HOME
DETAILS

മലയാളികളായ കന്യാസ്ത്രീകളുടെ അറസ്റ്റ്: നടപടിയെ ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി

  
Web Desk
July 28 2025 | 16:07 PM

Arrest of Malayali Nuns Chhattisgarh CM Justifies Action

 

റായ്പുർ: മതപരിവർത്തന ആരോപണത്തെ തുടർന്ന് മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ നടപടിയെ ന്യായീകരിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി. പെൺകുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ വിഷയമാണിതെന്നും ഇത് രാഷ്ട്രീയവത്കരിക്കുന്നത് ദൗർഭാഗ്യകരമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് സിസ്റ്റർ പ്രീതി മേരിയെയും സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും ഛത്തീസ്ഗഡ് പൊലിസ് അറസ്റ്റ് ചെയ്തത്. നഴ്‌സിംഗ് പരിശീലനവും ജോലിയും വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ പ്രലോഭിപ്പിച്ച് മതം മാറ്റാൻ ശ്രമിച്ചുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ദുർഗ് സെൻട്രൽ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് പുറമെ, പെൺകുട്ടികൾക്കൊപ്പം യാത്ര ചെയ്ത ഒരു സഹോദരനെയും മൂന്നാം പ്രതിയായി പൊലിസ് ഉൾപ്പെടുത്തിയിട്ടുണ്ട്.

വിഷയം ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമമായി ചിത്രീകരിച്ച് പ്രതിപക്ഷ എംപിമാർ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ, പെൺകുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഗുരുതരമായ കുറ്റകൃത്യമാണ് നടന്നതെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. ബജ്രംഗദൾ പ്രവർത്തകർ വെള്ളിയാഴ്ച നാരായണ്പൂരിൽ നിന്ന് ആഗ്രയിലേക്ക് പോകാനെത്തിയ കന്യാസ്ത്രീകളെ റെയിൽവേ സ്റ്റേഷനിൽ തടഞ്ഞുവെച്ച് പൊലിസിന് കൈമാറുകയായിരുന്നു. കോൺഗ്രസ് ആരോപിക്കുന്നത് മുഖ്യമന്ത്രിയും ബജ്രംഗദളും തമ്മിൽ ഗൂഢാലോചന നടന്നുവെന്നാണ്. 10 വർഷം വരെ തടവ് ലഭിക്കാവുന്ന നിർബന്ധിത മതപരിവർത്തന നിരോധന നിയമവും മനുഷ്യക്കടത്ത് വകുപ്പുകളുമാണ് കന്യാസ്ത്രീകൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

സഭയുടെ പ്രതികരണം
കന്യാസ്ത്രീകളുടെ അറസ്റ്റിൽ കത്തോലിക്കാ സഭയിൽ പ്രതിഷേധം ശക്തമാണ്. “കന്യാസ്ത്രീകളെയല്ല, മതേതര ഭരണഘടനയെയാണ് ബന്ദിയാക്കിയത്,” എന്ന് കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപിക വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കണ്ട് ആശങ്ക അറിയിക്കാൻ കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യ (സിബിസിഐ) തീരുമാനിച്ചിട്ടുണ്ട്. ക്രൈസ്തവ വിഭാഗങ്ങൾക്കെതിരായ തുടർച്ചയായ ആക്രമണങ്ങളിൽ ശാശ്വത പരിഹാരം ആവശ്യപ്പെടുമെന്നും സിബിസിഐ വ്യക്തമാക്കി. രാഷ്ട്രപതിയെ കണ്ട് പ്രശ്നം ഉന്നയിക്കുന്നതും പരിഗണനയിലാണ്.

ജാമ്യ നടപടികൾ
യുവതികളുടെയും മാതാപിതാക്കളുടെയും മൊഴികൾ പരിശോധിച്ച ശേഷം ജാമ്യാപേക്ഷ സമർപ്പിക്കാനാണ് സഭയുടെ തീരുമാനം. ഇന്ന് ജാമ്യാപേക്ഷ നൽകേണ്ടെന്നും കേസിന്റെ വിശദാംശങ്ങൾ ശേഖരിച്ച ശേഷം നാളെ അപേക്ഷ നൽകിയേക്കുമെന്നും സഭാ പ്രതിനിധികൾ അറിയിച്ചു. കേരളത്തിൽ നിന്നുള്ള സഭാ പ്രതിനിധികൾ ദുർഗിൽ തുടരുകയാണ്. തൃശൂർ ഓർത്തഡോക്സ് ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പൊലീത്ത കത്തോലിക്കാ സഭാ നേതൃത്വത്തിന്റെ നിലപാടിനെ വിമർശിച്ചു. സംഭവം ക്രൈസ്തവ സമൂഹത്തിന് മുഴുവൻ ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാട്ട്‌സ്ആപ്പിൽ AI സംയോജനം: മെറ്റയ്‌ക്കെതിരെ ഇറ്റലിയിൽ ആന്റിട്രസ്റ്റ് അന്വേഷണം

International
  •  19 hours ago
No Image

ബസിനുള്ളിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക് 2 വർഷം കഠിനതടവും 10,000 രൂപ പിഴയും

Kerala
  •  20 hours ago
No Image

ഫലസ്തീൻ രാഷ്ട്ര പദവിക്ക് 15 മാസത്തെ സമയപരിധി നിശ്ചയിച്ച് സഊദിയുടെയും ഫ്രാൻസിന്റെയും നേതൃത്വത്തിലുള്ള സമ്മേളനം

Saudi-arabia
  •  20 hours ago
No Image

വേർതിരിവ് വേണ്ട; എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളിലും ഇനി മുതിർന്ന പൗരന്മാർക്ക് പ്രത്യേക സീറ്റ് അനുവദിക്കണം; ഉത്തരവിറക്കി മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  20 hours ago
No Image

ലഡാക്കിൽ സൈനിക വാഹനത്തിന് മുകളിൽ പാറ ഇടിഞ്ഞുവീണു; ലെഫ്റ്റനന്റ് കേണൽ ഉൾപ്പെടെ രണ്ട് സൈനികർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

National
  •  20 hours ago
No Image

സ്‌പോണ്‍സറുടെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച് രാജ്യം വിടാന്‍ ശ്രമം; ഒമാനില്‍ മൂന്ന് ശ്രീലങ്കന്‍ തൊഴിലാളികള്‍ അറസ്റ്റില്‍

oman
  •  20 hours ago
No Image

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ബിജെപി കേരള ഘടകത്തിനെ തള്ളി വിശ്വഹിന്ദു പരിഷത്ത്

Kerala
  •  20 hours ago
No Image

കുവൈത്തില്‍ ഉഷ്ണതരംഗം രൂക്ഷം; താപനില 52 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു

Kuwait
  •  20 hours ago
No Image

ആയൂരിൽ 21കാരിയെ ആൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ചടയമംഗലം പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  21 hours ago
No Image

പത്തനംതിട്ടയിൽ തെരുവ് നായ ആക്രമണം; ട്യൂഷന് പോയ പത്താം ക്ലാസുകാരിയടക്കം അ‍ഞ്ചുപേർക്ക് കടിയേറ്റു

Kerala
  •  21 hours ago