HOME
DETAILS
MAL
കുടിവെള്ള പദ്ധതിയിലെ ശുദ്ധജലം ഒഴുകുന്നത് സമീപത്തെ തോട്ടിലേക്ക്
backup
September 06 2016 | 19:09 PM
കൊളത്തൂര്‍: വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ശുദ്ധജലം സമീപത്തെ തോട്ടിലേക്ക് ഒഴുകുന്നു. കൊളത്തൂര്‍ പൊലിസ് സ്റ്റേഷനു സമീപത്തെ ഓഡിറ്റോറിയത്തിനടുത്തുള്ള മൂര്‍ക്കനാട് മേജര്‍ കുടിവെള്ള പദ്ധതിയിലെ പൈപ്പ് ആണ് പൊട്ടിയത്.
കൊളത്തൂര്‍ കല്ലുപാലത്തിങ്ങല്‍ മസ്ജിദിനു സമീപത്തെ പാടശേഖരത്തിലേക്കും ശുദ്ധജലം ഒഴുകുന്നുണ്ട്.
ഈ രണ്ടു പ്രദേശങ്ങളിലും ശുദ്ധജലം ഒഴുകാന്‍ തുടങ്ങിയിട്ട് ഒരു മാസത്തില്‍ ഏറെയായെന്ന് നാട്ടുകാര്‍ പറയുന്നു.
മൂര്‍ക്കനാട് പുഴയില്‍ നിന്നും നിലാപറമ്പ് വഴിയാണ് മൂര്‍ക്കനട്, കുറുവ, മങ്കട എന്നീ പഞ്ചായത്തുകളിലേക്ക് ശുദ്ധജലം എത്തുന്നത് എന്നാല്‍ ഈ വെള്ളം തോടരുവിലേക്ക് ഒഴുകുന്നതോടെ വീണ്ടും കുന്തിപ്പുഴയിലേക്ക് തന്നെയാണ് ഒഴുകി എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."