Tata Consultancy Services (TCS), the largest IT service provider in India, is set to lay off 2% of its workforce, which will affect approximately 12,000 employees. According to a report by Reuters, the layoffs will primarily impact employees in the middle and senior management levels.
HOME
DETAILS

MAL
12,000 ജീവനക്കാരെ പുറത്താക്കി; കൂട്ടപിരിച്ചുവിടലുമായി ടാറ്റ കൺസൾട്ടൻസി സർവീസസ്, ഓഹരി ഇടിഞ്ഞു
Web Desk
July 28 2025 | 07:07 AM

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന ദാതാക്കളായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ജീവനക്കാരുടെ രണ്ട് ശതമാനം പേരെ പിരിച്ചുവിടും. ഏകദേശം 12,000 ജീവനക്കാരെ പിരിച്ചുവിടൽ ബാധിക്കും. മിഡിൽ, സീനിയർ മാനേജ്‍മെന്റ് തലത്തിലുള്ള ജീവനക്കാരെയാകും പിരിച്ചുവിടൽ ബാധിക്കുകയെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
ആറ് ലക്ഷത്തിലധികം വരുന്ന ജീവനക്കാർക്ക് വേതന വർദ്ധനവ് നൽകുക എന്നതാണ് കമ്പനിയുടെ 'മുൻഗണന' എന്ന് ടിസിഎസ് പറഞ്ഞതിന് രണ്ടാഴ്ച കഴിഞ്ഞാണ് ഈ പുതിയ നീക്കം. 2025 ജൂൺ 30 ലെ കണക്കനുസരിച്ച് ടിസിഎസിന്റെ ജീവനക്കാരുടെ എണ്ണം 6,13,069 ആയിരുന്നു. കമ്പനിയുടെ വിവിധ പ്രവർത്തനങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിലേക്ക് മാറ്റി ഭാവിക്ക് വേണ്ടി കൂടുതൽ ഒരുങ്ങാനുള്ള കമ്പനിയുടെ തന്ത്രത്തിന്റെ ഭാഗമാണ് ഈ കൂട്ടപിരിച്ചുവിടൽ എന്നാണ് സൂചന.
ഈ സാഹചര്യം നേരിടാൻ, ബാധിക്കപ്പെട്ട ജീവനക്കാർക്ക് ഉചിതമായ ആനുകൂല്യങ്ങൾ, സ്ഥലംമാറ്റം, കൗൺസിലിംഗ്, പിന്തുണ എന്നിവ ലഭിക്കുമെന്ന് ടിസിഎസ് അറിയിച്ചു. അതേസമയം, ടെക്കികൾക്ക് മുന്നറിയിപ്പ് നൽകുന്ന തീരുമാനമാണ് ടാറ്റ കൺസൾട്ടൻസി സർവീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
എന്നാൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന് എഐയെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് ടിസിഎസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ കെ. കൃതിവാസൻ മണികൺട്രോളിനോട് പറഞ്ഞു. ചെലവ് ചുരുക്കലോ ഓട്ടോമേഷനോ അല്ല, മറിച്ച് കമ്പനിയുടെ വികസിച്ചുകൊണ്ടിരിക്കുന്ന നൈപുണ്യ ആവശ്യകതകളുമായി പൊരുത്തപ്പെടാത്ത പ്രതിഭകളെ വീണ്ടും വിന്യസിക്കുന്നതിന്റെ വെല്ലുവിളികളാണ് പിരിച്ചുവിടലിന് കാരണമെന്ന് ടിസിഎസ് പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കയറ്റുമതിക്കാരായ കമ്പനിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഓഹരിയിൽ ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇയിൽ ഓഹരി വില 1.7 ശതമാനം ഇടിഞ്ഞ് 3,081 രൂപയായി താഴ്ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി
Kerala
• a day ago
സംസ്ഥാനത്തെ ട്രെയിൻ സർവിസുകളിൽ മാറ്റം; വിവിധ ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾ രണ്ട് മണിക്കൂറോളം വൈകും
Kerala
• a day ago
ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റില്‍ നിന്ന് റാസ് അല്‍ ഖോര്‍ റോഡിലേക്കുള്ള പുതിയ എക്‌സിറ്റ് ഉടന്‍ തുറക്കും; യാത്രാ സമയം പകുതിയായി കുറയും
uae
• a day ago
ബ്രാന്‍ഡ് സ്റ്റുഡിയോ ലൈഫ് സ്‌റ്റൈല്‍ യു.എ.ഇയില്‍ മൂന്നു സ്‌റ്റോറുകള്‍ തുറന്നു
uae
• a day ago
കന്യാസ്ത്രീകൾ ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും
National
• a day ago
ഇനി ബിരിയാണിയും പായസവും; സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനുവിൽ ഇന്ന് മുതൽ പുതിയ വിഭവങ്ങൾ
Kerala
• 2 days ago
ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ
Kerala
• 2 days ago
കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി
National
• 2 days ago
ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും
Kuwait
• 2 days ago
പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്
Kerala
• 2 days ago
'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി
National
• 2 days ago
സ്വര്‍ണാഭരണങ്ങളല്ല, യുഎഇ നിവാസികള്‍ക്ക് പ്രിയം സ്വര്‍ണ നാണയങ്ങളോടും ബാറുകളോടും; ഇഷ്ടത്തിനു പിന്നിലെ കാരണമിത്
uae
• 2 days ago
ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ രൂപയെ കൂടുതൽ ദുർബലപ്പെടുത്താൻ സാധ്യത; യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേട്ടം
uae
• 2 days ago
ഓഗസ്റ്റ് 15 ന് ശേഷം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്രാ ചെലവ് കൂടും; നേരത്തെ തിരിച്ചെത്തിയാൽ 2,200 ദിർഹം വരെ ലാഭിക്കാം
uae
• 2 days ago
40കാരൻ 13കാരിയെ വിവാഹം ചെയ്തു; സാക്ഷി ആദ്യ ഭാര്യ, കൂട്ടുനിന്നത് അമ്മ, പുരോഹിതൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് പൊലിസ്
National
• 2 days ago
തിരുവനന്തപുരം മെഡിക്കൽ കോളേജ്: കാരണം കാണിക്കൽ നോട്ടിസിനെതിരെ ഡോ. ഹാരിസ് ചിറയ്ക്കൽ
Kerala
• 2 days ago
രാവിലെ എം.കെ സ്റ്റാലിനൊപ്പം പ്രഭാതനടത്തം; പിന്നാലെ എന്‍ഡിഎ സഖ്യം വിട്ട് ഒ. പനീര്‍സെല്‍വം
National
• 2 days ago
യുഎഇയിൽ ഓഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു: പെട്രോൾ വില കുറയും, ഡീസൽ വില കൂടും
uae
• 2 days ago
H1N1 വ്യാപനത്തെ തുടർന്ന് കുസാറ്റ് ക്യാമ്പസ് അടച്ചു; ക്ലാസുകൾ ഓൺലൈനിലേക്ക് മാറും
Kerala
• 2 days ago
കാർ വിപണിയിൽ പുത്തൻ താരങ്ങൾ; ഓഗസ്റ്റിലെ ഏറ്റവും പുതിയ ലോഞ്ചുകളെ പരിചയപ്പെടാം
auto-mobile
• 2 days ago
കൈയക്ഷരം മോശമായതിന് കുട്ടിയുടെ കയ്യിൽ മെഴുകുതിരികൊണ്ട് പൊള്ളിച്ച് ട്യൂഷൻ ടീച്ചർ; കേസെടുത്തു
National
• 2 days ago