എസ്.ഐ.ആര്‍ ജോലിഭാരം; ഗുജറാത്തില്‍ സ്‌കൂള്‍ അധ്യാപകനായ ബിഎല്‍ഒ ആത്മഹത്യ ചെയ്തു
അഹമ്മദാബാദ്: ഗുജറാത്തില്‍ എസ്.ഐ.ആര്‍ നടപടികള്‍ക്ക് നിയോഗിച്ച ബിഎല്‍ഒയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മാനസിക സമ്മര്‍ദം താങ്ങാനാവാതെ സ്‌കൂള്‍ അധ്യാപകനായ അരവിന്ദ് വധേര്‍ ആണ് ആത്മഹത്യ ചെയ്തത്. ജോലിഭാരവും, മാനസിക സമ്മര്‍ദവും താങ്ങാന്‍ കഴിയുന്നില്ലെന്നാണ് ആത്മഹത്യ കുറിപ്പിലുള്ളത്.
സോമനാഥ് ജില്ലയിലെ കൊടിനാര്‍ ദേവ്‌ലി സ്വദേശിയായ അരവിന്ദ് പ്രദേശത്തെ പ്രൈമറി സ്‌കൂള്‍ അധ്യാപകനായിരുന്നു. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ പ്രൈമറി സ്‌കൂള്‍ അധ്യാപകരുടെ സംഘടന കളക്ടറുമായി കൂടിക്കാഴച്ച നടത്തി.
A school teacher and BLO, Arvind Vadher, in Gujarat died by suicide, citing workload and mental stress related to SIR responsibilities. The incident highlights the mental health challenges faced by officials under high-pressure administrative duties.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."