HOME
DETAILS

രക്തക്കൊതി തീരാതെ ഇസ്റാഈൽ; ഗസ്സയിൽ കൊന്നൊടുക്കിയ മനുഷ്യരുടെ എണ്ണം 60,000 കവിഞ്ഞു

  
Web Desk
July 30 2025 | 01:07 AM

death toll in Gaza has surpassed 60000 on israel attack

ഗസ്സ: ഇസ്റാഈൽ ആക്രമണം തുടങ്ങിയതു മുതൽ ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 60,000 കവിഞ്ഞു. യുദ്ധക്കൊതിയൊടുങ്ങാത്ത ഇസ്റാഈൽ ഭരണകൂടം ആക്രമണത്തിനൊപ്പം പട്ടിണിക്കൊലയും തുടരുകയാണ്. 2023 ഒക്ടോബർ 7 നാണ് ഇസ്റാഈൽ ഗസ്സയിൽ വൻതോതിൽ ആക്രമണം തുടങ്ങിയത്. ഇന്നലെ വരെ 60,034 പേർ മരിച്ചതായാണ് ഗസ്സ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ. ചൊവ്വാഴ്ച ഭക്ഷണം തേടിയെത്തിയ 19 പേരടക്കം 62 പേർ കൊല്ലപ്പെട്ടതോടെയാണ് മരണം 60,000 കടന്നത്. 

ഗസ്സ സിറ്റിയിൽ ഭക്ഷണ, സഹായ വിതരണത്തിനായി 10 മണിക്കൂർ ആക്രമണം നിർത്തുമെന്ന് ഇസ്റാഈൽ അറിയിച്ചിട്ടുണ്ടെങ്കിലും കൊല്ലപ്പെടുന്നവരുടെ എണ്ണത്തിൽ കുറവില്ല.  ദിവസം ശരാശരി 90 പേർ വീതമാണ് കൊല്ലപ്പെടുന്നത്. 

മാസങ്ങളായി ഭക്ഷണ വിതരണം തടഞ്ഞതിനെ തുടർന്ന് 147 പേരാണ് ഗസ്സയിൽ പട്ടിണി കിടന്ന് മരിച്ചത്. ഇതിൽ 88 പേരും കുട്ടികളോ നവജാത ശിശുക്കളോ ആണ്. ഗസ്സയിലെ പട്ടിണി സാഹചര്യം അതീവ ഗുരുതരമാണെന്ന് ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫെയ്സ് ക്ലാസിഫിക്കേഷൻ (ഐ.പി.സി) പറഞ്ഞു. 

കഴിഞ്ഞ 24 മണിക്കൂറിൽ പട്ടിണിയെ തുടർന്ന് മരിച്ചത് 14 പേരാണ്. ജൂലൈ ആദ്യപകുതിയിലാണ് ഗസ്സയിൽ പട്ടിണി മരണം വൻതോതിൽ വർധിച്ചത്. ഏപ്രിൽ മുതൽ ജൂലൈ 15 നകം 20,000 ൽപരം കുട്ടികളാണ് പോഷകാഹാരക്കുറവിനെ തുടർന്ന് ചികിത്സ തേടിയത്. ഇതിൽ 3000 പേർ കടുത്ത പോഷകാഹാരക്കുറവുള്ളവരാണ്.

 

Since the Israeli assault began, the death toll in Gaza has surpassed 60,000. The Israel regime, relentless in its hunger for war, continues not only its military offensive but also a campaign of starvation. The large-scale Israeli attack on Gaza began on October 7, 2023. According to figures released by the Gaza Health Ministry, as of yesterday, 60,034 people have died. The death toll crossed 60,000 after 62 people were killed on Tuesday alone, including 19 who had come in search of food.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കന്യാസ്ത്രീകള്‍ക്ക് ജാമ്യമില്ല, അപേക്ഷ ദുര്‍ഗ് സെഷന്‍സ് കോടതി തള്ളി, ജയിലില്‍ തുടരും

National
  •  2 days ago
No Image

മദ്യപിച്ച് വാഹനമോടിച്ചതിന് പൊലിസ് കേസെടുത്തു; തെലങ്കാനയിൽ യുവാവ് പൊലിസ് സ്റ്റേഷനിൽ സ്വയം തീകൊളുത്തി മരിച്ചു

National
  •  2 days ago
No Image

ചരിത്രം സൃഷ്ടിച്ച 23കാരൻ ഏകദിന ടീമിൽ; ലോകചാമ്പ്യന്മാരെ വീഴ്ത്താൻ കങ്കാരുപ്പട വരുന്നു

Cricket
  •  2 days ago
No Image

വാഹന ഉടമസ്ഥാവകാശ കൈമാറ്റം ഇനി എളുപ്പമാകും; മെട്രാഷ് ആപ്പിൽ നവീകരണങ്ങൾ വരുത്തി ഖത്തർ

qatar
  •  2 days ago
No Image

ഭൂചലനം, സുനാമി: റഷ്യ കുറില്‍സ്‌ക് മേഖലയില്‍ അടിയന്തരാവസ്ഥ, ജപ്പാനില്‍ 20 ലക്ഷത്തേളെ ആളുകളെ ഒഴിപ്പിക്കുന്നു, ചൈനയിലും മുന്നറിയിപ്പ്| Earth Quake in Russia

International
  •  2 days ago
No Image

ഡ്യൂട്ടിക്കിടയില്‍ കസേരയില്‍ ചാരിയിരുന്ന് മേശപ്പുറത്ത് കാല്‍ കയറ്റിവച്ച് ഡോക്ടര്‍മാര്‍ ഉറങ്ങി; ആക്‌സിഡന്റില്‍ പരിക്കേറ്റു വന്ന രോഗി രക്തം വാര്‍ന്നു മരിച്ചു

National
  •  2 days ago
No Image

കർഷകരെ ആദരിച്ച് യുഎഇ; രണ്ട് പ്രവാസി വനിതകൾക്ക് ഗോൾഡൻ വിസ നൽകി

uae
  •  2 days ago
No Image

ഖത്തറിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ റേറ്റിംഗ് നടപ്പിലാക്കുന്നു; കഴിച്ച ശേഷം റേറ്റ് ഇടാം; 6 ഓപ്‌ഷനുകൾ

qatar
  •  2 days ago
No Image

സച്ചിന്റെ റെക്കോർഡ് തകർക്കാൻ അവന് കഴിയും: ജോസ് ബട്ലർ

Cricket
  •  2 days ago
No Image

തൃശൂരില്‍ പിതാവിനെ കൊന്ന് മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച സംഭവം:  കൊലപ്പെടുത്തിയത് സ്വര്‍ണമാലക്ക് വേണ്ടിയെന്ന് മകന്റെ മൊഴി

Kerala
  •  2 days ago