HOME
DETAILS

ഛത്തിസ്ഗഡില്‍ ക്രിസ്ത്യാനികളെ ലക്ഷ്യംവച്ച് പുതിയ നീക്കം; പ്രാര്‍ത്ഥനാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കലക്ടറുടെ അനുമതി വേണം

  
September 16 2025 | 10:09 AM

Collectors permission required for house churches to operate in Chhattisgarh

റായ്പൂര്‍: ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ പതിവായ ഛത്തിസ്ഗഡില്‍ ക്രിസ്ത്യാനികളെ ലക്ഷ്യംവച്ച് പുതിയ നീക്കവുമായി സംസ്ഥാനത്തെ ബി.ജെ.പി സര്‍ക്കാര്‍. കലക്ടറുടെ അനുമതിയോടെ മാത്രമെ എല്ലാ ഹൗസ് ചര്‍ച്ചുകളും (വീടുകളോട് ചേര്‍ന്നുള്ള പ്രാര്‍ഥനാലയങ്ങള്‍) പ്രവര്‍ത്തിക്കാവൂവെന്നാണ് പൊലിസിന്റെ പുതിയ നിര്‍ദേശം. അടുത്തിടെ റായ്പൂരിലെ പെന്തക്കോസ്ത് പള്ളികളിലെ നൂറോളം പാസ്റ്റര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പൊലിസ് ഈ നിര്‍ദേശം അവരെ അറിയിച്ചത്. രേഖാമൂലം ഉത്തരവ് ഇറക്കാതെ പ്രാര്‍ഥനാലയങ്ങള്‍ക്കുള്ള അനൗപചാരിക വിലക്കിന് തെളിവാണിതെന്ന് ഛത്തിസ്ഗഡിലെ ക്രിസ്ത്യന്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, വീടുകളിലെ പള്ളികള്‍ക്ക് നിരോധനമില്ലെന്നും പാസ്റ്റര്‍മാര്‍ പ്രവര്‍ത്തിക്കാന്‍ കലക്ടറുടെ അനുമതി വാങ്ങണമെന്നാണ് പറഞ്ഞതെന്നും അഡീഷണല്‍ പൊലിസ് സൂപ്രണ്ട് ലഖാന്‍ പാറ്റ്‌ലെ പറഞ്ഞു. അതേസമയം, ഫോറത്തില്‍ നിന്നുള്ള ചിലര്‍ അനുമതിക്കായി ഭരണകൂടത്തെ സമീപിച്ചിട്ടുണ്ടെങ്കിലും ആര്‍ക്കും ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത പാസ്റ്റര്‍ രാകേഷ് ജയരാജ് പറഞ്ഞു. 
പ്രധാനമായും ഉള്‍ഗ്രാമങ്ങളില്‍ പെന്തക്കോസ്ത് വിഭാഗങ്ങളില്‍പ്പെട്ടവര്‍ ഔപചാരിക ചര്‍ച്ചുകള്‍ക്ക് പകരമായി ആരാധനാ കര്‍മങ്ങള്‍ക്കായി ഉപയോഗിക്കുന്ന വീടുകള്‍ക്കുള്ളിലോ അതിനോട് ചേര്‍ന്നോ ഉള്ള സംവിധാനമാണ് ഹൗസ് ചര്‍ച്ചുകള്‍. ഈയടുത്ത് മാത്രം സംസ്ഥാനത്തെത്തിയ പെന്തക്കോസ്ത് വിഭാഗങ്ങളുടെ എണ്ണം കുറവായതിനാല്‍ പ്രാര്‍ത്ഥനാ യോഗങ്ങള്‍ക്കായി അവര്‍ പ്രധാനമായും സ്വകാര്യ വീടുകളെയാണ് ആശ്രയിക്കുന്നത്.
ഈ വര്‍ഷം ജനുവരിക്കും ജൂലൈയ്ക്കും ഇടയില്‍ ഛത്തിസ്ഗഡില്‍ ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് 86 അക്രമസംഭവങ്ങള്‍ നടന്നതായി ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ റിലീജിയസ് ലിബര്‍ട്ടി കമ്മിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്യുന്ന സംസ്ഥാനമാണ് ഛത്തിസ്ഗഡ്. ഞായറാഴ്ചത്തെ പ്രാര്‍ത്ഥനാ യോഗങ്ങള്‍ക്കിടയിലോ അതിനുശേഷമോ ആണ് ഈ അക്രമസംഭവങ്ങളില്‍ കൂടുതലും റിപ്പോര്‍ട്ട്‌ചെയ്യപ്പെട്ടത്. 
വി.എച്ച്.പിയും ബജ്‌റംഗ് ദളും അടക്കമുള്ള ഹിന്ദുത്വസംഘടനകള്‍ പ്രാര്‍ഥനാ യോഗങ്ങള്‍ നടക്കുന്നിടത്തെല്ലാം പോകുകയും ബഹളമുണ്ടാക്കുകയും ചെയ്യുകയാണെന്ന് ഛത്തിസ്ഗഡ് ക്രിസ്ത്യന്‍ ഫോറം ജനറല്‍ സെക്രട്ടറി അങ്കുഷ് ബാര്യേക്കര്‍ പറഞ്ഞു. പൊലിസ് പലപ്പോഴും അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ വൈമനസ്യം കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

The police in Raipur, Chhattisgarh, held a meeting with nearly a hundred pastors of Pentecostal churches in the district. In the meeting, the police told the pastors that all house churches in Raipur were to stop functioning until they sought permission from the district collector to operate.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സ സിറ്റി ടവറിന് മേല്‍ ഇസ്‌റാഈലിന്റെ മരണ ബോബ് വീഴും മുമ്പ്....ആ അരമണിക്കൂര്‍ ഇങ്ങനെയായിരുന്നു

International
  •  3 hours ago
No Image

പൊലിസ് മര്‍ദ്ദനത്തില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; രണ്ട് എം.എല്‍.എമാര്‍ സഭയില്‍ സമരമിരിക്കും

Kerala
  •  3 hours ago
No Image

ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയ സംഭവം നിയമസഭയിൽ; ആരോപണ വിധേയനായ ​​ഡോക്ടർക്കെതിരെ മൗനം പാലിച്ച് ആരോ​ഗ്യമന്ത്രി

Kerala
  •  3 hours ago
No Image

പൊലിസ് കസ്റ്റഡി മര്‍ദ്ദനം; സുജിത്ത് 11 കേസുകളിലെ പ്രതി; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ബി അശോകിന്റെ സ്ഥലംമാറ്റം നടപ്പാക്കുന്നത് നീട്ടി ട്രൈബ്യൂണല്‍

Kerala
  •  5 hours ago
No Image

കേരളത്തില്‍ SIR നടപടി ക്രമങ്ങള്‍ക്ക് തുടക്കം; ആദ്യ പരിശോധന അട്ടപ്പാടിയില്‍

National
  •  5 hours ago
No Image

മികച്ച റെക്കോർഡുണ്ടായിട്ടും ഇന്ത്യൻ ടീം അവനോട് ചെയ്യുന്നത് അന്യായമാണ്: മുൻ താരം

Cricket
  •  5 hours ago
No Image

'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പ്'; രാഹുലിനെ പരോക്ഷമായി കുത്തി വീണാ ജോര്‍ജ്

Kerala
  •  5 hours ago
No Image

വോട്ടര്‍പട്ടിക പരിഷ്‌കരണം: വിശദാംശങ്ങള്‍ എങ്ങനെ ഓണ്‍ലൈനായി ശരിയാക്കാം

National
  •  6 hours ago
No Image

'ഇസ്‌റാഈല്‍ സാമ്പത്തികമായി ഒറ്റപ്പെട്ടിരിക്കുന്നു, കരകയറാന്‍ കൂടുതല്‍ സ്വയംപര്യാപ്തത കൈവരിക്കേണ്ടി വരും' ഉപരോധങ്ങള്‍ തിരിച്ചടിയാവുന്നുണ്ടെന്ന് സമ്മതിച്ച് നെതന്യാഹു

International
  •  6 hours ago