HOME
DETAILS

ഇന്ത്യ-പാക് സംഘർഷം: ട്രംപിന്റെ മധ്യസ്ഥ വാദം തള്ളി കേന്ദ്രം

  
Web Desk
July 28 2025 | 17:07 PM

India-Pakistan Conflict Centre Rejects Trumps Mediation Claim

 

ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥ വാദം കേന്ദ്ര സർക്കാർ ലോക്സഭയിൽ തള്ളി. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ചയിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ഇക്കാര്യം വ്യക്തമാക്കി. പ്രധാനമന്ത്രിയും ട്രംപും തമ്മിൽ ഇതുസംബന്ധിച്ച് ഒരു സംഭാഷണവും നടന്നിട്ടില്ലെന്നും പാകിസ്താന്റെ ഭീകരവാദ പങ്ക് ആഗോളതലത്തിൽ തുറന്നുകാട്ടിയെന്നും ജയ്ശങ്കർ അവകാശപ്പെട്ടു.

"ഭീകരവാദത്തിനെതിരെ ശക്തമായ പോരാട്ടമാണ് ഇന്ത്യയുടെ ലക്ഷ്യം. പാകിസ്താന്റെ ആണവ ഭീഷണിക്ക് മുന്നിൽ നാം മുട്ടുമടക്കില്ല," ജയ്ശങ്കർ പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ലോകരാജ്യങ്ങൾ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതായും യു.എൻ. സുരക്ഷാ സമിതി അംഗങ്ങൾ ആക്രമണത്തെ അപലപിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഹുൽ ഗാന്ധിക്ക് പരോക്ഷ വിമർശനം

ചർച്ചയ്ക്കിടെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് ജയ്ശങ്കർ പരോക്ഷ വിമർശനവും ഉന്നയിച്ചു. തന്റെ ചൈനീസ് സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ വ്യക്തമായിരുന്നുവെന്നും സൈനിക പിന്മാറ്റം, വ്യാപാരം, ഭീകരവാദം എന്നിവ ചർച്ച ചെയ്യാനാണ് ചൈനയിലേക്ക് പോയതെന്നും അദ്ദേഹം പറഞ്ഞു. "ഒളിമ്പിക്സ് കാണാനോ രഹസ്യ ധാരണകൾക്കോ അല്ല ഞാൻ ചൈനയിൽ പോയത്," ജയ്ശങ്കർ വ്യക്തമാക്കി.

വിദേശകാര്യ മന്ത്രി സംസാരിക്കുന്നതിനിടെ ചോദ്യങ്ങളുമായെത്തിയ പ്രതിപക്ഷത്തോട് ആഭ്യന്തര മന്ത്രി അമിത് ഷാ ക്ഷുഭിതനായി. "രാജ്യത്തിന്റെ വിദേശകാര്യ മന്ത്രി സംസാരിക്കുമ്പോൾ അത് ശ്രദ്ധയോടെ കേൾക്കണം. പ്രതിപക്ഷം അസത്യം പറയുമ്പോൾ ഞങ്ങൾ നിശബ്ദരായി കേൾക്കുന്നു. ബഹളമുണ്ടാക്കാൻ എല്ലാവർക്കും കഴിയും," ഷാ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ചു. വിദേശ പര്യടനം നടത്തിയ സർവകക്ഷി സംഘത്തിന്റെ പ്രവർത്തനങ്ങളെ ജയ്ശങ്കർ പ്രശംസിച്ചു. ഏഴ് സംഘങ്ങളും അഭിമാനകരമായി പ്രവർത്തിച്ചതായും ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലെന്ന നിലപാട് ആഗോളതലത്തിൽ പ്രതിഫലിപ്പിക്കാൻ അവർക്ക് കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

 

The Indian government dismissed US President Donald Trump's claim of mediating the India-Pakistan conflict. During a Lok Sabha discussion on Operation Sindoor, External Affairs Minister S Jaishankar clarified that no conversation took place between the Prime Minister and Trump



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരം റോഡ് തുറന്ന് നല്‍കി; ട്രാഫിക് പൊലിസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  a day ago
No Image

അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദയാത്ര ബസ് അപകടത്തില്‍പ്പെട്ടു; 16 പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം

Kerala
  •  a day ago
No Image

'ഖത്തറിൽ വെച്ച് വേണ്ട': ദോഹ ആക്രമിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ മൊസാദ് എതിർത്തു; പിന്നിലെ കാരണമിത് 

International
  •  a day ago
No Image

നിവേദനം നല്‍കാനെത്തിയ വയോധികനെ സുരേഷ് ഗോപി അപമാനിച്ച സംഭവം; ഇടപെട്ട് സിപിഐഎം; കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം പാര്‍ട്ടി ഏറ്റെടുത്തു

Kerala
  •  a day ago
No Image

തകർന്നടിഞ്ഞ് മുൻനിര, തകർത്തടിച്ച് വാലറ്റം; പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം

Cricket
  •  a day ago
No Image

'ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്‌റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി

International
  •  a day ago
No Image

'അവര്‍ രക്തസാക്ഷികള്‍'; ജെന്‍ സീ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇടക്കാല സര്‍ക്കാര്‍

International
  •  a day ago
No Image

ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ 30-ന് വൈകാതെ തുടക്കം: ഉദ്ഘാടനം ഈ തീയതിയിൽ; കാത്തിരിക്കുന്നത് വമ്പൻ ആകർഷണങ്ങൾ 

uae
  •  a day ago
No Image

നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് തര്‍ക്കം; മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊന്നു

Kerala
  •  a day ago
No Image

ഹസ്തദാനത്തിന് വിസമ്മതിച്ച് സൂര്യ കുമാര്‍ യാദവും സല്‍മാന്‍ അലി ആഗയും; തകർന്നടിഞ്ഞ് പാകിസ്ഥാന്‍

Cricket
  •  a day ago