HOME
DETAILS

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണയായെന്ന വാര്‍ത്തകള്‍ നിഷേധിച്ച് തലാലിന്റെ സഹോദരന്‍; വധശിക്ഷ നടപ്പാക്കുന്നതില്‍ പുതിയ തിയതി നിശ്ചയിക്കണമെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കത്ത് 

  
Web Desk
July 29 2025 | 03:07 AM

Brother of Yemeni Murder Victim Denies Reports of Death Sentence Reprieve for Malayali Nurse Nimisha Priya

കോഴിക്കോട്: യമനില്‍ തടവില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണയായെന്ന വാര്‍ത്തകള്‍ നിഷേധിച്ച് തലാലിന്റെ സഹോദരന്‍. ഇക്കാര്യം അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് വ്യക്തമാക്കിയത്. 

'എന്താണോ വ്യക്തമാക്കേണ്ടത് അത് ഞങ്ങള്‍ വ്യക്തമാക്കും. പറയുന്ന എല്ലാത്തിനും ഞങ്ങള്‍ മറുപടി നല്‍കില്ല. ന്യായീകരിക്കുന്നതിനേക്കാള്‍ വ്യക്തതയുള്ളവരാണ് ഞങ്ങള്‍. എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള വാദങ്ങളേക്കാള്‍ വിശ്വസനീയരും' എന്ന് തുടങ്ങുന്നതാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് നല്‍കിയ കത്തിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. വധശിക്ഷ നടപ്പാക്കുന്നതില്‍ പുതിയ തിയതി നിശ്ചയിക്കണമെന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെടുന്നു. വാര്‍ത്ത കേന്ദ്രവും നിഷേധിച്ചതായി റിപ്പോര്‍ട്ടുണ്ട്. 

വധശിക്ഷ റദ്ദാക്കിയതായ വാര്‍ത്ത കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ഓഫിസ് ആണ് ഇന്നലെ പുറത്തു വിട്ടത്. വധശിക്ഷ റദ്ദാക്കുന്നതിനും തുടര്‍നടപടികള്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കുന്നതിനും യോജിപ്പുണ്ടായിട്ടുണ്ട്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് ഉമര്‍ ഹഫീള് തങ്ങള്‍ നിയോഗിച്ച യമന്‍ പണ്ഡിത സംഘത്തിനു പുറമെ, വടക്കന്‍ യമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചര്‍ച്ചകളിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാല്‍ അബ്ദുള്‍ മഹ്ദിയുടെ കുടുംബവുമായി നടക്കുന്ന തുടര്‍ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും മറ്റു കാര്യങ്ങളില്‍ അന്തിമ തീരുമാനമുണ്ടാവുക എന്നുമാണ് ഓഫിസ് അറിയിച്ചത്. 

നേരത്തെ, ജൂലൈ 16-ന് നിശ്ചയിച്ചിരുന്ന വധശിക്ഷ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു. 

 

Brother of Yemeni Murder Victim Denies Reports of Death Sentence Reprieve for Malayali Nurse Nimisha Priya



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ

Kerala
  •  14 hours ago
No Image

കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി 

National
  •  14 hours ago
No Image

ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും

Kuwait
  •  15 hours ago
No Image

പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്

Kerala
  •  15 hours ago
No Image

ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദു​രൂഹത; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

National
  •  15 hours ago
No Image

'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി

National
  •  15 hours ago
No Image

സ്വര്‍ണാഭരണങ്ങളല്ല, യുഎഇ നിവാസികള്‍ക്ക് പ്രിയം സ്വര്‍ണ നാണയങ്ങളോടും ബാറുകളോടും; ഇഷ്ടത്തിനു പിന്നിലെ കാരണമിത്

uae
  •  15 hours ago
No Image

ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ രൂപയെ കൂടുതൽ ദുർബലപ്പെടുത്താൻ സാധ്യത; യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേട്ടം

uae
  •  16 hours ago
No Image

ഓഗസ്റ്റ് 15 ന് ശേഷം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്രാ ചെലവ് കൂടും; നേരത്തെ തിരിച്ചെത്തിയാൽ 2,200 ദിർഹം വരെ ലാഭിക്കാം

uae
  •  16 hours ago
No Image

H1N1 വ്യാപനത്തെ തുടർന്ന് കുസാറ്റ് ക്യാമ്പസ് അടച്ചു; ക്ലാസുകൾ ഓൺലൈനിലേക്ക് മാറും

Kerala
  •  16 hours ago