HOME
DETAILS

മാതൃ ശിശു ആശുപത്രി ആറു മാസത്തിനകം തുറന്നുപ്രവര്‍ത്തിപ്പിക്കും: ആരോഗ്യവകുപ്പ് സെക്രട്ടറി

  
backup
September 06 2016 | 19:09 PM

%e0%b4%ae%e0%b4%be%e0%b4%a4%e0%b5%83-%e0%b4%b6%e0%b4%bf%e0%b4%b6%e0%b5%81-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%86%e0%b4%b1%e0%b5%81-%e0%b4%ae%e0%b4%be


പൊന്നാനി: നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായ പൊന്നാനിയിലെ കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി ആറു മാസത്തിനകം തുറന്നുപ്രവര്‍ത്തിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്. മാതൃ ശിശു ആശുപത്രി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത അടിയന്തിര യോഗത്തിന്റെ തീരുമാനപ്രകാരമാണ് ആരോഗ്യവകുപ്പ് സെക്രട്ടറി കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി സന്ദര്‍ശിച്ചത്. ആശുപത്രി തുറന്നുപ്രവര്‍ത്തിക്കുമ്പോള്‍ ആവശ്യമായ 11 കെ.വി ഇലക്ട്രിക്കല്‍ സ്റ്റേഷന്‍, അഴുക്കുചാല്‍, ജലസംഭരണി എന്നിവ നിര്‍മിക്കുന്നതിനു ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് എസ്റ്റിമേറ്റ് തയാറാക്കാനുള്ള കത്ത് ഉടന്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
നിലവില്‍ സര്‍ക്കാറിന്റെ പരിഗണനയിലുള്ള  ആശുപത്രിയിലെ ജീവനക്കാരുടെ നിയമനം, മറ്റ് ആശുപത്രി ഉപകരണങ്ങള്‍, ബ്യൂട്ടിഫിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പൊന്നാനി നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി, ഡി.പി.എം ഡോ. വിനോദ്, പൊന്നാനി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വഹീദ, സ്പീക്കറുടെ പ്രതിനിധി ദീപേഷ് ബാബു, ആശുപത്രി പി.ആര്‍.ഒ ശ്രീജിത്ത്, എന്‍ജിനിയര്‍മാരായ ഗ്രീഷ്മ, രേഖ തുടങ്ങിയവര്‍ അനുഗമിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിലും അപകടം; ശുചിമുറിയിലെ കോണ്‍ക്രീറ്റ് പാളി ഇളകിവീണു, ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  20 days ago
No Image

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

Kerala
  •  20 days ago
No Image

'ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട'; സജി ചെറിയാന് സി.പി.എമ്മിന്റെ പിന്തുണ

Kerala
  •  20 days ago
No Image

മുനമ്പം കേസിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുത്; മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വഖഫ് ട്രൈബ്യൂണല്‍; കേസ് പരിഗണിക്കുന്നത് മാറ്റി

Kerala
  •  20 days ago
No Image

നിജ്ജാര്‍ വധം: മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ട്രൂഡോ

International
  •  20 days ago
No Image

സംസ്ഥാനം ആവശ്യപ്പെട്ട 2,219 കോടി പരിഗണനയില്‍; വയനാട് ദുരന്തത്തില്‍ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍

Kerala
  •  20 days ago
No Image

കാസര്‍കോട് സ്‌കൂളിലെ ഭക്ഷ്യവിഷബാധ; പാല്‍വിതരണം നിര്‍ത്തിവച്ചു, ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

Kerala
  •  20 days ago
No Image

പരാതി പരിഹാരത്തിന് മന്ത്രിമാർ നേരിട്ടെത്തും; താലൂക്ക് തല അദാലത്ത് ഡിസംബർ, ജനുവരി മാസത്തിൽ 

Kerala
  •  20 days ago
No Image

മൂന്ന് ട്രെയിനുകളില്‍  ജനറല്‍ സീറ്റുകള്‍ വര്‍ധിക്കും

Kerala
  •  20 days ago
No Image

കോഴിക്കോട് നഗരത്തില്‍ പൊലിസുകാര്‍ക്ക് നേരെ യുവാക്കളുടെ ആക്രമണം; എഎസ്ഐയ്ക്കും സി.പി.ഒമാര്‍ക്കും പരുക്ക്

Kerala
  •  20 days ago