HOME
DETAILS

പ്രതിരോധ രഹസ്യങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കി; രണ്ട് യുപി സ്വദേശികള്‍ പിടിയില്‍ 

  
November 21, 2025 | 2:20 PM

two up natives arrested in karnataka spying for pakistan

മംഗളൂരു: പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയ രണ്ട് യുപി സ്വദേശികളെ കര്‍ണാടക പൊലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശികളായ രോഹിത്, സാന്ദ്രി എന്നിവരാണ് പിടിയിലായത്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന് കീഴിലുള്ള മാല്‍പെ യൂണിറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു ഇരുവരും. മാസങ്ങളായി കപ്പല്‍ ശാലയിലെ തന്ത്രപ്രധാന വിവരങ്ങള്‍ ഇരുവരും ചേര്‍ന്ന് പാകിസ്താന് ചോര്‍ത്തി നല്‍കിയിരുന്നതായി അന്വേഷണ സംഘം അറിയിച്ചു. 

രാജ്യത്തെ പ്രതിരോധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സുപ്രധാന കപ്പല്‍ നിര്‍മ്മാണശാലയാണ് മാല്‍പെയിലേത്. സുഷമ മറൈന്‍ പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് പ്രതികള്‍ സ്ഥാപനത്തില്‍ കരാര്‍ ജോലിക്കാരായി പ്രവേശിച്ചത്. 18 മാസത്തിലേറെയായി ഇരുവരും ചാരപ്രവര്‍ത്തനം നടത്തിയതായി അന്വേഷണത്തില്‍ വ്യക്തമായി. ഇന്ത്യന്‍ നാവിക സേനയ്ക്കും, സ്വകാര്യ ക്ലയിന്റുകള്‍ക്കും വേണ്ടി നിര്‍മ്മിക്കുന്ന കപ്പലുകളുടെ വിശദാംശങ്ങള്‍ ചോര്‍ത്തിയതായാണ് റിപ്പോര്‍ട്ട്. വാട്‌സ്ആപ്പ് മുഖേന വിവരങ്ങള്‍ പാകിസ്താനിലെ ഹാന്‍ഡ്‌ലര്‍മാര്‍ക്ക് അയച്ചതായാണ് വിവരം. 

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് സിഇഒയുടെ പരാതിയിന്മേലാണ് കര്‍ണാടക പൊലിസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതിരോധ മേഖലയിലെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നത് ദേശീയ സുരക്ഷയെ ബാധിക്കുന്ന വിശയമാണ്. പ്രതികള്‍ പിടിയിലായതിന് പിന്നാലെ തീരദേശ മേഖലയില്‍ വന്‍ സുരക്ഷ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Two people from Uttar Pradesh—Rohit and Sandhri—were arrested by Karnataka Police on charges of spying for Pakistan. The case highlights cross-state law enforcement collaboration in national security



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന് ഡിസംബർ 5 ന് തുടക്കം; താമസക്കാരെ കാത്തിരിക്കുന്നത് 4 ലക്ഷം ദിർഹമിന്റെ ഗ്രാൻഡ് സമ്മാനം

uae
  •  37 minutes ago
No Image

വ്യക്തിഗത വായ്പകൾക്ക് 5,000 ദിർഹം ശമ്പളം നിർബന്ധമില്ല; യുഎഇ ബാങ്കുകൾ എല്ലാ താമസക്കാർക്കും വായ്പ നൽകുമോ?

uae
  •  an hour ago
No Image

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചു; കണ്ണൂരില്‍ നാലിടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ല

Kerala
  •  an hour ago
No Image

ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചയിക്കുന്നത് വരെ വിശ്രമമില്ല; ആവര്‍ത്തിച്ച് സ്റ്റാലിന്‍

National
  •  an hour ago
No Image

ദുബൈയിലെ ബസുകളിൽ ഈ ഭാ​ഗത്ത് നിന്നാൽ 100 ദിർഹം പിഴ; ആർ.ടി.എയുടെ കർശന സുരക്ഷാ മുന്നറിയിപ്പ്

uae
  •  an hour ago
No Image

തേജസ് വിമാനാപകടം വെര്‍ട്ടിക്കിള്‍ ടേക്ക് ഓഫിനിടെ; ദുരന്തത്തിന്റെ നടുക്കത്തിൽ പ്രവാസികള്‍ അടക്കമുള്ളവര്‍

uae
  •  2 hours ago
No Image

അശ്രദ്ധമായ ഡ്രൈവിം​ഗ്; ദുബൈയിൽ 210 മോട്ടോർ സൈക്കിളുകളും സ്കൂട്ടറുകളും പിടിച്ചെടുത്തു

uae
  •  2 hours ago
No Image

തേജസ് യുദ്ധവിമാനം തകര്‍ന്നുവീണുണ്ടായ അപകടം; ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന

National
  •  3 hours ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത: ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

ദുബൈ എയര്‍ഷോയ്ക്കിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റ് കൊല്ലപ്പെട്ടു

uae
  •  4 hours ago