HOME
DETAILS

പത്താം ക്ലാസുണ്ടോ? കേന്ദ്ര സർക്കാർ ഡിഎസ്എസ്എസ്ബിയിൽ സ്ഥിര ജോലി; 2119 ഒഴിവിൽ മെ​ഗാ റിക്രൂട്ട്മെന്റ്

  
July 29 2025 | 10:07 AM

Delhi Subordinate Services Selection Board DSSSB recruitment for 2119 vacancies

പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ജോലി നേടാൻ അവസരം. ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് പുതുതായി 2119 ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. താൽപര്യമുള്ളവർ ആഗസ്റ്റ് 07ന് മുൻപായി അപേക്ഷ നൽകണം. 

തസ്തിക & ഒഴിവ്

ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിൽ 2119 ഒഴിവുകൾ. 

വാർഡൻ (1676 ഒഴിവ്)

മലേറിയ ഇൻസ്‌പെക്ടർ (37) ഒഴിവ്

ആയുർവേദിക് ഫാർമസിസ്റ്റ് (8) ഒഴിവ്
 
പിജിടി (ഹോർട്ടികൾച്ചർ 1 അഗ്രികൾചർ5, എൻജിനീയറിങ് ഗ്രാഫിക്‌സ്7,സാൻസ്‌ക്രിട് 25, ഇംഗ്ലിഷ് 93) ഒഴിവ്

ഡൊമസ്റ്റിക് സയൻസ് ടീച്ചർ (26) ഒഴിവ്

അസിസ്റ്റന്റ് (120) ഒഴിവ്
 
ടെക്‌നിഷ്യൻ (70) ഒഴിവ്
 
ഫാർമസിസ്റ്റ് (ആയുർവേദ 19) ഒഴിവ്
 
ലബോറട്ടറി ടെക്‌നിഷ്യൻ (30) ഒഴിവ്
 
സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (കെമിസ്ട്രി1, മൈക്രോബയോളജി1) ഒഴിവ്


പ്രായപരിധി

18 വയസിനും 27 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

യോഗ്യത

വാർഡൻ

1676 ഒഴിവുകളിലേക്കാണ് വാർഡൻമാരെ നിയമിക്കുന്നത്. പ്ലസ് ടു വിജയമാണ് അടിസ്ഥാന യോഗ്യത. 

അസിസ്റ്റന്റ്

വിവിധ അസിസ്റ്റന്റ് തസ്തികകളിൽ 120 ഒഴിവുകളാണുള്ളത്. പത്താം ക്ലാസ്, പ്ലസ് ടു സയൻസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഓപ്പറേഷൻ റൂം അസിസ്റ്റന്റ് കോഴ്‌സ് പൂർത്തിയാക്കിയവർക്ക് അവസരം. 

പിജിടി ഇംഗ്ലീഷ്

93 ഒഴിവുകളാണുള്ളത്. ഇംഗ്ലീഷിൽ പിജി, ബിഎഡ് അല്ലെങ്കിൽ ബിഎ ബിഎഡ്/ ബിഎസ് സി ബിഎഡ്/ ഇന്റഗ്രേറ്റഡ് ബിഎഡ്, എംഎഡ് ഉള്ളവർക്ക് അവസരം. 

ടെക്‌നീഷ്യൻ

ആകെ 70 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പത്താം ക്ലാസ് അല്ലെങ്കിൽ പ്ലസ് ടു സയൻസ് യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. ഓപ്പറേഷൻ റൂം അസിസ്റ്റന്റ് കോഴ്‌സ് ബന്ധപ്പെട്ട മേഖലയിൽ അഞ്ച് വർഷത്തെ പരിചയം ആവശ്യമാണ്. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 19,900 രൂപയ്ക്കും, 63,200 രൂപവരെ ശമ്പളം ലഭിക്കും. 

അപേക്ഷ

താൽപര്യമുള്ള ഉദ്യോഗാർഥികൾ ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകണം. 100 രൂപയാണ് അപേക്ഷ ഫീസ്. സ്ത്രീകൾ, വിമുക്ത ഭടൻമാർ, ഭിന്നശേഷിക്കാർ, എസ്.സി, എസ്.ടി എന്നിവർക്ക് അപേക്ഷ ഫീസില്ല. 

വിശദമായ നോട്ടിഫിക്കേഷൻ, അപേക്ഷ രീതി എന്നിവ വെബ്‌സൈറ്റിലുണ്ട്. വെബ്‌സൈറ്റ്: https://dsssb.delhi.gov.in സന്ദർശിക്കുക. 

There is an opportunity to get a job in a Central Government institution for those with qualifications starting from 10th standard. The Delhi Subordinate Services Selection Board (DSSSB) has announced recruitment for 2,119 vacancies. Interested candidates must apply before August 7.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാമി തിരോധാനം; കേസിൽ തുടക്കം മുതൽ ബാഹ്യ ഇടപെടൽ ഉണ്ടായതായി ബന്ധു

Kerala
  •  9 hours ago
No Image

അവധിക്കാലം മഴക്കാലത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയം; 'ചൂടൻ' ചർച്ചകൾ തുടരുന്നു

Kerala
  •  9 hours ago
No Image

മധ്യവേനലവധി മാറ്റം; എതിർപ്പുമായി അധ്യാപക സംഘടനകൾ

Kerala
  •  9 hours ago
No Image

സംസ്ഥാനത്ത് മുങ്ങി മരണങ്ങൾ വർധിക്കുന്നു; ഏഴ് മാസത്തിനിടെ മരണപ്പെട്ടത് 501 പേർ

Kerala
  •  9 hours ago
No Image

കേരളത്തിൽ ഇന്ന് മുതൽ മഴ ശക്തമാകും; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  9 hours ago
No Image

ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്

Kerala
  •  10 hours ago
No Image

മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ 48 മത്തെ മണിക്കൂറില്‍ അപ്പീല്‍ പോയി; മലേഗാവ് കേസിലും അങ്ങിനെ ഉണ്ടാകുമോയെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് കോണ്‍ഗ്രസ്

National
  •  10 hours ago
No Image

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ആര്‍ക്കെല്ലാം വോട്ട് ചെയ്യാം, ജയിക്കാന്‍ എത്ര വോട്ട് വേണം; നടപടിക്രമങ്ങള്‍ ഇങ്ങനെ | 17th Vice-Presidential Election

National
  •  10 hours ago
No Image

കുപ്രസിദ്ധ ലഹരിക്കടത്തുകാരി സൈദ ഖാതൂൺ അറസ്റ്റിൽ; പിടിയിലായത് ഇന്ത്യ - നേപ്പാൾ അതിർത്തിയിൽ നിന്ന്

National
  •  17 hours ago
No Image

കേരള സർവകലാശാല സിൻഡിക്കേറ്റ് ഹാളിന്റെ താക്കോൽ കാണാതായതിൽ ദുരൂഹത; ആരോപണവുമായി ഇടത് അംഗങ്ങൾ

Kerala
  •  18 hours ago