യന്ത്രത്തകരാര്‍; കെ.എസ്.ഇ.ബി അമേരിക്കന്‍ ട്രക്ക് ഉപേക്ഷിക്കുന്നു
കാക്കനാട്: ഇടുക്കി ആര്‍ച്ച് ഡാം ഉള്‍പ്പെടെ വൈദ്യുതി ബോര്‍ഡിന്റെ ബൃഹത് പദ്ധതികള്‍ക്കെല്ലാം സേവനം നടത്തിയ ട്രക്കിനെ കെ.എസ്.ഇ.ബി കൈയൊഴിയുന്നു. 1963 മോഡല്‍ മാക്ക് ബി 813 എക്‌സ് എന്ന പേരിലുള്ള അമേരിക്കന്‍ നിര്‍മിത കൂറ്റന്‍ ട്രക്കാണ് ഇന്ന് അനാഥമായി കിടക്കുന്നത്. ലോകത്ത് വിരലിലെണ്ണാവുന്ന മാക്ക് ട്രക്ക് മാത്രമാണ് അവശേഷിക്കുന്നത്. വിന്റേജ് വാഹന പ്രേമികളുടെ ഇഷ്ട ഇനമാണ് ഈ ട്രക്ക്. തുടര്‍ച്ചയായി അന്‍പത് കൊല്ലത്തെ സേവനത്തിനു ശേഷമാണ് കെ.എസ്.ഇ.ബി ഈ വമ്പനെ കൈയൊഴിഞ്ഞത്. 2013ല്‍ ചെറിയ യന്ത്ര തകരാര്‍ കണ്ടെതിനെ തുടര്‍ന്ന് ബ്രഹ്മപുരത്ത് ഉപേക്ഷിച്ചിട്ടിരിക്കുകയാണ്.
ഇടുക്കി അണക്കെട്ട് ഉള്‍പ്പടെ നിരവധി ജലവൈദ്യുത പദ്ധതികള്‍ക്ക് പവര്‍ഹൗസുകളുടെ നിര്‍മാണത്തിനാവശ്യമായ കൂറ്റന്‍ യന്ത്ര സാമഗ്രികള്‍ വേണ്ട സ്ഥലത്ത് എത്തിച്ചത് മാക്ക് ട്രക്കിന്റെ സഹായത്തോടെയാണ്. ഭാരമേറിയ വസ്തുകളുമായി കുതിച്ചു പായുന്നതു കൊണ്ടാണ് അമേരിക്കയില്‍ നിന്ന്് മാക്ക് ട്രക്ക് കെ.എസ്.ഇ.ബി ഇറക്കുമതി ചെയ്തത്. എത്ര കയറ്റമായാലും ഒരു പ്രശ്‌നവുമില്ലാതെ ഭാരം വലിച്ചു കയറാന്‍ മാക്കിന് കഴിഞ്ഞിരുന്നു. വാഹനത്തിന്റെ യഥാര്‍ഥ മൂല്യം തിരിച്ചറിയാതെയാണ് കെ.എസ്.ഇ.ബി ലേലത്തിന് ഒരുങ്ങുന്നതെന്ന ആക്ഷേപം ഉയര്‍ന്ന് കഴിഞ്ഞു. ഇത്തരം ട്രക്കുകളെ പുതുമോടിയില്‍ ആക്കുന്ന നിരവധി വിഡിയോകളും ഇന്റര്‍നെറ്റില്‍ ഉണ്ട്. ഇരുമ്പ് വില മാത്രം നല്‍കി ആരെങ്കിലും എടുക്കാന്‍ സാധ്യതയുള്ള ഈ വാഹനം തകരാര്‍ പരിഹരിച്ച് ഉപയോഗിക്കാന്‍ കഴിയുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വാഹനം അറ്റകുറ്റപ്പണി നടത്തുവാനുള്ള വൈദഗ്ധ്യം വകുപ്പിനുണ്ട്. വാഹനം തുടര്‍ന്ന് ഉപയോഗിക്കാന്‍ കഴിയില്ലെങ്കില്‍ ഏതെങ്കിലും സര്‍ക്കാര്‍ മ്യൂസിയത്തിനോ, സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളജിനോ നല്‍കണമെന്നും വാഹന പ്രേമികള്‍ ആവശ്യപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."