
പഴയ പാസ്‌ബുക്ക് ഒന്ന് പൊടിതട്ടിയെടുത്ത് നോക്കിക്കോളൂ; ഇന്ത്യൻ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് 67,003 കോടി രൂപ!

ന്യൂഡൽഹി: ഇന്ത്യൻ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് 67,003 കോടി രൂപ. ഈ നിക്ഷേപങ്ങളിൽ 87 ശതമാനവും കൈവശം വച്ചിരിക്കുന്നത് പൊതുമേഖല ബാങ്കുകളാണ്. 58,330.26 കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്നത്. ഇതിൽ 29ശതമാനവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) ആണ് കൈവശം വച്ചിരിക്കുന്നത്. എസ്.ബി.ഐയിൽ മാത്രം 19,239 കോടി രൂപയുടെ ഇത്തരം നിക്ഷേപങ്ങളുണ്ടെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാർലമെൻറിൽ വെളിപ്പെടുത്തി.
2025 ജൂൺ 30 വരെയുള്ള കണക്കുകളാണിത്. 2023 മാർച്ച് വരെ അവകാശികളില്ലാത്ത 62,225 കോടി രൂപയാണ് ബാങ്കുകളിൽ ഉണ്ടായിരുന്നത്. ഇതാണിപ്പോൾ 67,003 കോടിയായി ഉയർന്നത്. എം.കെ വിഷ്ണു പ്രസാദ് എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ഇക്കാര്യം കേന്ദ്രസർക്കാർ വെളിപ്പെടുത്തിയത്. പഞ്ചാബ് നാഷനൽ ബാങ്ക് (6,910.67 കോടി രൂപ), കനറാ ബാങ്ക് (6,278.14 കോടി), ബാങ്ക് ഓഫ് ബറോഡ (5,277.36 കോടി), യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ (5,104.50 കോടി) എന്നിവയാണ് അവകാശികളില്ലാത്ത നിക്ഷേപങ്ങൾ കൂടുതലുള്ള മറ്റ് പൊതുമേഖല ബാങ്കുകൾ.
സ്വകാര്യ ബാങ്കുകളിൽ 8,673.72 കോടിയുടെ അവകാശികളില്ലാത്ത നിക്ഷേപമാണുള്ളത്. അതിൽ ഏറ്റവും കൂടുതൽ കൈവശം വച്ചിരിക്കുന്നത് ഐ.സി.ഐ.സി.ഐ ബാങ്കാണ്. 2,063.45 കോടി രൂപ. എച്ച്.ഡി.എഫ്.സി ബാങ്കിൽ 1,609 കോടിയും ആക്സിസ് ബാങ്കിൽ 1,360 കോടിയും അവകാശികളില്ലാതെ കിടക്കുന്നുണ്ട്.
പത്ത് വർഷമായി യാതൊരു ഇടപാടും നടക്കാത്ത സേവിങ്സ്, കറന്റ് അക്കൗണ്ടുകളിലെ പണമാണ് ‘അവകാശികളില്ലാത്ത നിക്ഷേപം’ ആയി കണക്കാക്കുന്നത്. 10 വർഷം കഴിഞ്ഞാൽ ഈ പണം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) പരിപാലിക്കുന്ന ഡിപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവയർനെസ് ഫണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുക.
A total of ₹67,003 crore lies unclaimed in Indian banks. Of this, 87% is held by public sector banks, amounting to ₹58,330.26 crore. Notably, State Bank of India (SBI) alone accounts for 29% of these unclaimed deposits, holding ₹19,239 crore. This information was revealed in Parliament by Minister of State for Finance, Pankaj Chaudhary.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒൻപത് ദിവസത്തെ ജയിൽവാസം ഒടുവിൽ ആശ്വാസവിധി; ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം
National
• an hour ago
അമേരിക്കയിൽ താമസമാക്കിയ വ്യക്തിയുടെ 1.5 കോടിയുടെ വീടും സ്ഥലം വ്യാജരേഖയിൽ തട്ടിയെടുത്തു; 'മെറിനെ വളർത്തുമകളാക്കിയ' അൻവർ അറസ്റ്റിൽ
Kerala
• an hour ago
ദുബൈ: കമ്പനി ഓഫിസിൽ ആയുധങ്ങളുമായെത്തി കവർച്ച നടത്തി; 12 അംഗ സംഘത്തിന് തടവ് ശിക്ഷ
uae
• an hour ago
'നല്ല നടപടി'; റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിയേക്കുമെന്ന റിപ്പോർട്ടുകളെ ട്രംപ് സ്വാഗതം ചെയ്തു
International
• 2 hours ago
അഞ്ചാം ടെസ്റ്റിൽ അവൻ ഇന്ത്യക്കായി കളിക്കാത്തതിൽ ഞാൻ സന്തോഷവാനാണ്: അശ്വിൻ
Cricket
• 2 hours ago
നിയന്ത്രിത മരുന്നുകളുടെ കുറിപ്പടി, വിതരണ ചട്ടങ്ങൾ ലംഘിച്ചു; അബൂദബിയിൽ ആറ് ഡോക്ടർമാർക്ക് സസ്പെൻഷൻ
uae
• 2 hours ago
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വെട്ടിപ്പ്: മുന്‍ ജീവനക്കാരികള്‍ തട്ടിയെടുത്തത് 40 ലക്ഷത്തോളം രൂപയെന്ന് ക്രൈംബ്രാഞ്ച്
Kerala
• 2 hours ago
ആഗോള പാസ്‌പോർട്ട് റാങ്കിംഗിൽ സ്ഥാനം നിലനിർത്തി ഖത്തർ; യുഎസും യുകെയും വീണ്ടും പിന്നോട്ട്; സൂചികയിൽ ഏഷ്യൻ രാജ്യങ്ങളുടെ ആധിപത്യം
qatar
• 2 hours ago
ഇവിടെ മരണം നിരോധിച്ചിരിക്കുന്നു; ഈ പട്ടണത്തിൽ മരിക്കാൻ പാടില്ല അത് നിയമവിരുദ്ധമാണ്; ആ വിചിത്ര നിയമത്തിന് പിന്നിലെ കാരണമിതാണ്
International
• 2 hours ago
അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ അവിശ്വസനീയമാണ്: സൂപ്പർതാരത്തെക്കുറിച്ച് ഹാലണ്ട്
Football
• 2 hours ago
2025ലെ അന്താരാഷ്ട്ര സുരക്ഷാ അവാര്‍ഡ്സ്: ദുബൈ മുനിസിപ്പാലിറ്റി 'UAE Country Winner'
uae
• 3 hours ago
ദുബൈ: മയക്കുമരുന്ന് ഉപയോഗം; രണ്ട് പ്രവാസികൾക്ക് തടവും നാടുകടത്തലും ശിക്ഷ
uae
• 3 hours ago
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ സ്ത്രീകൾക്ക് മർദ്ദനം; 15-കാരിയോട് അപമര്യാദയായി സംസാരിച്ചയാൾ അറസ്റ്റിൽ
Kerala
• 3 hours ago
നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യമനിലേക്ക് പോകാന്‍ അനുമതി നിഷേധിച്ച് കേന്ദ്രം; നടപടി നയതന്ത്ര ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി
National
• 3 hours ago
കലാഭവന്‍ നവാസിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്; ഖബറടക്കം ഇന്ന് വൈകീട്ട് ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍
Kerala
• 4 hours ago
ജമ്മു കാശ്മീരിൽ മണ്ണിടിച്ചിൽ; രണ്ട് ആളുകൾ മരിച്ചു, ആറ് പേർക്ക് പരുക്ക്
National
• 4 hours ago
മാമി തിരോധാനം; കേസിൽ തുടക്കം മുതൽ ബാഹ്യ ഇടപെടൽ ഉണ്ടായതായി ബന്ധു
Kerala
• 5 hours ago
അവധിക്കാലം മഴക്കാലത്തേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട വിഷയം; 'ചൂടൻ' ചർച്ചകൾ തുടരുന്നു
Kerala
• 6 hours ago
മഞ്ചേരിയിൽ ഡ്രൈവറുടെ മുഖത്തടിച്ച സംഭവം; പൊലിസുകാരനെ സ്ഥലം മാറ്റി
Kerala
• 4 hours ago
ഗസ്സ: പ്രശ്നപരിഹാരത്തിന് തീവ്ര നയതന്ത്ര ശ്രമങ്ങള്‍ക്ക് നിരന്തരം നേതൃത്വം നല്കി യുഎഇ, ഒപ്പം മാനുഷികസഹായങ്ങളും ഉറപ്പാക്കുന്നു | UAE with Gaza
uae
• 4 hours ago
ഇന്ത്യക്ക് ആശ്വാസം ഇംഗ്ലണ്ടിന് തിരിച്ചടി; അവസാന ടെസ്റ്റിൽ നിന്നും സൂപ്പർതാരം പുറത്ത്
Cricket
• 4 hours ago