന്തതയും അമ്മാനിലെ തണുത്ത സായന്തനങ്ങളും; ജോർദാനിലേക്കുള്ള യുഎഇ, സഊദി യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്

uae
  •  3 days ago
No Image

വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ കർശന നടപടി; തലശ്ശേരിയിൽ പിഴ, സർക്കാർ ഇടപെടൽ കോടതി ശരിവച്ചു

Kerala
  •  3 days ago
No Image

അശ്രദ്ധ മതി അപകടം വരുത്തി വയ്ക്കാന്‍;  വൈദ്യുതി ലൈനുകള്‍ അപകടകരമായി നില്‍ക്കുന്നത് കണ്ടാല്‍ ഉടന്‍ 1912 ഡയല്‍ ചെയ്യൂ...  

Kerala
  •  3 days ago
No Image

യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പരസ്യം ചെയ്യാൻ ഇനിമുതൽ പെർമിറ്റ് നിർബന്ധം

uae
  •  3 days ago
No Image

ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമം; കൊച്ചിയിൽ യുവതിയും ഭർത്താവും അറസ്റ്റിൽ

Kerala
  •  3 days ago
No Image

വടകരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽനിന്ന് കാണാതായതായി പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു

Kerala
  •  3 days ago
No Image

യുഎഇ 'ക്വിക്ക് വിസ' തട്ടിപ്പ്; ചില സ്ഥാപനങ്ങൾ ആളുകളെ വഞ്ചിക്കുന്നത് ഈ രീതിയിൽ

uae
  •  3 days ago
No Image

ഒരു ദിർഹം പോലും നൽകാതെ ഞാൻ ഏഴ് സാലിക് ഗേറ്റുകൾ കടന്നുപോയതിങ്ങനെ?, ഒരു യാത്രക്കാരന്റെ തുറന്നുപറച്ചിൽ

uae
  •  3 days ago
No Image

രണ്ടു ദിവസമായി വീടിനുപുറത്തൊന്നും കാണുന്നില്ല; അയല്‍വാസികള്‍ നോക്കിയപ്പോള്‍ കണ്ടത് മരിച്ച നിലയില്‍- അന്വേഷണമാരംഭിച്ച് പൊലിസ്

Kerala
  •  3 days ago