
സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസറുടെ ശബ്ദരേഖ പുറത്ത്; പരാതി പിൻവലിക്കാൻ സമ്മർദം

വയനാട്: സഹപ്രവർത്തകയായ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് വയനാട് സൗത്ത് ഫോറസ്റ്റ് ഡിവിഷനിലെ സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിനെതിരെ (36) പ്രതിയുടെ തന്നെ ശബ്ദരേഖ പുറത്തുവന്നു. പരാതി പിൻവലിക്കാൻ രതീഷ് കുമാർ സമ്മർദം സഹപ്രവർത്തകയായ ഫോറസ്റ്റ് ഓഫീസറുടെ മേൽ സമ്മർദം ചെലുത്തുന്ന സംഭാഷണമാണ് പുറത്ത് വന്നത്. "തെറ്റ് പറ്റിപ്പോയി, നാറ്റിക്കരുത്" എന്നും, കേസ് പിൻവലിച്ചാൽ "എന്ത് ചെയ്യാനും തയ്യാറാണ്" എന്നും പ്രതി പറയുന്ന ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. അതിജീവിതയ്ക്ക് പണം വാഗ്ദാനം ചെയ്ത് കേസിൽ സ്വാധീനിക്കാനും ശ്രമിക്കുന്നതായി ശബ്ദരേഖയിൽ വ്യക്തമാണ്.
ഈ മാസം ഒന്നാം തീയതി രാത്രി സുഗന്ധഗിരി ഫോറസ്റ്റ് ഓഫീസിൽ നടന്ന സംഭവമാണ് പരാതിക്ക് കാരണം. രാത്രി ഡ്യൂട്ടിയിലായിരുന്ന വനിതാ ഉദ്യോഗസ്ഥയുടെ മുറിയിൽ രതീഷ് കുമാർ അതിക്രമിച്ച് പ്രവേശിക്കുകയും പീഡനം നടത്താൻ ശ്രമിക്കുകയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഇയാൾ വീണ്ടും ഓഫീസിലേക്ക് തിരിച്ചെത്തിയാണ് സഹപ്രവർത്തകയ്ക്ക് നേരെ അതിക്രമം നടത്തിയത്. ഭയന്ന് ഉച്ചത്തിൽ നിലവിളിച്ച് ഓഫീസിൽ നിന്ന് ഇറങ്ങി ഓടിയത് കൊണ്ടാണ് വനിതാ ഓഫീസർ രക്ഷപ്പെട്ടത്. സംഭവത്തിന് പിന്നാലെ അതേ ദിവസം തന്നെ വനംവകുപ്പിലും പടിഞ്ഞാറത്തറ പൊലിസിലും പരാതി നൽകിയിരുന്നു.
ശബ്ദരേഖയിൽ രതീഷ് കുമാർ തന്റെ തെറ്റ് സമ്മതിക്കുന്നത് വ്യക്തമാണ്. "നിന്റെ മുഖം നോക്കാൻ പോലും കഴിയുന്നില്ല. തെറ്റ് പറ്റി, ഇത് ഒത്തുതീർപ്പാക്കാൻ വഴി കണ്ടെത്തൂ" എന്ന് രതീഷ് കുമാർ പറയുന്നുണ്ട്. എന്നാൽ, "എനിക്ക് നേരിട്ട അപമാനത്തിന് ആര് മറുപടി പറയും?" എന്ന് സഹപ്രവർത്തക ചോദിക്കുന്നതും കേൾക്കാം, തനിക്ക് നേരിട്ട മാനസിക പ്രശ്നങ്ങൾക്ക് ആര് ഉത്തരവാദിയാകുമെന്നും ചോദിക്കുന്നുണ്ട്.
സംഭവത്തിൽ പരാതി ലഭിച്ചതിനെത്തുടർന്ന് പടിഞ്ഞാറത്തറ പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ അറസ്റ്റ് ഉണ്ടായിട്ടില്ല. വനംവകുപ്പിന്റെ ഇന്റേണൽ കംപ്ലെയിൻസ് കമ്മിറ്റി (ഐസിസി) നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പരാതിക്ക് സാധുതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രതീഷ് കുമാറിനെ സുഗന്ധഗിരിയിൽ നിന്ന് കൽപ്പറ്റ റേഞ്ചിലേക്ക് സ്ഥലംമാറ്റൽ നടപടി മാത്രമാണ് സ്വീകരിച്ചത്. പൊലിസ് അന്വേഷണം തുടരുകയാണ്.
A leaked audio reveals Sugandhagiri Section Forest Officer Ratheesh Kumar pressuring a female colleague to withdraw her complaint against him for an attempted assault at the Wayanad forest office. The incident, reported last week, prompted his transfer to Kalpetta as police and forest department investigations continue
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മാനന്തവാടിയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ; പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകം
crime
• an hour ago
ഭക്ഷണപ്രേമികളെ, ഒരുങ്ങിക്കൊള്ളൂ! നാവിൽ കൊതിയൂറും രുചി വൈവിധ്യങ്ങളുമായി മിഷെലിൻ ഗൈഡ് ഫുഡ് ഫെസ്റ്റിവൽ 2025 നവംബർ 21 മുതൽ 23 വരെ
uae
• an hour ago
പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ
Kerala
• an hour ago
ഈ ദിവസം മുതൽ ഏഷ്യയിലെ പ്രമുഖ ലക്ഷ്യ സ്ഥാനത്തേക്ക് സർവിസ് ആരംഭിച്ച് എയർ അറേബ്യ
uae
• 2 hours ago
''തനിക്ക് മര്‍ദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയില്‍ വച്ചല്ല, നെഹ്‌റുവിന്റെ ഇന്ത്യയില്‍വെച്ചാണ്''; മറുപടിയുമായി മുഖ്യമന്ത്രി
Kerala
• 3 hours ago
ഒരു ഓഹരിക്ക് 9.20 ദിര്‍ഹം; സെക്കന്‍ഡറി പബ്ലിക് ഓഫറിങ് വിജയകരമായി പൂര്‍ത്തിയാക്കി ഡു
uae
• 3 hours ago
ഛത്തിസ്ഗഡില്‍ ക്രിസ്ത്യാനികളെ ലക്ഷ്യംവച്ച് പുതിയ നീക്കം; പ്രാര്‍ത്ഥനാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കലക്ടറുടെ അനുമതി വേണം
National
• 3 hours ago
ഗസ്സ സിറ്റി ടവറിന് മേല്‍ ഇസ്‌റാഈലിന്റെ മരണ ബോബ് വീഴും മുമ്പ്....ആ അരമണിക്കൂര്‍ ഇങ്ങനെയായിരുന്നു
International
• 4 hours ago
പൊലിസ് മര്‍ദ്ദനത്തില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; രണ്ട് എം.എല്‍.എമാര്‍ സഭയില്‍ സമരമിരിക്കും
Kerala
• 4 hours ago
ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം നിയമസഭയിൽ; ആരോപണ വിധേയനായ ഡോക്ടർക്കെതിരെ മൗനം പാലിച്ച് ആരോഗ്യമന്ത്രി
Kerala
• 4 hours ago
സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ബി അശോകിന്റെ സ്ഥലംമാറ്റം നടപ്പാക്കുന്നത് നീട്ടി ട്രൈബ്യൂണല്‍
Kerala
• 6 hours ago
കേരളത്തില്‍ SIR നടപടി ക്രമങ്ങള്‍ക്ക് തുടക്കം; ആദ്യ പരിശോധന അട്ടപ്പാടിയില്‍
National
• 6 hours ago
മികച്ച റെക്കോർഡുണ്ടായിട്ടും ഇന്ത്യൻ ടീം അവനോട് ചെയ്യുന്നത് അന്യായമാണ്: മുൻ താരം
Cricket
• 6 hours ago
'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പ്'; രാഹുലിനെ പരോക്ഷമായി കുത്തി വീണാ ജോര്‍ജ്
Kerala
• 7 hours ago
വിചിത്രം! കളിക്കളത്തിൽ വിജയിയെ തീരുമാനിച്ചത് 'ഈച്ച'; അമ്പരന്ന് കായിക ലോകം
Others
• 8 hours ago
കസ്റ്റഡി മര്‍ദ്ദനം നിയമസഭ ചര്‍ച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി, 2 മണിക്കൂര്‍ ചര്‍ച്ച
Kerala
• 8 hours ago
ആഗോള അയ്യപ്പ സംഗമത്തിന് ശീതീകരിച്ച പന്തല്‍, ചെലവ് 1.85 കോടി രൂപ; പ്രതിനിധികളുടെ എണ്ണം ചുരുക്കി
Kerala
• 8 hours ago
സമസ്ത നൂറാം വാര്‍ഷികം; ശംസുല്‍ ഉലമാ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു
organization
• 8 hours ago
വോട്ടര്‍പട്ടിക പരിഷ്കരണം: വിശദാംശങ്ങള്‍ എങ്ങനെ ഓണ്‍ലൈനായി ശരിയാക്കാം
National
• 7 hours ago
'ഇസ്റാഈല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടിരിക്കുന്നു, കരകയറാന്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടി വരും' ഉപരോധങ്ങള്‍ തിരിച്ചടിയാവുന്നുണ്ടെന്ന് സമ്മതിച്ച് നെതന്യാഹു
International
• 7 hours ago
ഫ്രഞ്ച് പടയുടെ ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു
Football
• 7 hours ago