ജൂലൈ 24നാണ് ഫര്‍സീന്റെ ഒരു വര്‍ഷത്തെ ശമ്പളവര്‍ധന തടഞ്ഞ് മുട്ടന്നൂര് യുപി സ്കൂള്‍ മാനേജര്‍ നോട്ടീസ് നല്‍കിയത്. 14 ദിവത്തിനുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ ഉത്തരവ് അന്തിമമാകുമെന്നും നോട്ടീസില്‍ പറഞ്ഞിരുന്നു.
മുഖ്യമന്ത്രിക്കെതിരായ ആക്രമണം ആരോപിച്ച് ഫര്‍സീനെ സസ്പെന്റ് ചെയ്തിരുന്നു. പിന്നീട് ആറ് മാസങ്ങള്‍ക്ക് ശേഷമാണ് തിരിച്ചെടുത്തത്. സംഭവത്തില്‍ കേസെടുത്ത തിരുവനന്തപുരം വലിയതുറ പൊലിസ് 3 വര്‍ഷത്തിനിപ്പുറവും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.
മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഫര്സീന് മജീദ്, ആര്‍കെ നവീന്‍കുമാര്‍, സുനിത് നാരായണന് എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. പുറമെ വ്യോമയാന നിയമത്തിലെ ഗുരുതര വകുപ്പുകളും ചുമത്തിയിരുന്നു.
The High Court has stayed the action taken against the accused in the case related to the alleged attempt to assault Chief Minister Pinarayi Vijayan on a flight. The stay pertains to the action of withholding the salary increment of Farseen Majeed, who has been named as an accused in the case.