തേജസ് യുദ്ധവിമാനം തകര്‍ന്നുവീണുണ്ടായ അപകടം; ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന
ന്യൂഡല്‍ഹി: ദുബൈയിലെ എയര്‍ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന. എയര്‍ഷോയില്‍ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകര്‍ന്നുവീഴുകയായിരുന്നു. സംഭവത്തില്‍ വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് കൊല്ലപ്പെട്ടു. എയര്‍ഷോയില്‍ ആദ്യറൗണ്ട് അഭ്യാസപ്രകടനം പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് അപകടമുണ്ടായത്.
ദുബൈ സമയം ഉച്ചയ്ക്ക് 2.10 ഓടെയാണ് സംഭവം. പറന്നുയര്‍ന്ന വിമാനം നിയന്ത്രണം നഷ്ടമായി താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല. ഇതേതുടര്‍ന്ന് ദുബൈ എയര്‍ഷോ നിര്‍ത്തിവെച്ചു.
താഴെ വീണ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നു. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിര്‍മിക്കുന്ന തേജസ് യുദ്ധവിമാനത്തില്‍ ഒരു പൈലറ്റ് മാത്രമാണ് ഉണ്ടായിരിക്കുക.
The Indian HAL Tejas crashed on Friday during its flight demontsration to a crowd at the Dubai Air Show.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."