HOME
DETAILS

പൊലിസ് മര്‍ദ്ദനത്തില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; രണ്ട് എം.എല്‍.എമാര്‍ സഭയില്‍ സമരമിരിക്കും

  
September 16 2025 | 09:09 AM

police-attrocities-opposition-to-protest- niyamasabha

തിരുവനന്തപുരം: പൊലിസ് മര്‍ദ്ദനങ്ങളില്‍ പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം. പൊലിസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കുന്നത് വരെ നിയമസഭയ്ക്ക് മുന്‍പില്‍ അനിശ്ചിതകാല സത്യാഗ്രഹ സമരം പ്രഖ്യാപിച്ചു. എം.എല്‍.എമാരായ എ.കെ.എം അഷ്‌റഫും ടി.ജെ സനീഷ് കുമാറുമാണ് സത്യാഗ്രഹമിരിക്കുക.

കുന്നംകുളം കേസിലെ ഉത്തരവാദികളായ പൊലിസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കണണെന്നും അതുവരെ സമരം തുടരുമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ പറഞ്ഞു. 

രൂക്ഷവിമര്‍ശനമാണ് പൊലിസ് മര്‍ദ്ദനങ്ങളില്‍ പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചത്. എന്തൊരു ക്രൂരമര്‍ദ്ദനമാണ് സുജിത്ത് നേരിട്ടത്. ഈ മര്‍ദ്ദനത്തെ ന്യായീകരിക്കാന്‍ പറ്റുമോ?. പൊലിസിനെ തിരുത്തുന്നതിനു പകരം ദൃശ്യങ്ങള്‍ പുറത്തുവരാതിരിക്കാനാണ് നിങ്ങള്‍ ശ്രമിച്ചത്. പേരൂര്‍ക്കട വ്യാജമോഷണക്കേസ് അടക്കം നിരവധി വിഷയങ്ങള്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. കക്കൂസിലെ വെള്ളം കുടിക്കാന്‍ ദളിത് യുവതിയോട് പറഞ്ഞ നാണംകെട്ട പൊലിസാണിവിടെ ഉള്ളത്. അന്തിക്കാട് തോര്‍ത്തില്‍ കരിക്ക് വെച്ചാണ് ഇടിച്ചത്. ഇവന്‍ ആക്ഷന്‍ ഹീറോ ബിജുവാണോ? പൊലിസിനെ ന്യായീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

ഡിവൈഎഫ്‌ഐ നേതാവിനെ തല്ലിക്കൊന്ന പൊലിസുകാരെയാണ് ഭരണപക്ഷം ന്യായീകരിച്ചത്. പിന്നയൊണോ യൂത്ത് കോണ്‍ഗ്രസ് നേതാവ് പരാതി കൊടുത്താല്‍ നടപടി എടുക്കുന്നത്. ടി.പി വധക്കേസ് പ്രതികള്‍ക്ക് വരെ പൊലീസ് മദ്യം വാങ്ങിച്ചു കൊടുത്തു. തുടര്‍ന്ന് ഇത് സ്റ്റാലിന്റെ റഷ്യയല്ലെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ ഓര്‍മിപ്പിച്ചു.

നിങ്ങള്‍ സ്റ്റാലിന്‍ ചമയാന്‍ ശ്രമിച്ചാല്‍ അതിനെ ചോദ്യം ചെയ്യും. മൂന്നാം തിയ്യതി മുതല്‍ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി മറുപടി പറയാന്‍ തയ്യാറായില്ല. പൊലിസ് ക്രൂരത കാട്ടുമ്പോഴും മുഖ്യമന്ത്രി മൗനം പാലിച്ചുവെന്നും സതീശന്‍ കുറ്റപ്പെടുത്തി. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സ സിറ്റി ടവറിന് മേല്‍ ഇസ്‌റാഈലിന്റെ മരണ ബോബ് വീഴും മുമ്പ്....ആ അരമണിക്കൂര്‍ ഇങ്ങനെയായിരുന്നു

International
  •  2 hours ago
No Image

ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം നിയമസഭയിൽ; ആരോപണ വിധേയനായ ​​ഡോക്ടർക്കെതിരെ മൗനം പാലിച്ച് ആരോ​ഗ്യമന്ത്രി

Kerala
  •  2 hours ago
No Image

പൊലിസ് കസ്റ്റഡി മര്‍ദ്ദനം; സുജിത്ത് 11 കേസുകളിലെ പ്രതി; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

Kerala
  •  2 hours ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ബി അശോകിന്റെ സ്ഥലംമാറ്റം നടപ്പാക്കുന്നത് നീട്ടി ട്രൈബ്യൂണല്‍

Kerala
  •  4 hours ago
No Image

കേരളത്തില്‍ SIR നടപടി ക്രമങ്ങള്‍ക്ക് തുടക്കം; ആദ്യ പരിശോധന അട്ടപ്പാടിയില്‍

National
  •  4 hours ago
No Image

മികച്ച റെക്കോർഡുണ്ടായിട്ടും ഇന്ത്യൻ ടീം അവനോട് ചെയ്യുന്നത് അന്യായമാണ്: മുൻ താരം

Cricket
  •  4 hours ago
No Image

'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പ്'; രാഹുലിനെ പരോക്ഷമായി കുത്തി വീണാ ജോര്‍ജ്

Kerala
  •  5 hours ago
No Image

വോട്ടര്‍പട്ടിക പരിഷ്‌കരണം: വിശദാംശങ്ങള്‍ എങ്ങനെ ഓണ്‍ലൈനായി ശരിയാക്കാം

National
  •  5 hours ago
No Image

'ഇസ്‌റാഈല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടിരിക്കുന്നു, കരകയറാന്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടി വരും' ഉപരോധങ്ങള്‍ തിരിച്ചടിയാവുന്നുണ്ടെന്ന് സമ്മതിച്ച് നെതന്യാഹു

International
  •  5 hours ago
No Image

ഫ്രഞ്ച് പടയുടെ ലോകകപ്പ് ജേതാവ് ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു

Football
  •  5 hours ago