അശ്രദ്ധമായ ഡ്രൈവിംഗ്; ദുബൈയിൽ 210 മോട്ടോർ സൈക്കിളുകളും സ്കൂട്ടറുകളും പിടിച്ചെടുത്തു
ദുബൈ: ദുബൈയിൽ ഗതാഗത നിയമങ്ങൾ ലംഘിച്ച് അശ്രദ്ധമായി വാഹനമോടിച്ച 210 മോട്ടോർ സൈക്കിളുകളും ഇ-സ്കൂട്ടറുകളും പൊലിസ് പിടിച്ചെടുത്തു. ഗതാഗത സുരക്ഷാ ചട്ടങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെയും റോഡുകളിൽ പൊതുസുരക്ഷ ഉറപ്പാക്കേണ്ടതിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ടാണ് ദുബൈ പൊലിസ് ഇക്കാര്യം വ്യക്തമാക്കിയത്.
വെള്ളിയാഴ്ചയാണ് പൊലിസ് ഈ നടപടിയെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചത്. വാഹനങ്ങൾ പിടിച്ചെടുത്തതിന് പുറമെ, റോഡുകളിൽ അപകടകരമായ രീതിയിൽ പെരുമാറിയതിന് 271 നിയമലംഘനങ്ങളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പൊലിസ് പങ്കുവെച്ച ട്വീറ്റിലുള്ള ക്ലിപ്പിൽ, ഒരു ഇ-സ്കൂട്ടർ ഡ്രൈവർ റോഡിന്റെ ഇടതുവശത്തെ ലെയ്‌നിലൂടെ വാഹനമോടിക്കുന്നതും, ഒരു മോട്ടോർ സൈക്കിൾ യാത്രികൻ മറ്റ് വാഹനങ്ങളെ അപകടകരമായി മറികടക്കുന്നതും ഉൾപ്പെടെയുള്ള അശ്രദ്ധമായ രീതിയിലുള്ള ഡ്രൈവിംഗ് ദൃശ്യങ്ങളാണ് ഉള്ളത്. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലിസ് മുന്നറിയിപ്പ് നൽകി.
dubai police seized 210 motorcycles and scooters during a major crackdown on careless and dangerous driving, aiming to improve road safety and reduce traffic violations across the city.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."