ദുബൈ എയര്‍ഷോയ്ക്കിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റിന് ഗുരുതര പരുക്ക്
ദുബൈ: എയര്‍ഷോയില്‍ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണു. സംഭവത്തില്‍ പൈലറ്റിന് ഗുരുതരമായി പരുക്കേറ്റുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എയര്‍ഷോയില്‍ ആദ്യറൗണ്ട് അഭ്യാസപ്രകടനം പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്.
ദുബൈ സമയം ഉച്ചയ്ക്ക് 2.10 ഓടെയാണ് സംഭവം. പറന്നുയര്‍ന്ന വിമാനം നിയന്ത്രണം നഷ്ടമായി താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഇതേതുടര്‍ന്ന് ദുബൈ എയര്‍ഷോ നിര്‍ത്തവെച്ചു.
താഴെ വീണ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിര്‍മിക്കുന്ന തേജസ് യുദ്ധവിമാനത്തില്‍ ഒരു പൈലറ്റ് മാത്രമാണ് ഉണ്ടായിരിക്കുക.
Indian HAL Tejas fighter jet reportedly crashed during a demonstration flight at the Dubai Air Show. The incident occurred around 2:10 PM UAE time, with witnesses saying the aircraft lost control and descended.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."