യോഗ്യതയില്ലാത്ത അധ്യാപികയെ നിയമിക്കാന്‍ തീരുമാനം; വിദ്യാര്‍ഥികളുടെ പ്രതിഷേധം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ ഹെല്‍ത്ത് സയന്‍സ് പഠനവിഭാഗത്തില്‍ മതിയായ യോഗ്യതയില്ലാത്ത അധ്യാപികയെ നിയമിക്കാന്‍ തീരുമാനമെടുത്തെന്നാരോപിച്ച് ഹെല്‍ത്ത് സയന്‍സ് വിദ്യാര്‍ഥികളുടെ പ്രതിഷേധം.
ഫുഡ് ടെക്നോളജി കോഴ്സില്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ യോഗ്യതയുളള അധ്യാപികയെ നിയമിക്കാനുളള തീരുമനത്തോട് യോജിക്കാനാവില്ലെന്നാണ് വിദ്യാര്‍ഥികളുടെ വാദം.വിദ്യാര്‍ഥികള്‍ ഭരണ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി. ഭരണകാര്യാലയത്തില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ സ്വാധീനത്തിലാണ് പുതിയ നിയമന തീരുമാനമെന്നും നേരത്തെ വിദ്യാര്‍ഥികളുടെ പരാതിയെത്തുടര്‍ന്ന് ഹെല്‍ത്ത് സയന്‍സ് വകുപ്പില്‍നിന്നു ഒഴിവാക്കിയ അധ്യാപികയെയാണ് ഇപ്പോള്‍ നിയമിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
വി.സിയുമായി വിദ്യാര്‍ഥികള്‍ രാവിലെ ചര്‍ച്ച നടത്തി. പഠിച്ചു തീരുമാനമെടുക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയതായി വിദ്യാര്‍ഥികള്‍ അറിയിച്ചു. കെ. വിവേക് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."