HOME
DETAILS

വീട്ടില്‍ പൂട്ടിയിട്ടു, മൊബൈല്‍ ചാര്‍ജര്‍ കൊണ്ട് ക്രൂരമര്‍ദ്ദനം; ലിവ് ഇന്‍ പങ്കാളിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

  
Web Desk
November 21, 2025 | 9:55 AM

yuvamorcha-leader-arrested-assault-live-in-partner-mobile-charger-attack-kochi

കൊച്ചി: ലിവ് ഇന്‍ പങ്കാളിയെ ക്രൂരമായി മര്‍ദിച്ചെന്ന കേസില്‍ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഗോപു പരമശിവനാണ് അറസ്റ്റിലായത്. മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ചായിരുന്നു മര്‍ദനം. ദേഹമാസകലം മര്‍ദനമേറ്റ പാടുകളുമായി യുവതി മരട് പൊലിസ് സ്റ്റേഷനില്‍ എത്തി ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് യുവതിക്ക് മര്‍ദ്ദനമേറ്റത്. പുറംഭാഗത്തും തുടകളിലുമടക്കം യുവതിയുടെ ദേഹമാകെ മര്‍ദ്ദിച്ചതിന്റെ പാടുകളുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി യുവതിയും ഗോപു പരമശിവനും ഒരുമിച്ചായിരുന്നു താമസം. വൈറ്റില തൈക്കൂടത്തിനടുത്തുള്ള ഫ്ളാറ്റിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഗോപു പൊലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി ബന്ധുവീട്ടിലാണെന്നും ഇപ്പോള്‍ വരാന്‍ കഴിയില്ലെന്നും അറിയിച്ചു. ഇതിന് പിന്നാലെ ഇന്ന് യുവതി പൊലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. 

പുറത്തുപോകാന്‍ സമ്മതിക്കാതെ വീട്ടില്‍ പൂട്ടിയിടുമായിരുന്നുവെന്നും ഇതിനു മുന്‍പും ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നുവെന്നും യുവതി മൊഴി നല്‍കി. വിവാഹമോചിതയായ യുവതിക്ക് മുന്‍ബന്ധത്തിലെ കുട്ടിയെ കാണാന്‍ അനുവദിച്ചിരുന്നില്ലെന്നും കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പറഞ്ഞു.

ഗോപു പരമശിവനെതിരെ വധശ്രമം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലിസ് പറഞ്ഞു. 

English summary: Yuva Morcha leader and Ernakulam district general secretary Gopu Paramashivan has been arrested for brutally assaulting his live-in partner in Kochi. The woman filed a complaint at the Maradu police station after arriving with severe injury marks all over her body, allegedly caused by beatings with a mobile charger cable.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അജിത് പവാറിന്റെ മരണം: വിമാനാപകടത്തിൽ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിയെ കണ്ട് എൻസിപി നേതാക്കൾ

National
  •  24 days ago
No Image

യുഎഇയിലും ഖത്തറിലും മാസപ്പിറവി ദൃശ്യമായി; നാളെ റമദാൻ വ്രതാരംഭം

uae
  •  24 days ago
No Image

സുരക്ഷാസേനയുടെ കര്‍ശന നടപടി; വന്‍ ലഹരി ശേഖരം പിടികൂടി

bahrain
  •  24 days ago
No Image

മാസപ്പിറവി ദൃശ്യമായി; സഊദിയിൽ നാളെ വ്രതാരംഭം

Saudi-arabia
  •  24 days ago
No Image

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് ആരോപണം: നവജാതശിശു മരിച്ചു; ഡോക്ടറെ തടഞ്ഞുവെച്ച് പ്രതിഷേധം

Kerala
  •  24 days ago
No Image

സഊദിയിൽ മാസപ്പിറവി ദൃശ്യമായി; നാളെ റമദാൻ വ്രതാരംഭം

Saudi-arabia
  •  24 days ago
No Image

കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനലുകളുടെ പ്രവർത്തനത്തിൽ മാറ്റങ്ങൾ വരുന്നു; സൗജന്യ സേവനങ്ങളെക്കുറിച്ച് അറിയാം...

Saudi-arabia
  •  24 days ago
No Image

വിദേശത്തേക്ക് നാളെ തിരിക്കാനിരിക്കെ മരണം തട്ടിയെടുത്തു; വിടവാങ്ങിയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; പി.ഡബ്ല്യു.ഡി അനാസ്ഥയ്‌ക്കെതിരെ ജനരോഷം

Kerala
  •  24 days ago
No Image

ആറ്റുകാൽ പൊങ്കാല: മാർച്ച് 3-ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി; മദ്യനിരോധനവും നിയന്ത്രണങ്ങളും ഏർപ്പെടുത്തി

Kerala
  •  24 days ago
No Image

ഒമാനിൽ മാസപ്പിറവി ദൃശ്യമായില്ല; വ്യാഴാഴ്ച റമദാൻ ഒന്ന്

oman
  •  24 days ago