HOME
DETAILS

'സാനു മാഷ് ഇനി ഓര്‍മ';വിടചൊല്ലി മലയാളം, സംസ്‌കാരം പൂര്‍ത്തിയായി

  
August 03 2025 | 12:08 PM

prof mk sanu-funeral-detailed story today

കൊച്ചി: മലയാളത്തിന്റെ അക്ഷര വെളിച്ചം യാത്രയായി. പ്രൊഫ. എം.കെ സാനുവിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതിയോടെ കൊച്ചി രവിപുരം ശ്മശാനത്തില്‍ നടന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും എറണാകുളം ടൗണ്‍ഹാളില്‍ എത്തി പൊതുദര്‍ശനത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ് പുഷ്പചക്രം അര്‍പ്പിച്ചു.നിരവധിയാളുകളാണ് പ്രിയപ്പെട്ട ഗുരുനാഥന് പ്രണാമമര്‍പ്പിക്കാനായി എത്തിയത്. മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ നിരൂപകരില്‍ ഒരാളാണ് വിടവാങ്ങിയത്.

'സാനു മാഷ്' എന്ന് മലയാളികള്‍ സ്‌നേഹപൂര്‍വം വിളിച്ചിരുന്ന അദ്ദേഹം കേരളത്തിന്റെ സാംസ്‌കാരിക മേഖലയിലെ ആദരണീയ വ്യക്തിത്വമായിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരം 5:35നാണ് മരണം സംഭവിച്ചത്. 

1928 ഒക്ടോബര്‍ 27ന് ആലപ്പുഴ തുമ്പോളിയില്‍ എം.സി. കേശവന്റെയും കെ.പി. ഭവാനിയുടെയും മകനായി ജനിച്ച എം.കെ. സാനു, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് മലയാളത്തില്‍ ഒന്നാം റാങ്കോടെ എം.എ. ബിരുദം നേടി. നാല് വര്‍ഷം സ്‌കൂള്‍ അധ്യാപകനായും പിന്നീട് കൊല്ലം എസ്.എന്‍. കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് ഉള്‍പ്പെടെ വിവിധ ഗവണ്‍മെന്റ് കോളേജുകളില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചു. 1983ല്‍ അധ്യാപന ജീവിതത്തില്‍ നിന്ന് വിരമിച്ചു.

മികച്ച എഴുത്തുകാരന്‍, നിരൂപകന്‍, വാഗ്മി, ചിന്തകന്‍, മുന്‍ നിയമസഭാംഗം എന്നീ നിലകളില്‍ പ്രശസ്തനായ സാനു മാഷ്, 40ലേറെ കൃതികള്‍ രചിച്ചു. 'കാറ്റും വെളിച്ചവും', 'ചക്രവാളം', 'നാരായണ ഗുരുസ്വാമി', 'ബഷീര്‍: ഏകാന്തവീഥിയിലെ അവധൂതന്‍' തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. 'കര്‍മഗതി' എന്ന ആത്മകഥയും ശ്രദ്ധേയമാണ്. എഴുത്തച്ഛന്‍ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി.

1986ല്‍ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റായും 1987ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച് കോണ്‍ഗ്രസ് നേതാവ് എ.എല്‍. ജേക്കബിനെ പരാജയപ്പെടുത്തി വിജയിച്ചും അദ്ദേഹം ശ്രദ്ധേയനായി. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, എം.ജി. യൂണിവേഴ്‌സിറ്റി ശ്രീനാരായണ ചെയര്‍ ഡയറക്ടര്‍, വയലാര്‍ രാമവര്‍മ്മ ട്രസ്റ്റ് ചെയര്‍മാന്‍, ഭാരതീയ വിദ്യാഭവന്‍ വൈസ് ചെയര്‍മാന്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം, മലയാള സാഹിത്യത്തിനും സാംസ്‌കാരിക മേഖലയ്ക്കും നല്‍കിയ സംഭാവനകള്‍ അനശ്വരമാണ്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

1.8 കോടി തൊഴിലവസരങ്ങൾ അപകടത്തിൽ? AI, പുതിയ സാങ്കേതികവിദ്യകൾ മൂന്ന് മേഖലകളെ ബാധിക്കുമെന്ന് റിപ്പോർട്ട്

National
  •  8 hours ago
No Image

"ഞാൻ മരിക്കാൻ പോകുന്നു" ഫോൺ കേട്ട് പൊലിസ് ഞെട്ടിയെങ്കിലും കൈവിട്ടില്ല: മരണക്കയറിന്റെ കെട്ടഴിച്ച് വാടാനപ്പള്ളി പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ

Kerala
  •  8 hours ago
No Image

റോഡ് അറ്റകുറ്റപ്പണികൾ: അൽ കോർണിഷ് സ്ട്രീറ്റിലെ രണ്ട് ലൈനുകൾ താത്കാലികമായി അടയ്ക്കും; ബദൽ മാർ​ഗങ്ങൾ ഉപയോ​ഗിക്കാൻ നിർദ്ദേശം

qatar
  •  8 hours ago
No Image

വീട്ടമ്മയെ പീഡിപ്പിച്ച കേസ്; ബിജെപി മണ്ഡലം പ്രസിഡന്റിനെതിരെ കേസെടുത്തു പൊലിസ്; പ്രതി ഒളിവിൽ

Kerala
  •  9 hours ago
No Image

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: പൊലിസ് ബലമായി മൊഴി ഒപ്പിട്ടുവാങ്ങിയെന്ന് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ

National
  •  9 hours ago
No Image

ചെന്നൈയിൽ വമ്പൻ ഷോറൂം തുറന്ന് വിൻഫാസ്റ്റ്; വർഷാവസാനം 35 ഔട്ട്‌ലെറ്റുകൾ ലക്ഷ്യം

auto-mobile
  •  9 hours ago
No Image

ഓഗസ്റ്റ് 5-6 തീയതികളിൽ കുവൈത്ത് നാവികസേനയുടെ ലൈവ്-ഫയർ ഡ്രിൽ; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്

Kuwait
  •  9 hours ago
No Image

മകളെ നിരന്തരം ശല്യം ചെയ്യുന്നു; ചോദ്യം ചെയ്ത പെൺകുട്ടിയുടെ പിതാവിന്റെ ഓട്ടോറിക്ഷ കത്തിച്ചു; യുവാവ് അറസ്റ്റിൽ

Kerala
  •  10 hours ago
No Image

പാർക്കിംഗ് ഒരു വെല്ലുവിളിയാണോ? എങ്കിൽ നിങ്ങൾക്കായിതാ ഒമ്പത് പെയ്ഡ് പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷനുകൾ അവതരിപ്പിച്ച് പാർക്കിൻ

uae
  •  10 hours ago
No Image

‘ആ മുഖം, ആ ചുണ്ടുകൾ...’; ട്രംപിന്റെ പ്രസ് സെക്രട്ടറി പ്രശംസയിൽ അതിരുവിട്ട പരാമർശം, വിമർശനം ശക്തം

International
  •  10 hours ago