HOME
DETAILS

വയനാട് ദുരന്തത്തിന് ഒരാണ്ട്: ചാലിയാറിന്റെ മൗനവിലാപം

  
Web Desk
July 30 2025 | 05:07 AM

suprabhaatham-photographer-pp-afthab-remembering-wayanad-ladslide

ചാലിയാറിന്റെ തീരത്ത് ഇരുട്ടുകുത്തി വനത്തിന് ഇക്കരെ എത്തിയപ്പോൾ കണ്ട ദൃശ്യം ദാരുണമായിരുന്നു. ഉരുൾ പൊട്ടി ഒഴുകിയെത്തിയത് ഭീമൻ വൃക്ഷങ്ങളും വീടുകളുടെ അവശിഷ്ടങ്ങളുമായിരുന്നു. കുത്തിയൊലിച്ചു വന്ന മലവെള്ളം വയനാട്ടിൽ നിന്ന് നിലമ്പൂരിലെ ചാലിയാറിന്റെ തീരത്ത് ബാക്കി വെച്ചത് കുറേ മനുഷ്യരേയും അവരുടെ സ്വപനങ്ങളേയും മാത്രം.
 
രക്ഷാപ്രവർത്തകർ കറുത്ത പ്ലാസ്റ്റിക് കവറിലും തുണികളിലുമായി തീരത്ത് നിന്ന് മൃതദേഹങ്ങളും ശരീരഭാഗങ്ങളും ശേഖരിക്കുകയാണ്. അദ്യ രണ്ട് ദിവസങ്ങളിൽ മാത്രം ചാലിയാറിൽ നിന്ന് ലഭിച്ചത് 52 മൃതദേഹങ്ങളും 75 ശരീരഭാഗങ്ങളും!. 

ആ ദിവസം മാത്രമല്ല, പിന്നീടുള്ള കുറേ ദിവസങ്ങൾ ചാലിയാറിന്റെ തീരങ്ങളിലും നിലമ്പൂർ ജില്ലാ ആശുപത്രിയിലുമായിരുന്നു. മൃതദേഹങ്ങൾ വയനാട്ടിലേക്ക് കൊണ്ടുപോവാനായി ഒരുക്കിവെച്ച ദിവസമായിരുന്നു ആ കാഴ്ച കണ്ടത്. 

എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവർത്തകന്റെ കൈയിൽ വെള്ളത്തുണിയിൽ പൊതിഞ്ഞ ഒരു പൊതി. അന്വേഷിച്ചപ്പോഴാണ് പറഞ്ഞത് അത് ഒരാളുടെ  ശരീരഭാഗമാണെന്ന്. അത് കേട്ടപ്പോൾ തന്നെ ഹൃദയം ഒന്നു പിടഞ്ഞു. കണ്ണുകളിൽ ഇരുട്ട് കയറി. 

 

2025-07-3010:07:53.suprabhaatham-news.png
 

ഇരുട്ടുകുത്തിയില്‍ ചാലിയാറിന്റെ തീരത്ത് രക്ഷാപ്രവര്‍ത്തകര്‍ കറുത്ത പ്ലാസ്റ്റിക് കവറിലും, തുണികളിലുമായി തീരത്ത് നിന്ന് മനുഷ്യ ശരീരങ്ങളും ശരീരഭാഗങ്ങളും ശേഖരിക്കുന്നു

2025-07-3010:07:21.suprabhaatham-news.png
 

ഇരുട്ടുകുത്തിയില്‍ ചാലിയാറിന്റെ തീരത്ത് രക്ഷാപ്രവര്‍ത്തകര്‍ കറുത്ത പ്ലാസ്റ്റിക് കവറിലും, തുണികളിലുമായി തീരത്ത് നിന്ന് മനുഷ്യ ശരീരങ്ങളും ശരീരഭാഗങ്ങളും പുഴയുടെ തീരത്ത് നിന്നും പുറത്തെത്തിക്കുന്നു

2025-07-3010:07:15.suprabhaatham-news.png
 

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് വയനാട്ടിലേക്ക് കൊണ്ട് പോവാനായി തയ്യാറാക്കിയ ശരീരാര ഭാഗം കയ്യില്‍ പിടിച്ച് എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവര്‍ത്തകന്‍

2025-07-3010:07:75.suprabhaatham-news.png
 

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് വയനാട്ടിലേക്ക് മൃതദേഹങ്ങളും ശരീരഭാഗങ്ങളുമായി പുറപ്പെടുന്ന ആംബുലന്‍സുകൾ

 

2025-07-3011:07:14.suprabhaatham-news.png
 

പി.പി അഫ്താബ്, ഫോട്ടോഗ്രാഫർ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേത്ര ദർശനത്തിനിടെ പൊലിസിനെ മർദിച്ച് മന്ത്രിയുടെ സഹോദരൻ; വീഡിയോ വൈറൽ, പുറകെ അറസ്റ്റ്

National
  •  a day ago
No Image

അക്ഷയ സെന്ററിന്റെ പിഴവ്: ഒരു പൂജ്യം പിഴച്ചു വിദ്യാർഥിനിയുടെ ഭാവി പ്രതിസന്ധിയിൽ

Kerala
  •  a day ago
No Image

'നീതിയുടെ മരണം, ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനുമേറ്റ പ്രഹരം' മലേഗാവ് സ്‌ഫോടനക്കേസ് പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി

National
  •  a day ago
No Image

ഉത്തര്‍ പ്രദേശില്‍ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കിയ നിലയില്‍; ഭര്‍ത്താവിന് വിവാഹേതര ബന്ധങ്ങളുണ്ടായിരുന്നെന്ന് യുവതിയുടെ സഹോദരന്‍

National
  •  a day ago
No Image

മധ്യപ്രദേശില്‍ പ്രതിദിനം ശരാശരി 7 ആദിവാസി സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

National
  •  a day ago
No Image

UAE Updates: വിസാ അപേക്ഷകളിലെ അവ്യക്ത വിവരങ്ങള്‍ നടപടിക്രമങ്ങള്‍ക്ക് കാലതാമസമുണ്ടാക്കും: മുന്നറിയിപ്പ് നല്‍കി ജിഡിആര്‍എഫ്എ

uae
  •  a day ago
No Image

ദോഹയുടെ മുഖച്ഛായ മാറ്റും; പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു

qatar
  •  a day ago
No Image

മോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്; ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താൻ പരസ്പര ധാരണ

uae
  •  a day ago
No Image

പട്ടിണിക്കോലങ്ങളെ ഭക്ഷണം കാട്ടി കൊന്നൊടുക്കുന്ന ഗസ്സയിലെ 'സ്ഥിതി വിലയിരുത്താന്‍' ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് ഗസ്സയിലേക്ക്

International
  •  a day ago
No Image

കോഴിക്കോട് യുവതിയുടെ കണ്ണിൽ മുളകുപാടി വിതറി മാല പൊട്ടിച്ചു

Kerala
  •  a day ago