
തിരുനെൽവേലി ദുരഭിമാനക്കൊല: കെവിന്റെ പെൺസുഹൃത്തിന്റെ വീഡിയോ സന്ദേശം, 'എന്റെ അച്ഛനമ്മമാർക്ക് കൊലപാതകവുമായി ബന്ധമില്ല'

ചെന്നൈ: തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ ദുരഭിമാനക്കൊലയിൽ കൊല്ലപ്പെട്ട ഐടി പ്രൊഫഷണലായ കെവിൻകുമാറിന്റെ പെൺസുഹൃത്ത് സുഭാഷിണി, തന്റെ അച്ഛനമ്മമാർക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി വീഡിയോ സന്ദേശം പുറത്തുവിട്ടു. "എന്റെ അച്ഛനും അമ്മയും നിരപരാധികളാണ്, അവരെ വെറുതെ വിടണം. എനിക്കും കെവിനും ഇടയിൽ സംഭവിച്ചത് ഞങ്ങൾക്ക് മാത്രമേ അറിയൂ. എന്റെ സാഹചര്യം മനസ്സിലാക്കണം," സുഭാഷിണി വീഡിയോയിൽ പറഞ്ഞു.
സുഭാഷിണി വെളിപ്പെടുത്തിയത്, തനിക്കും കെവിനും ഇടയിൽ യഥാർത്ഥ പ്രണയം ഉണ്ടായിരുന്നുവെന്നും, കുറച്ചുകാലം കൂടി കാത്തിരിക്കണമെന്ന് കെവിൻ നിർദ്ദേശിച്ചിരുന്നുവെന്നുമാണ്. "അടുത്തിടെ അച്ഛൻ ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ, കെവിന്റെ നിർദ്ദേശപ്രകാരം ഞങ്ങൾക്കിടയിൽ ഒന്നുമില്ലെന്ന് മറുപടി നൽകി," അവർ കൂട്ടിച്ചേർത്തു.
തിരുനെൽവേലിയിൽ ദളിത് വിഭാഗക്കാരനായ കെവിൻകുമാർ (ഐടി പ്രൊഫഷണൽ) വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ, പെൺകുട്ടിയുടെ സഹോദരൻ സുർജിത്തും സഹായിയുമാണ് കൊലപാതകം നടത്തിയത്. തിങ്കളാഴ്ച, മുത്തച്ഛനൊപ്പം ക്ലിനിക്കിൽ നിന്ന് മടങ്ങവേയാണ് കെവിനെ ആക്രമിച്ചത്. കൊലപാതകത്തിന് ശേഷം സുർജിത്തും സഹായിയും പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. പെൺകുട്ടിയുടെ അച്ഛനും അമ്മയും പൊലീസ് സബ്-ഇൻസ്പെക്ടർമാരാണ്. എഫ്ഐആർ പ്രകാരം ഇവർ ഒന്നും രണ്ടും പ്രതികളാണ്, എന്നാൽ ഇവർക്കെതിരെ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. സുർജിത്തിനെ റിമാൻഡ് ചെയ്തു.
കെവിന് പ്രതിമാസം രണ്ട് ലക്ഷം രൂപയിൽ അധികം ശമ്പളമുണ്ടായിരുന്നു, സ്വർണമെഡലോടെ പഠനം പൂർത്തിയാക്കിയ വ്യക്തിയായിരുന്നു. കൊലപാതകത്തിൽ പ്രതിഷേധിച്ച് കെവിന്റെ ബന്ധുക്കൾ മൃതദേഹവുമായി പ്രകടനം നടത്തി.
In a video message, Subhashini, the girlfriend of Kevin Kumar, a Dalit IT professional killed in a suspected honour killing in Tirunelveli, claimed her parents, both police sub-inspectors, had no involvement in the murder. She urged authorities to spare them, stating only she and Kevin knew the truth of their relationship, which was genuine love. Kevin, killed on Monday while returning from a clinic, was attacked due to his relationship with Subhashini. Her brother Surjith and an accomplice, who surrendered, executed the killing. While her parents are named in the FIR, no action has been taken against them. Kevin’s relatives protested with his body.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്ത്രീകള്‍ക്കായി സംസ്ഥാനത്ത് ഇനി പ്രത്യേക ക്ലിനിക്; ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിലൊരുദിവസം സൗജന്യ പരിശോധന
Kerala
• 3 days ago
കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്
Kerala
• 3 days ago
പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം
National
• 3 days ago
മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്
Kerala
• 3 days ago
തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം
Kerala
• 3 days ago
'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി
National
• 3 days ago
സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക്
National
• 3 days ago
ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി
International
• 3 days ago
ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി
uae
• 3 days ago
'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്
National
• 3 days ago
നേപ്പാളിനെ നയിക്കാന്‍ സുശീല കര്‍ക്കി; പാര്‍ലമെന്റ് പിരിച്ചുവിട്ടു; ഇടക്കാല പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ഉടന്‍
International
• 3 days ago
ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുന്ന യാത്രക്കാർക്ക് നികുതി ഇല്ലാതെ കൊണ്ടുവരാവുന്ന സ്വർണം ഇത്ര ഗ്രാം!
uae
• 3 days ago
വന്ദേ ഭാരത് ട്രെയിനിൽ ജീവൻ രക്ഷാ ദൗത്യം; ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയെ കൊച്ചിയിലെത്തിച്ചു
Kerala
• 3 days ago
ദുബൈയിലെ വൈറൽ താരം; യൂണിട്രീ ജി1 ഹ്യൂമനോയിഡിനെ ഇനിമുതൽ ഇവിടെ കാണാം
uae
• 3 days ago
ബീഹാറിന് പിന്നാലെ കേരളത്തിലും എസ്.ഐ.ആർ; പ്രാഥമിക നടപടികൾ തുടങ്ങി, 20 ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം, ആശങ്കവേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
Kerala
• 3 days ago
അനധികൃത ആയുധക്കടത്ത് കേസ്; ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് പ്രതികളെ സ്വീഡന് കൈമാറി യുഎഇ
uae
• 3 days ago
വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം; നെന്മാറയില് കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി യുവാവ്
Kerala
• 3 days ago
ദോഹയിലെ സയണിസ്റ്റ് ആക്രമണം; ഇസ്റാഈൽ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി യുഎഇ
uae
• 3 days ago
ട്രംപിന്റെ വിശ്വസ്തൻ ചാർളി കിർക്കിനെ വെടിവെച്ച് കൊന്ന 22 കാരൻ പിടിയിൽ; വധശിക്ഷ നൽകണമെന്ന് ട്രംപ്
International
• 3 days ago
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പത്ത് വയസുള്ള കുട്ടി ചികിത്സയിൽ
Kerala
• 3 days ago
ദോഹയിലെ ഇസ്റാഈൽ ആക്രമണത്തിനെതിരെ നടപടി എടുക്കുന്നതിൽ യുഎൻ കൗൺസിൽ പരാജയപ്പെട്ടു; വിമർശനവുമായി യുഎഇ
uae
• 3 days ago